Viral Video: കാമുകിയുടെ പിണക്കം മാറ്റാൻ കാമുകൻ ചെയ്തത് കണ്ടോ? തടയാൻ പുതിയ കാമുകനും; വീഡിയോ വൈറൽ

Viral Triangle Love Funny Video : കാമുകിയുടെ പിണക്കം മാറ്റാൻ ശ്രമിക്കുന്ന ഒരു കാമുകന്റെ വീഡിയോ ആണിത്. എന്നാൽ അപ്പോൾ തന്നെ ഇത് തടയാൻ കാമുകിയുടെ പുതിയ കാമുകനും എത്തിയാല്ലോ?

Written by - Zee Malayalam News Desk | Last Updated : Feb 4, 2023, 05:45 PM IST
  • ലാൻസ് എന്ന ട്വിറ്റര് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
  • മില്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. 11600 പേർ ഈ വീഡിയോ ലൈക്കും ചെയ്തിട്ടുണ്ട്.
  • കാമുകിയുടെ പിണക്കം മാറ്റാൻ ശ്രമിക്കുന്ന ഒരു കാമുകന്റെ വീഡിയോ ആണിത്. എന്നാൽ അപ്പോൾ തന്നെ ഇത് തടയാൻ കാമുകിയുടെ പുതിയ കാമുകനും എത്തിയാല്ലോ?
Viral Video: കാമുകിയുടെ പിണക്കം മാറ്റാൻ കാമുകൻ ചെയ്തത് കണ്ടോ?  തടയാൻ പുതിയ കാമുകനും; വീഡിയോ വൈറൽ

സോഷ്യൽ മീഡിയ വളരെ രസകരമായ ഒരു ലോകമാണ്. സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വീഡിയോകളാണ് . അതിനാൽ തന്നെ ദിനം പ്രതി ആയിരക്കണക്കിന് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യാറുള്ളത്. അതിൽ തന്നെ വളരെ കുറച്ച് വീഡിയോകൾ മാത്രമേ വൈറലായി മാറാറുള്ളൂ. ഇത്തരത്തിൽ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളിൽ റീൽസും സിനിമകളിലെ കോമഡി സീനുകളും വിവാഹങ്ങളുടെ വീഡിയോകളും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. ഇത്തരം വീഡിയോകൾ ചിലപ്പോഴെങ്കിലും നമ്മുടെ മനസിനെ ശാന്തമാക്കാനും സന്തോഷമുണ്ടാക്കാനും ഒക്കെ സഹായിക്കാറുണ്ട്. ജോലി സ്ഥലത്തെയും ജീവിതത്തിലെയും ടെൻഷനും സ്‌ട്രെസും മാറ്റാനും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. ഇപ്പോൾ ഒരു കമിതാക്കളുടെ രസകരമായ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരു പ്രണയം ഉണ്ടാകുകയെന്നത് വളരെ സുന്ദരമായ ഒരു കാര്യമാണ്. ഒരു പ്രണയിതാവ് ഉണ്ടാകുകയെന്നതും അവരും ഒത്ത് കുറച്ച് സമയം ചിലവഴിക്കുകയെന്നതും മിക്കയാളുകളുടെയും സ്വപനം തന്നെയാണെന്ന് പറയാം. എന്നാൽ നിങ്ങളുടെ പ്രണയിതാവുമായി ഒരു വഴക്ക് ഉണ്ടായാലോ? അതില്പരം വിഷമം വേറെയില്ല. പിണങ്ങി പോയ കാമുകി അല്ലെങ്കിൽ കാമുകനെ ഇണക്കാൻ എന്ത് വഴിയും സ്വീകരിക്കും. അത്തരത്തിൽ കാമുകിയുടെ പിണക്കം മാറ്റാൻ ശ്രമിക്കുന്ന ഒരു കാമുകന്റെ വീഡിയോ ആണിത്. എന്നാൽ അപ്പോൾ തന്നെ ഇത് തടയാൻ കാമുകിയുടെ പുതിയ കാമുകനും എത്തിയല്ലോ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Viral Video : നാഗറാണിക്ക് വേണ്ടി കൊത്ത് കൂടുന്ന രണ്ട് രാജവെമ്പാലകൾ; വീഡിയോ വൈറൽ

ലാൻസ് എന്ന ട്വിറ്റര് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വിഡിയോയിൽ ഒരു പെൺകുട്ടി കാമുകന്റെ വീട് വിട്ട് പുറത്തു വരുന്നത്. ആ പാട്ട് കേട്ട് കണ്ണ് നിറച്ച് നിൽക്കുന്നതും കാണാം. കാമുകനും കരഞ്ഞ് കൊണ്ടാണ് പാട്ട് പാടുന്നത്. കാമുകന് കൂട്ടായി കൂട്ടുകാരും ഉണ്ട്. എന്നാൽ പെട്ടെന്നാണ് വീട്ടിൽ നിന്നും കാമുകിയുടെ പുതിയ കാമുകൻ അവിടേക്ക് വരികെയാണ്. അതിനോടൊപ്പം തന്നെ കാമുകന്റെ കരച്ചിലും കൂടുന്നുണ്ട്. 1 മില്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. 11600 പേർ ഈ വീഡിയോ ലൈക്കും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News