കോവിഡ്‌-19ന് പിടികൊടുക്കാതെ ചില രാജ്യങ്ങള്‍...!!

2019 അവസാനത്തോടെ ചൈനയില്‍ ഉത്ഭവിച്ച കൊറോണ വൈറസ്,  കോവിഡ്‌-19 ആഗോളതലത്തില്‍ ത്വരിതഗതിയില്‍ പടരുകയായിരുന്നു... 

Last Updated : Jul 21, 2020, 07:38 PM IST
കോവിഡ്‌-19ന്  പിടികൊടുക്കാതെ ചില  രാജ്യങ്ങള്‍...!!

2019 അവസാനത്തോടെ ചൈനയില്‍ ഉത്ഭവിച്ച കൊറോണ വൈറസ്,  കോവിഡ്‌- 19 ആഗോളതലത്തില്‍ ത്വരിതഗതിയില്‍ പടരുകയായിരുന്നു... 

ഡിസംബറില്‍ ചൈനയില്‍ ഒതുങ്ങിനിന്ന കൊറോണ വൈറസ് ആഴ്ചകള്‍ക്കകം ലോകമാകെ പടരുന്നതും വൈറസിന്‍റെ ഭയാനകമായ വ്യപനവുമാണ്  പിന്നീട് കാണുവാന്‍ കഴിഞ്ഞത്. കോടിക്കണക്കിന് ആളുകളെയാണ് ഈ രോഗം ബാധിച്ചത്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം   1.4 കോടിയിലധികം പേര്‍ക്ക് കോവിഡ് -19 ബാധിച്ചിട്ടുണ്ട്. ആഗോള മരണസംഖ്യ 6,09,000ല്‍ കൂടുതലാണ്. 82 ലക്ഷം പേര്‍ ഇതുവരെ  രോഗ വിമുക്തരായിട്ടുണ്ട്.

ശ്വസന വ്യവസ്ഥയെ  സംബന്ധിക്കുന്ന  അസുഖത്തിലേക്ക്  നയിക്കുന്ന വൈറസ് ഇപ്പോള്‍ കുറഞ്ഞത്  188 രാജ്യങ്ങളിലെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് ശാരീരിക അകലം പാലിക്കാനും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തുപോവാതിരിക്കാനും ലോകമെമ്പാടുമുള്ള  ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരുകളും തങ്ങളുടെ പൗരന്‍മാരോട്  നിര്‍ദ്ദേശിച്ചുവരികയാണ്. 

എന്നാല്‍,  ഇതുവരെ കൊറോണ വൈറസിന് പിടികൊടുക്കാതെ ചില രാജ്യങ്ങള്‍ ഉണ്ട് എന്നതാണ് വസ്തുത. 

കൊറോണ വൈറസ്  കേസുകള്‍  ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത കുറച്ച്‌ രാജ്യങ്ങള്‍ ഇവയാണ്; കിരിബാതി,  മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ, നൗറു, ഉത്തര കൊറിയ, പലാവു, സമോവ, സോളമന്‍ ദ്വീപുകള്‍, ടോംഗ, തുര്‍ക്ക്‌മെനിസ്ഥാന്‍, തുവാലു, വന്‍വാടു. 
  
മഹാമാരിയായ കൊറോണ ലോക രാജ്യങ്ങളെ ശ്വാസംമുട്ടിക്കുമ്പോള്‍  ഇതിന്‍റെ  നീരാളിക്കൈകളെ  വിജയകരമായി തടഞ്ഞുനിര്‍ത്തിയ രാജ്യങ്ങളാണ്  ഇവ.  

Trending News