ആമകൾ എപ്പോഴും കാഴ്ചക്കാർക്ക് അത്ഭുത ജീവികളാണ്. ഉരഗങ്ങളാണെങ്കിലും പാവങ്ങളായ ജീവികളാണ് ഇവ,ഏകദേശം 270-ഓളം സ്പീഷിസുകൾ ആമകൾക്ക് ഉണ്ടെന്നാണ് കരുതുന്നത്. മറ്റുള്ള ഉരഗങ്ങളെപ്പോലെ ആമകളും അവയുടെ ശരീരത്തിലെ ഊഷ്മാവ് സമീപ പരിസ്ഥിതിക്കനുസരിച്ച് മാറ്റുന്നവയാണ്. ഇവയെ സാധാരണ ശീതരക്തമുള്ള ജീവികളായിട്ടാണ് അറിയപ്പെടുന്നത്. ഇവയും സാധാരണരീതിയിൽ വെള്ളത്തിലേയും, കരയിലേയും വായു ശ്വസിക്കുകയും ചെയ്യുന്നു. ഇവ മുട്ടയിടുന്നത് കരയിലാണ്.
കട്ടി കൂടിയ പുറന്തോട് കൂടിയതാണ് ആമകൾ. അവയുടെ തലയും നാല് കാലുകളും തോടിനുള്ളിലേക്ക് വലിച്ചെടുത്ത് സുരക്ഷിതമാകുവാൻ സാധിക്കുന്നതാണ്.ഇവയുടെ പുറന്തോട് നിർമ്മിച്ചിരിക്കുന്നത് പരസ്പര ബന്ധിതമായ 60 അസ്ഥികൾ കൊണ്ടാണ്. ചില ആമകളെ കണ്ടാൽ ഒറ്റ നോട്ടത്തിൽ കട്ടികൂടിയ ഒരു പെട്ടി ഇരിക്കുന്നതായേ തോന്നു. ഇവയുടെ നിറവും ചിലപ്പോ നമ്മളെ ആശയക്കുഴപ്പത്തിലാക്കും. അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ എത്തിയത്. ട്വിറ്ററിൽ സയൻസ് ഗേൾ എന്ന പേജിലാണ് വീഡിയോ എത്തിയത്.
Box turtles are so-called because they can completely close up their shell, much like a box.
There is a 'hinge' located on the plastron, or the bottom part of the shell, that allows for total closure until danger has passed
gardenstatetortoise TikTokpic.twitter.com/8JSMZQtOcK
— Science girl (@gunsnrosesgirl3) March 21, 2023
വലുപ്പം കുറഞ്ഞ ആമയാണ് വീഡിയോയിൽ ഉള്ളത്. മഞ്ഞ പുറംതോടിൽ ഇവയെ കാണാൻ തന്നെ ഭംഗിയുണ്ട്. എന്നാൽ ഒറ്റ നോട്ടത്തിൽ ഇതൊരു പെട്ടിയാണെന്നാണ് തോന്നുക. വീഡിയോ അധികം താമസിക്കാതെ ലൈറലായി ഏഴ് ലക്ഷത്തിലധികം പേരാണ് കുറഞ്ഞ സമയത്തിൽ വീഡിയോ കണ്ടത്. 1000-ൽ അധികം പേർ ഇത് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. 11000-ൽ അധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...