ഇസ്താംബൂൾ : കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരങ്ങളുടെ ജീവൻ പൊലിഞ്ഞ് പോയ ഭൂകമ്പത്തിന് പിന്നാലെ തുർക്കിയിൽ വീണ്ടും ശക്തമായ ഭൂചലനം. ആദ്യ ഭൂചലനത്തിന്റെ ഞെട്ടൽ മാറാതെയാണ് തുർക്കിയിൽ വീണ്ടും ഭൂകമ്പം റിപ്പോർട്ട് ചെയ്യുന്നത്. റെക്ടർ സ്കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് ഫെബ്രുവരി ആറ് തിങ്കളാഴ്ച ഉച്ചയോടെയാണ് രണ്ടാമത്തെ ഭൂകമ്പം റിപ്പോർട്ട് ചെയ്യുന്നത്. രാത്രിയിലെ ഭൂകമ്പത്തിൽ മരണ നിരക്ക് 1400 പിന്നിട്ടു. റെക്ട്ർ സ്കെയിലിൽ 7.8 തീവ്രതയാണ് രാത്രിയിൽ നടന്ന ഭൂകമ്പത്തിൽ രേഖപ്പെടുത്തിയത്.
ആദ്യ ഭൂകമ്പത്തെ തുടർന്ന് നടത്തുന്ന രക്ഷപ്രവർത്തനത്തിനും തിരച്ചലിനുമിടയിലാണ് രണ്ടാമത്തെ ഭൂചലനം റിപ്പോർട്ട് ചെയ്യുന്നത്. തുർക്കിയുടെ തലസ്ഥാനമായ അങ്കാരയിലും ഇറാഖിലെ കുർദിസ്ഥാനിലും ഭൂകമ്പം അനുഭവപ്പെട്ടതായി വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തെ തുടർന്ന് പ്രദേശവാസികൾ വീട് വിട്ട് പുറത്തേക്ക് ഇറങ്ങി ഓടുകയും ചെയ്തു. കനത്ത മഞ്ഞ് വീഴുന്ന പ്രദേശത്താണ് ഭൂകമ്പം അനുഭവപ്പെട്ടിരിക്കുന്നത്.
ALSO READ : Earthqauke In Turkey: ഭൂകമ്പത്തിന് ശേഷം തുർക്കി-സിറിയയിൽ കണ്ട ഭയാനക ദൃശ്യം!
ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ മരണ നിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രഭവ കേന്ദ്രമായ തുർക്കിയിലാണ്. 912 പേരുടെ മരണമാണ് ഇതിനോടകം തുർക്കിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദശകത്തിനിടെ പ്രസിഡന്റെ തായിപ്പ് എർഡോഗൻ സർക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. 560 മരണങ്ങളാണ് സിറയിൽ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിമതരുടെ മേഖലയിലും വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാത്രിയിൽ ഉറങ്ങുന്ന നേരത്താണ് ഭൂകമ്പം ഉണ്ടായത്. ഇതെ തുടർന്നാണ് മരണ നിരക്ക് വ്യപകമായി ഇത്രയധികം വർധിക്കാൻ ഇടയായത്.
അതേസമയം തുർക്കിയിലെ രക്ഷപ്രവർത്തനത്തിനായി ഇന്ത്യ എൻഡിആർഎഫ് സംഘത്തെ ഇസ്താംബൂളിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പിൾ സെക്രട്ടറി പി.കെ മിശ്ര അറിയിച്ചു. 100 പേർ അടങ്ങുന്ന എൻഡിആർഎഫിന്റെ രണ്ട് സംഘമാണ് തുർക്കിയിലേക്ക് പോകുക. ഒപ്പം വൈദ്യ സംഘത്തെയും ഇന്ത്യ അയക്കും. കൂടാതെ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ പ്രത്യേകമായി തുർക്കിയിലേക്ക് അയക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...