ന്യൂയോർക്ക്: തീവ്രവാദം പ്രചരിപ്പിക്കാനും തീവ്രവാദ (Terrorist) പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുമുള്ള മണ്ണാക്കി അഫ്ഗാനിസ്ഥാനെ മാറ്റരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎൻ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാനിലെ അരക്ഷിതമായ സാഹചര്യം ഒരു രാജ്യവും പ്രയോജനപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട മോദി അവിടെയുള്ള സ്ത്രീകൾക്കും കുട്ടികൾക്കും ന്യൂനപക്ഷങ്ങൾക്കും സഹായം നൽകാൻ ലോക സമൂഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു. അഫ്ഗാൻ ജനതയ്ക്ക് സഹായം നൽകി ലോകരാജ്യങ്ങൾ കടമ നിറവേറ്റണമെന്നും നരേന്ദ്ര മോദി പറഞ്ഞു. തീവ്രവാദത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്ന പിന്തിരിപ്പൻ ചിന്താഗതിയുള്ള രാജ്യങ്ങൾ ഉണ്ടെന്ന് പാകിസ്ഥാന്റെ (Pakistan) പേര് പരാമർശിക്കാതെ മോദി പറഞ്ഞു.
It is absolutely essential to ensure that Afghanistan's territory is not used to spread terrorism and for terrorist activities: PM Modi at UNGA pic.twitter.com/IkmBPM6Kbo
— ANI (@ANI) September 25, 2021
തീവ്രവാദത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്ന പിന്തിരിപ്പൻ ചിന്തയുള്ള രാജ്യങ്ങൾ ഭീകരത ഒരു വലിയ ഭീഷണിയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. തീവ്രവാദം വ്യാപിപ്പിക്കാനോ ഭീകരാക്രമണം നടത്താനോ അഫ്ഗാനിസ്ഥാനെ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി, കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത് ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ ഒന്നര വർഷമായി, ലോകം മുഴുവൻ 100 വർഷത്തിനിടയിലെ ഏറ്റവും വലിയ പകർച്ചവ്യാധിയെ അഭിമുഖീകരിക്കുന്നു. ഈ മാരകമായ പകർച്ചവ്യാധിയിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ആദരാഞ്ജലി അർപ്പിക്കുന്നു, അവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
കൂടാതെ, ലോകമെമ്പാടുമുള്ള വാക്സിൻ നിർമ്മാതാക്കളെ ഇന്ത്യയിൽ വാക്സിനുകൾ നിർമ്മിക്കാൻ പ്രധാനമന്ത്രി മോദി ക്ഷണിച്ചു. ലോകത്തിലെ ആദ്യത്തെ ഡിഎൻഎ അധിഷ്ഠിത വാക്സിൻ സൈഡസ് കാഡിലയുടെ കോവിഡ് വാക്സിൻ സൈക്കോവി-ഡി യെക്കുറിച്ചും അദ്ദേഹം യുഎൻജിഎയെ അറിയിച്ചു. 12 വയസ്സിന് മുകളിലുള്ള ആർക്കും ഇത് നൽകാം. ഇന്ത്യൻ ശാസ്ത്രജ്ഞർ ഈ വാക്സിൻ നിർമാണത്തിലെ അവസാന ഘട്ടത്തിലാണെന്നും മോദി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...