Car accident | യുഎസിൽ ക്രിസ്മസ് പരേഡിനിടയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേർ മരിച്ചതായി റിപ്പോർട്ട്

ഇരുപതിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

Written by - Zee Malayalam News Desk | Last Updated : Nov 22, 2021, 11:26 AM IST
  • ഞായറാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്
  • സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതായി പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു
  • ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
  • മാർച്ചിലേക്ക് വാഹനം പാഞ്ഞുകയറുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്
Car accident | യുഎസിൽ ക്രിസ്മസ് പരേഡിനിടയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേർ മരിച്ചതായി റിപ്പോർട്ട്

വാഷിങ്ടൺ: യുഎസിലെ (US) വിസ്‌കോൺസിലിൽ ക്രിസ്മസ് പരേഡിനിടയിലേക്ക് വാഹനം പാഞ്ഞുകയറി നിരവധി പേർ മരിച്ചതായി (Killed) റിപ്പോർട്ട്. ഇരുപതിലധികം പേർക്ക് പരിക്കേറ്റതായും (Injured) റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്.

സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതായി പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാർച്ചിലേക്ക് വാഹനം പാഞ്ഞുകയറുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പരേഡ് കാണുന്നതായി കൂടി നിന്ന കാണികളേയും ദൃശ്യങ്ങളിൽ കാണുന്നുണ്ട്.

ALSO READ: Afganistan Famine : അഫ്ഗാനിസ്ഥാനിൽ കടുത്ത ക്ഷാമമുണ്ടാകാൻ സാധ്യതയെന്ന് ഐക്യ രാഷ്ട്ര സഭ

അമിത വേ​ഗതയിൽ എത്തിയ എസ് യു വി പരേഡിന് ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബാരിക്കേഡുകൾ തകർത്താണ് വാഹനം മുന്നോട്ട് നീങ്ങിയതെന്ന് പോലീസ് മേധാവി ഡാൻ തോംസൺ മാധ്യമങ്ങളോട് പറഞ്ഞു. മരണസംഖ്യ സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ലെന്നും നിലവിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

23 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഫയർ ചീഫ് സ്റ്റീവൻ ഹോവാർഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അപകടമുണ്ടാക്കിയ വാഹനം കസ്റ്റഡിയിൽ എടുത്തു. ഇന്ന് പ്രദേശത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News