വൈറൽ വീഡിയോ: വളരെ അപ്രതീക്ഷിതമായ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. സമൂഹമാധ്യമങ്ങൾ സജീവമായതിന് ശേഷം അത്തരത്തിൽ നിരവധി കാര്യങ്ങൾ നമ്മുടെ കൺമുന്നിലെത്താറുണ്ട്. ഇത്തരം പല സന്ദർഭങ്ങളും ട്രെൻഡിങ് ആകുകയും വൈറൽ ആകുകയും ചെയ്യുന്ന ഇടമാണ് സോഷ്യൽ മീഡിയ. ചിലപ്പോൾ ഇത് വന്യജീവികളുടെയോ വനവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെയോ വീഡിയോകൾ ആകാം.
വന്യജീവികളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾക്ക് നിരവധി പേരാണ് കാഴ്ചക്കാരായുള്ളത്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ ദൃശ്യങ്ങളിൽ ഒരു പാമ്പ് വെള്ളത്തിൽ നിൽക്കുന്ന കൊറ്റിയുടെ ചിറകിൽ കടിച്ചിരിക്കുന്നത് കാണാം. കൊറ്റി ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണ്.
പാമ്പ് ചിറകിൽ കടിച്ച് കൊറ്റിയെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. തിരിച്ച് പ്രതിരോധിക്കാൻ കൊറ്റി ചിറകുകൾ വലിക്കുന്നുണ്ടെങ്കിലും പാമ്പ് വിടുന്നില്ല. പാമ്പ് അതിന്റെ പല്ലുകൾ കൊറ്റിയുടെ ചിറകിൽ അമർത്തിയിരിക്കുകയാണ്. അതിന്റെ ചിറകിൽ നിന്ന് രക്തം വരുന്നതും കാണാം. അവസാന ശ്രമമെന്ന നിലയിൽ കൊറ്റി അതിന്റെ കൊക്കുകൾ ഉപയോഗിച്ച് പാമ്പിനെ ആഞ്ഞു കൊത്തുന്നു. പാമ്പിന്റെ തലയിലാണ് കൊറ്റി കൊത്തുന്നത്.
വേദന കൊണ്ട് പുളഞ്ഞെങ്കിലും പാമ്പ് ചിറകിൽ നിന്ന് പിടിവിട്ടില്ല. എന്നാൽ, അൽപസമയം കഴിഞ്ഞ് പാമ്പ് കൊറ്റിയെ വിട്ട് നീങ്ങിപ്പോയി. ജീവൻ തിരിച്ചുകിട്ടിയ കൊറ്റി കരയിലേക്ക് കയറിപ്പോകുന്നതും വീഡിയോയിൽ കാണാം. പലരും ഇതിന് വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയ ആൾ പാമ്പിനെ എന്തെങ്കിലും ഉപയോഗിച്ച് എറിഞ്ഞ് കൊറ്റിയെ രക്ഷിക്കാത്തത് എന്താണെന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. ഇതിന് ഒരു ഉപയോക്താവ് നൽകിയ മറുപടി ചിന്തിപ്പിക്കുന്നതാണ്.
ALSO READ: Viral Video : പേപ്പർ വാലാക്കുന്ന തത്ത; വീഡിയോ വൈറൽ
കരയിലും വെള്ളത്തിലും കാട്ടിലും എവിടെയായാലും അതിജീവനത്തിനായുള്ള പോരാട്ടമാണ്. “പാമ്പിനെ കൊല്ലുക അല്ലെങ്കിൽ പാമ്പിന് നേരെ എന്തെങ്കിലും എറിഞ്ഞ് കൊറ്റിയെ രക്ഷിക്കുക എന്ന് പറയുന്ന എല്ലാ ആളുകളോടും പറയുകയാണ്, കാട്ടിൽ മറ്റൊരു ലോകം ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? ഇതാണ് പ്രകൃതി, കാട്ടിൽ സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണിത്. വേട്ടക്കാരുണ്ട്, ഇരകളുമുണ്ട്. പാമ്പ് ഭക്ഷണം കഴിക്കാൻ ശ്രമിക്കുകയായിരുന്നു അല്ലെങ്കിൽ അത് പട്ടിണി കിടന്ന് മരിക്കും. മനസ്സിലാക്കുക, മനുഷ്യർ ഭൂമിയിൽ ഉണ്ടാകുന്നതിന് മുമ്പ് മുതൽ ഇത് നടക്കുന്നുണ്ട്. വേട്ടക്കാർ ഇരകളെ പിടിക്കുന്നു, അല്ലാത്തപക്ഷം മുഴുവൻ ആവാസവ്യവസ്ഥയും നശിപ്പിക്കപ്പെടും. നിങ്ങൾ പ്രകൃതിയുടെ നിമയങ്ങൾ മനസ്സിലാക്കുന്നുണ്ടോ” എന്നായിരുന്നു ഒരു ഉപയോക്താവിന്റെ മറുപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...