UN General Assembly : അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് റഷ്യ

റഷ്യൻ (Russia)വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് ഇത് പറഞ്ഞത്. ന്യൂയോർക്കിൽ തുടർന്ന് വരുന്ന യുഎൻ ജനറൽ അസ്സെംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Written by - Zee Malayalam News Desk | Last Updated : Sep 26, 2021, 12:54 PM IST
  • റഷ്യൻ (Russia)വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് ഇത് പറഞ്ഞത്.
  • ന്യൂയോർക്കിൽ തുടർന്ന് വരുന്ന യുഎൻ ജനറൽ അസ്സെംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
  • യുഎൻ ജനറൽ അസ്സെംബ്ലിയിൽ അഫ്ഗാനിസ്ഥാൻ കുറിച്ചുള്ള തർക്കങ്ങൾ തുടർന്ന് വരുന്ന സാഹചര്യത്തിൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ യുഎൻ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്തിരുന്നു.
  • ഇതിന് പിന്നാലെയാണ് റഷ്യ ഇത് പറഞ്ഞത്. ഇപ്പോൾ താലിബാനെ അംഗീകരിക്കുന്നതിന് കുറിച്ച് ചർച്ച ചെയ്യുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
UN General Assembly : അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്നതിനെ  കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് റഷ്യ

അഫ്ഗാനിസ്ഥാനിലെ താലിബാൻ  (Taliban) ഭരണകൂടത്തെ ആഗോളതലത്തിൽ അംഗീകരിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നത് കൂടിയില്ലെന്ന് റഷ്യ. റഷ്യൻ (Russia)വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് ഇത് പറഞ്ഞത്. ന്യൂയോർക്കിൽ തുടർന്ന് വരുന്ന യുഎൻ ജനറൽ അസ്സെംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎൻ ജനറൽ അസ്സെംബ്ലിയിൽ അഫ്ഗാനിസ്ഥാൻ കുറിച്ചുള്ള തർക്കങ്ങൾ തുടർന്ന് വരുന്ന സാഹചര്യത്തിൽ താലിബാൻ  അഫ്ഗാനിസ്ഥാന്റെ യുഎൻ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഇത് പറഞ്ഞത്. ഇപ്പോൾ താലിബാനെ അംഗീകരിക്കുന്നതിന് കുറിച്ച് ചർച്ച ചെയ്യുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 

ALSO READ: Canada Travel Ban: യാത്രാ വിലക്ക് പിൻവലിച്ചു, നെ​ഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് കാനഡയിൽ പ്രവേശിക്കാം

താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി തിങ്കളാഴ്ച താലീബാന്റെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന വക്താവ് സുഹൈൽ ഷഹീനെ അഫ്ഗാനിസ്ഥാന്റെ യുഎൻ അംബാസിഡറായി നാമനിർദ്ദേശം ചെയ്തിരുന്നു. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത്.

ALSO READ: UNGA summit: അഫ്​ഗാൻ ജനതയെ സംരക്ഷിക്കണം; അഫ്​ഗാനെ ഭീകരതയുടെ മണ്ണാക്കരുതെന്നും PM Narendra Modi

അതെ സാമ്യം നിലവിൽ അഫ്ഗാനിസ്താന്റെ  യുഎൻ അംബാസഡറായ പ്രവർത്തിക്കുന്നത് ഗുലാം ഇസാക്സായിയാണ്. ഇദ്ദേഹത്തെ താലിബാൻ പുറത്താക്കിയിരുന്നു. ഇദ്ദേഹവും ഇപ്പോൾ തന്റെയുഎൻ അംഗീകാരം പുതുക്കാൻ ആവശ്യപ്പെട്ട് കൊണ്ട് രംഗത്തെത്തിയിരുന്നു.

ALSO READ: PM Modi US Visit: അഫ്ഗാൻ ഭീകര താവളമാകരുത്; പാക് ഇടപെടലിൽ ആശങ്ക പങ്കുവെച്ച് ഇരുരാജ്യങ്ങളും

റഷ്യയും ചൈനയും അമേരിക്കയും ഉൾപ്പെട്ട ഒമ്പതംഗ  യുഎൻ ക്രിഡൻഷ്യൽ കമ്മിറ്റി  ഈ വർഷം അവസാനം അഫ്ഗാനിസ്ഥാന്റെ യുഎൻ സീറ്റിനെ സംബന്ധിച്ച് ചാച്ച നടത്തി തീരുമാനം എടുക്കും.  അന്താരാഷ്ട്ര അംഗീകാരത്തിനുള്ള താലിബാൻറെ ആഗ്രഹം മാത്രമാണ് മറ്റ്  രാജ്യങ്ങൾക്ക് താലിബാന് മേൽ സമ്മർദ്ദം ചെലുത്താൻ കഴിയുന്ന ഏക പിടിവള്ളിയെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News