Viral News: 82 കോടി ലോട്ടറി അടിച്ചു, ഇനി ഒരു ഭാര്യയെ വേണം, ഒരു വൈറൈറ്റി ആഗ്രഹം

യാത്രകളിൽ ഒപ്പം ചേരണം കൂടെ പണം ചിലവഴിക്കണം അനുയോജ്യമായ പങ്കാളിയാണ് വേണ്ടത്

Written by - Zee Malayalam News Desk | Last Updated : Nov 13, 2022, 10:27 AM IST
  • പെൺകുട്ടി സുന്ദരിയായിരിക്കണമെന്നോ നല്ല സ്വഭാവമായിരിക്കണമെന്നോ എന്നതിൽ നിർബന്ധമില്ല
  • ആഡംബര കാറുകൾക്കും വാച്ചുകൾക്കുമായി വലിയൊരു പങ്ക് ചിലവഴിച്ചു
  • വമ്പൻ സമ്മാനത്തുകയാണ് ഇവർക്ക് ലഭിച്ചത്
Viral News: 82 കോടി ലോട്ടറി അടിച്ചു, ഇനി ഒരു ഭാര്യയെ വേണം, ഒരു വൈറൈറ്റി ആഗ്രഹം

ലോട്ടറി അടിച്ച് ഒടുവിൽ വീട്ടിൽ പോലും കയറാൻ പറ്റാതായ തിരുവനന്തപുരം കാരനെ എല്ലാവർക്കും അറിയാമല്ലോ. ലോട്ടറി എല്ലാവരുടെയും ഭാഗ്യ പരീക്ഷണമാണ്. ചിലർ വിജയിക്കും ചിലർ പരാജയപ്പെടും അത് സ്ഥിരമാണ്. ഇത്തരത്തിൽ ഒരു വലിയ ലോട്ടറി നേടിയ ശേഷം ഭാര്യയെ തിരയുന്ന ഒരു പുരുഷനുണ്ട് അയാളുടെ കഥയാണ് ഇനി പറയുന്നത്.

ജർമ്മനിയിലെ ഡോർട്ട്മുണ്ട് സ്വദേശി കുർസാറ്റ് യിൽഡിരിം എന്നയാൾക്ക് സെപ്റ്റംബറിൽ 10 മില്യൺ യൂറോ (ഏകദേശം 82 കോടി രൂപ) ലോട്ടറി ലഭിച്ചു. ആഡംബര കാറുകൾക്കും വാച്ചുകൾക്കുമായി വലിയൊരു പങ്ക് ചെലവഴിച്ച ശേഷം, യാത്രകളിൽ ഒപ്പം ചേരാനും ഒപ്പം പണം ചെലവഴിക്കാനും അനുയോജ്യമായ പങ്കാളിയെ തേടുകയാണ് കക്ഷിയിപ്പോൾ.

ALSO READ: Tanzania Plane Crash : ടാന്‍സാനിയന്‍ യാത്ര വിമാനം തടാകത്തില്‍ തകര്‍ന്ന് വീണു; ഒരു മരണം, 26 യാത്രക്കാരെ രക്ഷപ്പെടുത്തി

“എനിക്ക് പ്രണയിക്കണം. യാത്ര ചെയ്യാൻ ഇഷ്ടപ്പെടണം അതിനായി ഒരാളെ ഞാൻ തിരയുകയാണ്, എന്നോടൊപ്പം ഒരു കുടുംബം ആരംഭിക്കാൻ അവർ തയ്യാറാണെങ്കിൽ ”അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി സുന്ദരിയായിരിക്കണമെന്നോ നല്ല സ്വഭാവമായിരിക്കണമെന്നോ ഉള്ളതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് സംഭവിച്ചാലും പങ്കാളി അവനെ വിശ്വസിക്കണം എന്നതാണ് ഏറ്റവും പ്രധാനം.

ലോട്ടറി അടിച്ചതിന് ശേഷം, 41 കാരനായ കുർസാത്ത് തൻറെ സ്റ്റീൽ ഫാക്ടറിയിലെ ജോലി ഉപേക്ഷിച്ച്, ആഡംബര സാധനങ്ങൾക്കായി പണം ചെലവഴിക്കുകയാണ്.  പലതും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇയാൾ പതിവായി പങ്കിടാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം 

Trending News