സ്വിറ്റ്‌സർലണ്ട്: ഇന്ത്യൻ വംശജനായ ബിസിനസുകാരൻ പങ്കജ് ഓസ്‌വാളും ഭാര്യ രാധിക ഓസ്‌വാളും ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ വീടുകളിൽ ഒന്നിന്റെ ഉടമകളാണ്. സ്വിറ്റ്‌സർലണ്ടിലാണ് 430,000 സ്ക്വയർഫീറ്റ് വരുന്ന ആഢംബര വില്ല. 200 മില്യൺ ഡോളർ, അതായത് ഏകദേശം 1,639 കോടി രൂപയാണ് ഈ വീടിന്റെ വില. വില്ല വാരി എന്നാണ് വീടിന്റെ പേര്.
ഗ്രീപ്പ് പ്രമുഖ കപ്പൽ വ്യവസായി അരിസ്റ്റോറ്റിൽ ഒനാസിസന്റെ മകൾ ക്രിസ്റ്റീന ഒനാസിസി ആയിരുന്നു ഇതുവരെ ഈ വീടിന്റെ ഉടമ.സ്വിസ് ജിൻഗിൻസിലെ മഞ്ഞുമൂടിയ ആൽപ്‌സ് പർവനിരകൾക്കടുത്താണ് ഈ വീട്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ 10 വീടുകളിൽ ഒന്നാണിത്. 1902ൽ സ്വിസ് വ്യവസായികളാണ് ഈ വില്ല പണിതത്.
വില്ല വാങ്ങിയതിന് ശേഷം അവരുടെ ഇഷ്ടപ്രകാരം ചെറിയ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പ്രശസ്ത ഇന്റീരിയർ ഡിസൈൻ വിദഗ്ധൻ ജെഫ്രി വിൽക്സ് ആണ് പുതിയ രൂപം നൽകിയത്. ഇദ്ദേഹം തന്നെയാണ് ആഢംബര ഹോട്ടലുകളായ ഒബ്റോയ് രാജ് വിലാസ്, ഒബ്റോയ് ഉദയ്‌വിലാസ്, ലീല ഹോട്ടൽസ് എന്നിവ ഡിസൈൻ ചെയ്തത്.
ഈ വീടിന്റെ പ്രത്യേകതകൾ
ജയ്പൂരിലെ ആംബർ പാലസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മനോഹരമായി കൊത്തിയെടുത്ത മാളികയാണിത്. തുർക്കിയിൽ നിന്നും മൊറോക്കോയിൽ നിന്നും ഇംപോർട്ട് ചെയ്ത സ്വകാര്യ ജിം, സ്വർണംപൊതിഞ്ഞ സ്പാ, വെൽനസ് വിങ് വലിയ ഫ്രഞ്ച് വാതിലുകളിലൂടെ പുറത്തെ പൂന്തോട്ടങ്ങളുടെയും മഞ്ഞുമൂടിയ പർവതങ്ങളുടെയും വിശാലമായ കാഴ്ചകൾ. 12 ബെഡ്റൂം, 17 ബാത്ത് റൂം, സ്വിമ്മിങ് പൂൾ, ടെന്നീസ് കോർട്ട്, ഹെലിപാഡ് കൂടാതെ സിനിമാ തിയേറ്റർ സൗകര്യവും
ആരാണ് പങ്കജ് ഓസ് വാൾ?
പ്രമുഖ വ്യവസായിയും ഓസ്‌വാൾ അഗ്രോ ഗ്രൂപ്പ് , ഓസ് വാൾ ഗ്രീൻ ടെക്ക് എന്നിവയുടെ ഉടമയുമായ അഭയ് കുമാറിന്റെ മകനാണ് പങ്കജ് ഓസ്‌വാൾ. പെട്രോകെമിക്കൽ, റിയൽ എസ്റ്റേറ്റ്, രാസവള നിർമാണം, ഖനനം മേഖലകളിലാണ് പങ്കജ് ഓസ്വാളിന്റെ ഓസ്‌വാൾ ഗ്രൂപ്പ് ഗ്ലോബർ ശ്രദ്ധിക്കുന്നത്. 2013ലാണ് ഓസ്‌വാൾ കുടുംബം ഓസ്ട്രേലിയയിൽ നിന്ന് സ്വിറ്റ്‌സർലണ്ടിലേക്ക് എത്തിയത്. അതിന് മുമ്പ് 10 വർഷവുംസ്വിറ്റ്‌സർലണ്ടിൽ തന്നെയായിരുന്നു. ഇരുവർക്കും രണ്ട് മക്കളാണ്. 24കാരി വസുന്ദര ഓസ്‌വാൾ ആക്സിസി മിനറൽസിന്റെ ഡയറക്ടർ ജനറലും പ്രോ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ഡയറക്ടറുമാണ്. 19കാരി റിദി ഓസ്‌വാൾ ലണ്ടനിൽ കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിനിയാണ്. മൂന്ന് ബില്യൺ ഡോളർ അതായത്, 24,600 കോടി രൂപ ആണ് ഇവരുടെ ആകെ ആസ്തി. കൂടാതെ സ്വകാര്യ ജെറ്റ്, ബെന്റ്ലി , ലംബോർഗിനി സ്പോർട്സ് കാറുകൾ , ലോകത്ത് പലയിടത്തായി ആഢംബര വസ്തുക്കൾ എന്നിവയും സ്വന്തമായുണ്ട് ഓസ്‌വാൾ കുടുംബത്തിന്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...