അടങ്ങാതെ ചൈന;വീണ്ടും പ്രകോപനത്തിന് ശ്രമം!

ചൈനയുടെ ഭാഗത്ത് നിന്നും വീണ്ടും പ്രകോപനപരമായ നടപടികള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്‌.

Last Updated : Aug 21, 2020, 07:43 AM IST
  • തിബറ്റിലെ മാനസ സരോവര്‍ തടാകത്തിനു സമീപം ചൈന മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നു
  • ചൈനയുടെ നീക്കം പുറത്ത് എത്തിച്ചത് @detresfa എന്ന ട്വിറ്റര്‍ അക്കൗണ്ട്‌
  • ലിപുലേഖ് ചുരത്തിന് സമീപത്തേക്ക് ചൈന സേനാ വിന്യാസം നടത്തുന്നു
  • ഭൂതല-വ്യോമ മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന സംവിധാനമാണ് മാനസ സരോവറിന് സമീപം ചൈന നിര്‍മ്മിക്കുന്നത്
അടങ്ങാതെ ചൈന;വീണ്ടും പ്രകോപനത്തിന് ശ്രമം!

ന്യൂഡല്‍ഹി:ചൈനയുടെ ഭാഗത്ത് നിന്നും വീണ്ടും പ്രകോപനപരമായ നടപടികള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്‌.

തിബറ്റിലെ മാനസ സരോവര്‍ തടാകത്തിനു സമീപം ചൈന മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഇത് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്ത് വന്നു,ഒരാള്‍ ട്വിറ്ററില്‍ പങ്ക് വെച്ച ചിത്രങ്ങളാണ് ചൈനയുടെ നടപടി പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

ചൈനയുടെ നീക്കം പുറത്ത് എത്തിച്ചത് @detresfa എന്ന ട്വിറ്റര്‍ അക്കൗണ്ട്‌ പുറത്ത് വിട്ട ചിത്രങ്ങളാണ്.

ലിപുലേഖ് ചുരത്തിന് സമീപത്തേക്ക് ചൈന സേനാ വിന്യാസം നടത്തുന്നുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ 
തിബറ്റിലും ചൈനയുടെ നടപടി സംബന്ധിച്ച വിവരം പുറത്ത് വരുന്നത്.

മാനസ സരോവറിന് സമീപം കൂടുതല്‍ കാലം താമസിക്കാവുന്ന തരത്തിലുള്ള ടെന്ടുകള്‍ ചൈന ഒരുക്കിയിട്ടുണ്ട്.

ഭൂതല-വ്യോമ മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന സംവിധാനമാണ് മാനസ സരോവറിന് സമീപം ചൈന നിര്‍മ്മിക്കുന്നതെന്ന് ഉപഗ്രഹ 
ചിത്രത്തില്‍ പറയുന്നു.

India China

Also Read:അതിര്‍ത്തി തര്‍ക്കത്തിനിടയിലും ഇന്ത്യയുമായി അര്‍ത്ഥവത്തായ സഹകരണത്തിന് സന്നദ്ധമായി നേപ്പാള്‍!

 

ഇന്ത്യയെ ലക്‌ഷ്യം വെച്ച് ചൈന തിബറ്റില്‍ വലിയ സൈനിക സന്നാഹം ഒരുക്കിയിട്ടുണ്ട്,
അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ചൈന മിസൈല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നു എന്നത് 
ഏറെ പ്രാധാന്യം ഉള്ള കണ്ടെത്തലാണ്.

ഹിന്ദുക്കളുടെ വിശുദ്ധ സ്ഥലങ്ങളാണ് മാനസ സരോവര്‍ തടാകവും കൈലാസവും,
അവിടെയാണ് ചൈന ഭൂതല-വ്യോമ മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കുന്നത്.

Trending News