മൂന്ന് തീവ്രവാദ സംഘടനകള്‍ ലയിച്ച് ഒന്നായി;നീക്കത്തിന് പിന്നില്‍ ഇന്ത്യയെ സംശയിച്ച് പാക്കിസ്ഥാന്‍;ജാഗ്രതയോടെ ഇന്ത്യയും!

പാകിസ്ഥാന് തലവേദന സൃഷിട്ടിക്കുന്ന ഭീകര വാദ ഗ്രൂപ്പുകള്‍ ലയിച്ച് ഒന്നാകാന്‍ തീരുമാനിച്ചത് പാക് ഭരണകൂടം ആശങ്കയോടെയാണ് കാണുന്നത്.

Last Updated : Aug 21, 2020, 02:40 PM IST
  • പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രവര്‍ത്തിക്കുന്ന ഭീകര വാദ സംഘടനകളാണ് ഒന്നിക്കുന്നത്
  • പാകിസ്ഥാന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന സംഘടനയാണ് പാക് താലിബാന്‍
  • അഫ്ഗാനിസ്ഥാനിലെ പക്തിയ,കുനാര്‍ എന്നീ പ്രവിശ്യകളില്‍ ചേര്‍ന്ന യോഗങ്ങളില്‍ വെച്ചാണ് മൂന്ന് സംഘടനകള്‍ ലയിക്കാന്‍ തീരുമാനിച്ചത്
  • ഒന്നായ സംഘടനയെ തെഹ്രിക് ഇ താലിബാന്‍ നേതാവ് മുഫ്തി നൂര്‍ വാലി നയിക്കും.
മൂന്ന് തീവ്രവാദ സംഘടനകള്‍ ലയിച്ച് ഒന്നായി;നീക്കത്തിന് പിന്നില്‍ ഇന്ത്യയെ സംശയിച്ച് പാക്കിസ്ഥാന്‍;ജാഗ്രതയോടെ ഇന്ത്യയും!

ലാഹോര്‍:പാകിസ്ഥാന് തലവേദന സൃഷിട്ടിക്കുന്ന ഭീകര വാദ ഗ്രൂപ്പുകള്‍ ലയിച്ച് ഒന്നാകാന്‍ തീരുമാനിച്ചത് പാക് ഭരണകൂടം ആശങ്കയോടെയാണ് കാണുന്നത്.

പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രവര്‍ത്തിക്കുന്ന ഭീകര വാദ സംഘടനകളാണ് ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

പാകിസ്ഥാന്‍ അവരുടെ സുരക്ഷയുടെ കാര്യത്തില്‍ ഈ നീക്കത്തെ ആശങ്കയോടെയാണ് കാണുന്നത്,അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന സമാധാന ശ്രമങ്ങളെയും ഈ പുതിയ 
നീക്കം കാര്യമായി ബാധിക്കുന്നതിന് സാധ്യതയുണ്ട്,

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തെഹ്രിക് ഇ താലിബാന്‍ പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാനിലെ ജമാഅത്തുള്‍ അഹ്റര്‍,ഹിസ്ബുള്‍ അഹ്റര്‍ എന്നീ സംഘടനകളാണ് 
ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനം എടുത്തത്.
 
പാകിസ്ഥാന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന സംഘടനയാണ് പാക് താലിബാന്‍ എന്ന് അറിയപ്പെടുന്ന തെഹ്രിക് ഇ താലിബാന്‍ പാകിസ്ഥാന്,പാക് സൈന്യം നിരന്തരം 
ഈ ഭീകര വാദി സംഘടനയുമായി ഏറ്റ്മുട്ടാറുണ്ട്, അതുകൊണ്ട് തന്നെ മറ്റ് രണ്ട് തീവ്ര വാദ സംഘടനകളുമായി ഇവര്‍ ലയിക്കുന്നത് പാകിസ്ഥാനെ ആശങ്കയിലാക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ പക്തിയ,കുനാര്‍ എന്നീ പ്രവിശ്യകളില്‍ ചേര്‍ന്ന യോഗങ്ങളില്‍ വെച്ചാണ് ഈ സംഘടനകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനം എടുത്തത്.
ഒന്നായ സംഘടനയെ  തെഹ്രിക് ഇ താലിബാന്‍ നേതാവ്  മുഫ്തി നൂര്‍ വാലി നയിക്കും.

പുതിയ സംഘടനയ്ക്ക് ഒരു ഉപദേശക സമിതിയും ഉണ്ട്,ഈ ഉപദേശക സമിതിയെ ജമാഅത്തുള്‍ അഹ്ററിന്റെ തലവന്‍ ഇക്രം തുറാബി നയിക്കും.

Also Read:അടങ്ങാതെ ചൈന;വീണ്ടും പ്രകോപനത്തിന് ശ്രമം!
 

സംഘടനയുടെ അഫ്ഗാനിലും പാകിസ്താനിലും ഉള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനം തെഹ്രിക് ഇ താലിബാന്‍ രൂപീകരിച്ച രാബരി ശൂറ എന്ന സമിതിയാകും.
പാകിസ്താനില്‍ നിന്നും ഭീകരവാദത്തെ തുടച്ച് നീക്കുക എന്ന പാക് ഭരണകൂടത്തിന്റെ ശ്രമത്തെ ഭീകര വാദി സംഘടനകളുടെ ലയനം കാര്യമായി തന്നെ ബാധിക്കും.
പാക് തന്ത്രങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ഭീകര വാദ സംഘടനകളുടെ ലയനം,പാക്കിസ്ഥാന്‍ ഈ മൂന്ന് ഭീകര വാദസംഘടനകളുടെ ലയനത്തിന് പിന്നില്‍ 
ബാഹ്യ ഇടപെടലുകള്‍ സംശയിക്കുന്നു,ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സി റോയെ പാകിസ്ഥാന്‍ സംശയിക്കുന്നു,എന്നാല്‍ അഫ്ഗാന്റെ സമാധാനത്തിനും ആഗോള തലത്തില്‍ 
ഭീകര വാദത്തെ തുടച്ച് നീക്കുന്നതിനുമായി നിലകൊള്ളുന്ന ഇന്ത്യയും മേഖലയില്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്,പാകിസ്താന് തലവേദന സൃഷ്ടിക്കുന്ന 
ഭീകര വാദ സംഘടനകളുടെ ലയനത്തില്‍ ഇന്ത്യയും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്,പാകിസ്ഥാന്‍ അവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്ര വാദ സംഘടനകളെ 
വര്‍ഷങ്ങളായി ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുകയുമാണ്.ഇന്ത്യയാകട്ടെ അഫ്ഗാന്‍ സര്‍ക്കാരിന് ഭീകര വിരുദ്ധ പോരാട്ടത്തിനും എല്ലാ സഹായവും നല്‍കുന്നുണ്ട്.
അതുകൊണ്ട് തന്നെ ഭീകര വാദ സംഘടനകളുടെ ലയനത്തെയും പാകിസ്ഥാന്‍റെ നടപടികളെയും ഇന്ത്യ കരുതലോടെ നിരീക്ഷിക്കുകയാണ്.

Trending News