പാകിസ്ഥാനിലെ കറാച്ചിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച്​ 19 മരണം

ലാൻഡി റെയിൽവേസ്​റ്റേഷനിൽ ട്രെയിനുകൾ കൂട്ടിമുട്ടി 19പേർ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാന്ദി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. സംഭവത്തെ തുടര്‍ന്ന് കറാച്ചി വഴിയുള്ള എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കി. 

Last Updated : Nov 3, 2016, 05:22 PM IST
പാകിസ്ഥാനിലെ കറാച്ചിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച്​ 19 മരണം

കറാച്ചി: ലാൻഡി റെയിൽവേസ്​റ്റേഷനിൽ ട്രെയിനുകൾ കൂട്ടിമുട്ടി 19പേർ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാന്ദി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. സംഭവത്തെ തുടര്‍ന്ന് കറാച്ചി വഴിയുള്ള എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കി. 

രണ്ട് മാസത്തിന് ശേഷമുള്ള രണ്ടാമത്ത വലിയ ട്രെയിന്‍ അപകടമാണിത്. കഴിഞ്ഞ സെപ്റ്റംബറില്‍ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ 4 പേര്‍ മരിക്കുകയും 93 പേര്‍ക്ക് പേരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

മൃതദേഹങ്ങൾ ജിന്ന പോസ്​റ്റ്​ഗ്രാജ്വേറ്റ്​ മെഡിക്കൽ സെൻറർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. മരണ സംഖ്യ കൂടാൻ സാധ്യതയു​ണ്ടെന്ന്​ റെയിൽവേ മന്ത്രി അറിയിച്ചു.  

Trending News