Turkey-Syria Earthquake: തുർക്കി-സിറിയ ഭൂചലനം: മരണസംഖ്യ 21051 കടന്നു

Turkey-Syria Earthquake:  1999 ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ഫലമായി 17,000 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു.  ഇത്തവണത്തെ ഭൂകമ്പത്തിലുണ്ടായ മരണ നിരക്ക് അതിലും കൂടുതലാണ് 

Written by - Zee Malayalam News Desk | Last Updated : Feb 10, 2023, 11:20 AM IST
  • തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 21051 കവിഞ്ഞു
  • കടുത്ത മഞ്ഞു വീഴ്ചയും അടിക്കടിയുണ്ടാകുന്ന മഴയും രക്ഷാപ്രവര്‍ത്തനത്തെ മോശമായ രീതിയിൽ ബാധിക്കുന്നുണ്ട്
Turkey-Syria Earthquake: തുർക്കി-സിറിയ ഭൂചലനം: മരണസംഖ്യ 21051 കടന്നു

Turkey-Syria Earthquake: തുർക്കിയിലും സിറിയയിലും തിങ്കളാഴ്‌ച ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 21,051 കവിഞ്ഞു.  ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് ഭവനരഹിതരായ ആളുകൾ തണുപ്പും, പട്ടിണിയും മൂലം വലയുകയാണ്.  കൂടാതെ കടുത്ത മഞ്ഞു വീഴ്ചയും അടിക്കടിയുണ്ടാകുന്ന മഴയും നാലാം ദിവസവും തുടരുന്ന രക്ഷാപ്രവര്‍ത്തനത്തെ മോശമായ രീതിയിൽ ബാധിക്കുകയാണ്. 

Also Read: മനുഷ്യനെ വരെ കൊല്ലും ഈ പക്ഷി! ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയെ അറിയാം...

1999 ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ഫലമായി 17,000 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു.  ഇത്തവണത്തെ ഭൂകമ്പത്തിലുണ്ടായ മരണ നിരക്ക് അതുക്കുംമേലെയാണ്.  തുർക്കിയിലെ ബൊഗാസിസി യൂണിവേഴ്‌സിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഭൂകമ്പത്തിന്റെ കേന്ദ്രമായ കഹ്‌റാമൻമാരസിലെ ഏകദേശം 40 ശതമാനം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എന്നാണ്.  ഭൂകമ്പ ബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി നിരവധി രാജ്യങ്ങൾ സഹായ ഹസ്‌തവുമായി എത്തി കൊണ്ടിരിക്കുന്നത് ശരിക്കും വലിയൊരു കാര്യം തന്നെയാണ്.   

Also Read: 5 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ! 

 

ഇതിനിടയിൽ ഭൂകമ്പബാധിതർക്ക് ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സിറിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News