Ukraine Crisis | ക്രിമിയ പ്രശ്നത്തിൽ മഞ്ഞുരുകുന്നു; ഉക്രെയിൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ റഷ്യ പിൻവലിക്കുന്നു

Cremea യിൽ നിന്ന് റഷ്യ സൈനിക ആഭ്യാസം കഴിഞ്ഞ മടങ്ങുന്ന വീഡിയോ പ്രതിരോധ മന്ത്രാലയം പങ്കുവെക്കുകയും ചെയ്തു.   

Written by - Zee Malayalam News Desk | Last Updated : Feb 16, 2022, 05:31 PM IST
  • ഇത് അമേരിക്കയ്ക്ക് ഉക്രെയിനിൽ ആധിപത്യം സ്ഥാപിച്ച് റഷ്യക്ക് ഭീഷിണി ഉയർത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ അഭിപ്രായപ്പെട്ടിരുന്നു.
  • ഉക്രൈൻ അതിർത്തിയിൽ റഷ്യ വൻ തോതിൽ സൈന്യ ആഭ്യാസം നടത്തിയും സമ്മർദ്ദം ചെലുത്താൻ ബെലാറസിൽ സൈന്യത്തെ വിന്യസിപ്പിച്ചതും സ്ഥിതി രൂക്ഷമാക്കി മാറ്റിയിരുന്നു.
  • കൂടെ അമേരിക്കയുടെ നിലപാടും കൂടി എത്തിയപ്പോൾ ലോകം മറ്റൊരു യുദ്ധത്തിലേക്ക് നയിക്കുമെന്നാ
Ukraine Crisis | ക്രിമിയ പ്രശ്നത്തിൽ മഞ്ഞുരുകുന്നു; ഉക്രെയിൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ റഷ്യ പിൻവലിക്കുന്നു

ന്യൂ ഡൽഹി : ഉക്രെയിൻ അതിർത്തിയിൽ നിന്ന് സൈനിക വിന്യാസത്തെ പിൻവലിച്ച് റഷ്യ. ക്രിമിയയിൽ നിന്ന് സൈന്യം മടങ്ങുന്ന വീഡിയോ റഷ്യൻ പ്രതിരോധ മന്ത്രാലയം പങ്കുവെച്ചു. ഇന്നലെ ചൊവ്വാഴ്ച റഷ്യ ഉക്രെയിൻ അതിർത്തിയിലെ സൈനിക വിന്യാസം പിൻവലിക്കുന്നു എന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലൊയണ് തങ്ങളുടെ സൈനിക അഭ്യാസം പൂർത്തികരിച്ചു എന്ന് അറിയിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

സൈനിക വിന്യാസം പിൻവലിച്ചത് റഷ്യയുടെ താൽക്കാലിക നീക്കം മാത്രമാണെന്നാണ് അമേരിക്ക തുടങ്ങിയ നാറ്റോ രാജ്യങ്ങൾ നിലപാട് അറിയിക്കുന്നത്. നേരത്തെ റഷ്യയുടെ ഉക്രെയിൻ അധിനവേശത്തിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു. ഉക്രൈയിൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ ഉടൻ പിൻവലിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ALSO READ : Russia - Ukraine Crisis Timeline : റഷ്യയും ഉക്രൈനും തമ്മിലുള്ള പ്രശ്നം എന്താണ്? അമേരിക്കയുടെ നിലപാട് മൂന്നാം ലോകമഹായുദ്ധത്തിനുള്ള സൂചനയോ?

എന്താണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം

റഷ്യ-ഉക്രെയിൻ അതിർത്തി പ്രദേശമായ ക്രിമിയയ്ക്ക് വേണ്ടിയാണ് ഇരു രാജ്യങ്ങൾ തമ്മിൽ വർഷങ്ങളായി പോരടിക്കുന്നത്. അടുത്തിടെ ഉക്രെയിനിനെ നാറ്റോ സഖ്യത്തിൽ ചേരുന്നതിൽ സംബന്ധിച്ച് റഷ്യ എതിർപ്പ് അറിയിച്ചിരുന്നു . ഇത് അമേരിക്കയ്ക്ക് ഉക്രെയിനിൽ ആധിപത്യം സ്ഥാപിച്ച് റഷ്യക്ക് ഭീഷിണി ഉയർത്താനുള്ള നടപടിയാണെന്ന് പ്രസിഡന്റ് വ്ളാഡിമർ പുടിൻ അഭിപ്രായപ്പെട്ടിരുന്നത്. 

