അടിവസ്ത്രം കഴുകണ്ടാ; ആഴ്ചകളോളം ധരിക്കാം!!

സ്കാന്‍ഡിനേവിയയില്‍ നടന്ന ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിനിനുശേഷം 2017 ലാണ് ഇങ്ങനൊരു ആശയം നടപ്പിലാക്കാന്‍ കമ്പനി തീരുമാനിക്കുന്നത്‌.   

Last Updated : Jun 4, 2019, 11:30 AM IST
അടിവസ്ത്രം കഴുകണ്ടാ; ആഴ്ചകളോളം ധരിക്കാം!!

ധരിക്കുന്ന വസ്ത്രത്തില്‍ ഏറ്റവും വൃത്തിയായി ഉപയോഗിക്കേണ്ടത് അടിവസ്ത്രമാണെന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. അങ്ങനെതന്നെയാണ് എല്ലാവരും ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. 

എന്നാല്‍ ചില മടിയന്മാരുണ്ട് അടിവസ്ത്രമല്ല ഒരു വസ്ത്രവും കഴുകില്ല. ഉപയോഗിച്ചത് തന്നെ പിന്നെയും ഉപയോഗിക്കും. എന്നാല്‍ അവര്‍ക്ക് അറിയാം അടിവസ്ത്രങ്ങള്‍ വൃത്തിയുള്ളത് ഉപയോഗിച്ചില്ലെങ്കില്‍ പല അസുഖങ്ങളും വരാമെന്ന് എന്നാലും ഇത് തന്നെ ആവര്‍ത്തിക്കുന്ന അപൂര്‍വ്വം ചിലരെങ്കിലും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

അത്തരക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഡെന്മാര്‍ക്കിലെ ഓര്‍ഗാനിക് ബേസിക്സ് നല്‍കുന്നത്. ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി മുന്നോട്ട് വയ്ക്കുന്ന ആശയമാണ് കഴുകാതെ ആഴ്ചകളോളം ധരിക്കാന്‍ കഴിയുന്ന അടിവസ്ത്രം. ഈ അടിവസ്ത്രങ്ങളുടെ വിപ്പനയും ആരംഭിച്ചിട്ടുണ്ട് കേട്ടോ.

ഇതുവഴി ഉപഭോക്താവിന് വെള്ളവും ലഭിക്കാം അടിവസ്ത്രം കഴുകി എനര്‍ജിയും പാഴാക്കണ്ട. 

സ്കാന്‍ഡിനേവിയയില്‍ നടന്ന ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിനിനുശേഷം 2017 ലാണ് ഇങ്ങനൊരു ആശയം നടപ്പിലാക്കാന്‍ കമ്പനി തീരുമാനിക്കുന്നത്‌. ഭാഗ്യത്തിന് ആശയം ക്ലിക്ക് ആവുകയും അതിനുവേണ്ട ഫണ്ടും കിട്ടി. 

ഈ അടിവസ്ത്രത്തില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം വെള്ളിയാണെന്നാണ് കമ്പനി പറയുന്നത്. ബഹിരാകാശ യാത്രികര്‍ക്ക് കുടിക്കുന്നതിനുള്ള വെള്ളം ശുദ്ധിയാക്കാന്‍ നാസ വെള്ളി ഉപയോഗിക്കുന്ന അതെ ആശയം ഇവിടെയും ഉപയോഗിക്കുന്നുവെന്നാണ് കമ്പനിയുടെ വാദം.

തുടങ്ങിയപ്പോള്‍ ഉള്ള ആശയത്തില്‍ നിന്നും നവീകരിച്ച തരത്തിലാണ് ഇപ്പോഴത്തെ ആശയം. സില്‍വര്‍ ടെക് 2.0 എന്ന് പേരിട്ടിരിക്കുന്ന ആശയത്തിന്‍റെ പുതിയ പതിപ്പില്‍ 100 ശതമാനം റീസൈക്കിള്‍ഡ് പദാര്‍ത്ഥങ്ങള്‍ കൊണ്ടാണ് അടിവസ്ത്രങ്ങളുടെ നിര്‍മ്മാണം. 

ഇതിനൊപ്പം പുതിയ രീതിയിലുള്ള തയ്യല്‍ രീതി ഉപയോഗിക്കുക വഴി അടിവസ്ത്രങ്ങള്‍ ഒരുപാട് കാലം നിലനില്‍ക്കുമെന്നാണ് ഓര്‍ഗാനിക് ബേസിക്സിന്‍റെ അവകാശവാദം.

മാത്രമല്ല ഈ അടിവസ്ത്രത്തിലെ 99.9 ശതമാനം അഴുക്കുകളും സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇത് സ്വന്തമായിതന്നെ ബാക്ടീരിയകളെ കൊല്ലുന്നതോടൊപ്പം ദുര്‍ഗന്ധം ഇല്ലാതാക്കുമെന്നുമാണ് കമ്പനിയുടെ വാദം. 

Trending News