അതേസമയം ഉക്രെയിൻ അതിർത്തിയിൽ വൻ തോതിൽ റഷ്യൻ സൈന്യം അഭ്യാസം നടത്തിയും സമ്മർദ്ദം ചെലുത്താൻ ബെലാറസിൽ സൈന്യത്തെ വിന്യസിപ്പിച്ചതും സ്ഥിതി രൂക്ഷമാക്കി മാറ്റിയിരുന്നു. കൂടെ അമേരിക്കയുടെ നിലപാടും കൂടി എത്തിയപ്പോൾ ലോകം മറ്റൊരു യുദ്ധത്തിലേക്ക് നയിക്കുമെന്നാ വിലയിരുത്തലുകൾ

സംഭവങ്ങളുടെ നാൾവഴി

2021 നവംബർ 10 - ഉക്രെയിൻ അതിർത്തിക്ക് സമീപം അസാധാരണമായ സൈനിക നീക്കങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് യുഎസ് റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്ന് ആക്രമണത്തിന് ശ്രമിക്കരുതെന്ന് റഷ്യയ്ക്ക് നാറ്റോ മുന്നറിയിപ്പ് നൽകിയതോടെയാണ് ക്രിമിയ പ്രശ്നത്തിൽ അടുത്തിടെ ഉടലെടുത്ത സംഭവങ്ങൾ ആരംഭിക്കുന്നത്.

ഡിസംബർ 7- ഉക്രെയിനെ ആക്രമിച്ചാൽ സാമ്പത്തിക മേഖലയിലും അല്ലാതെയും റഷ്യക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജോ ബൈഡൻ ഡിസംബർ 7 ന് പുടിന് മുന്നറിയിപ്പ് നൽകി. ജനുവരി 17 ന്, റഷ്യൻ സൈന്യം മുൻ സോവിയറ്റ് യൂണിയൻ അംഗമായിരുന്ന ബെലാറസിൽ സൈനിക അഭ്യാസം ആരംഭിച്ചു.  ഇത് ആക്രമണത്തെ തടയാനാണെന്ന്  അറിയിച്ചിരുന്നു.

2022 ജനുവരി 20- ഏത് റഷ്യൻ സൈനിക നീക്കത്തിനും കഠിനമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ജനുവരി 21 -മുൻ സോവിയറ്റ് നാറ്റോ അംഗങ്ങളായ എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങൾ ഉക്രൈനിന് ആന്റി ടാങ്ക്, ആന്റി എയർ ക്രാഫ്റ്റ്  മിസൈലുകളും നൽകി റഷ്യ ആക്രമണത്തെ പ്രതിരോധിക്കാൻ സഹായിക്കാമെന്ന് അറിയിച്ചു.

ജനുവരി 22- ഉക്രെയിൻ അധിനിവേശത്തിനായി റഷ്യൻ അനുകൂല നേതാവിനെ കീവിൽ അധികാരത്തിൽ എത്തിക്കാൻ  പദ്ധതിയിടുന്നുണ്ടെന്ന് ബ്രിട്ടൺ ജആരോപിച്ചു. എന്നാൽ ഇത് തെറ്റായ വിവരമാണെന്ന് റഷ്യ പ്രതികരിക്കുകയും ചെയ്ചു.

ജനുവരി 31 - ഫെബ്രുവരി ആദ്യ വാരത്തോടെ ഉക്രെയിനിയൻ അതിർത്തിക്കടുത്തുള്ള ബെലാറസിൽ 30,000 റഷ്യൻ സൈനികരെ വിന്യസിക്കുമെന്ന് റിപ്പോർട്ടുകൾ ഉള്ളതായി അമേരിക്ക പറഞ്ഞു. എന്നാൽ അമേരിക്ക പരിഭ്രാന്തി പരത്താൻ ശ്രമിക്കുകയാണെന്ന് റഷ്യ മറുപടി നൽകി.

ഫെബ്രുവരി 2- കിഴക്കൻ യൂറോപ്പിൽ നാറ്റോ സേനയെ ശക്തിപ്പെടുത്താൻ യുഎസ് 3,000 സൈനികരെ പ്രദേശത്ത് വിന്യസിപ്പിച്ചു.

ഫെബ്രുവരി 11 - ഏത് സമയത്തും റഷ്യ ഉക്രെയിനിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ പൗരന്മാർ 48 മണിക്കൂറുകൾക്കുള്ളിൽ ഉക്രെയിൻ വിടണമെന്നും യുഎസ് ആവശ്യപ്പെടുകയുടെ ചെയ്തു.

ഫെബ്രുവരി 12 - യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പാശ്ചാത്യ സഖ്യകക്ഷികളോട് റഷ്യ ഫെബ്രുവരി 16 ന് ഉക്രെയ്‌നെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. ഉക്രെയ്നിനെതിരെ ആക്രമണം നടത്തിയാൽ റഷ്യക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ജോ ബൈ‍ഡൻ മുന്നറിയിപ്പും നൽകി.

ഫെബ്രുവരി 15- ക്രിമിയ അതിർത്തിയിൽ സൈനിക വിന്യാസം പിൻവലിക്കുമെന്ന് റഷ്യ  അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News