Viral Video: ഈനാംപേച്ചിയുടെ മരം കയറ്റം കണ്ടോ? വീഡിയോ വൈറൽ

Viral Video: ഈനാംപേച്ചിയുടെ രസകരമായ മരം കയറ്റം ഈ വീഡിയോയിലുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Oct 9, 2022, 01:50 PM IST
  • ഇത്ര അനായാസമായി ഇതിന് മരത്തിൽ കയറാൻ പറ്റുമോ എന്ന് വീഡിയോ കാണുന്നവർ ചോദിച്ച് പോകും.
  • അത്ര രസകരവും കൗതുകമുണർത്തുന്നതുമായ വീഡിയോ ആണിത്.
  • @the_viralvideos എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Viral Video: ഈനാംപേച്ചിയുടെ മരം കയറ്റം കണ്ടോ? വീഡിയോ വൈറൽ

Viral Video: മൃ​ഗങ്ങളുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ പ്രത്യേകം കാഴ്ചക്കാരുണ്ട്. ഇത്തരം വീഡിയോകൾ പെട്ടെന്നാണ് വൈറലാകുന്നത്. നമ്മൾ കണ്ടിട്ടും കേട്ടിട്ടുമില്ലാതെ ഒരുപാട് മൃ​ഗങ്ങളുടെ വീഡിയോകൾ ഇന്റർനെറ്റിൽ കാണാൻ സാധിക്കും. ഈ വീഡിയോകളിലൂടെ നമുക്ക് അറിയാത്ത പല മൃ​ഗങ്ങളെ കുറിച്ച് അറിയാനും സാധിക്കുന്നു. ഈനാംപേച്ചി എന്ന മൃ​ഗത്തെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ ഇതിന്റെ വീഡിയോകൾ അധികം കണ്ടിട്ടുണ്ടാകില്ല. ഇപ്പോഴും അത് കാഴ്ചയിൽ എങ്ങനെ ഇരിക്കും എന്ന് പലർക്കും അറിവുണ്ടാകില്ല. 

ഈനാംപേച്ചിയുടെ ഒരു മരം കയറ്റം കണ്ടാലോ? ഈ വീഡിയോയിൽ നിങ്ങൾക്കത് കാണാൻ സാധിക്കും. വളരെ ക്യൂട്ട് ആയിട്ട് മരത്തിന്റെ മുകളിലേക്ക് വലിഞ്ഞ് കേറുകയാണ് ഈനാംപേച്ചി. ഇത്ര അനായാസമായി ഇതിന് മരത്തിൽ കയറാൻ പറ്റുമോ എന്ന് വീഡിയോ കാണുന്നവർ ചോദിച്ച് പോകും. അത്ര രസകരവും കൗതുകമുണർത്തുന്നതുമായ വീഡിയോ ആണിത്. 

Also Read: Viral Video: അകത്ത് കയറിയാൽ കൊത്ത് ഉറപ്പ്; വാതിലിൽ കാവലിരിക്കുന്ന പാമ്പ് - വീഡിയോ വൈറൽ

ഈനാംപേച്ചിയുടെ രസകരമായ വീഡിയോ കാണാം...

ലോകത്തില്‍ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന രണ്ടാമത്തെ മൃഗം ആണ് ഈനാംപേച്ചി. വെറും 30 മുതല്‍ 100 സെന്റീമീറ്റര്‍ വരെ മാത്രം നീളമുള്ള ഈ മൃ​ഗം മരം കയറുന്ന വീഡിയോ വളരെ കൗതുകം ജനിപ്പിക്കുന്നതാണ്. @the_viralvideos എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അറുപതിനായിരത്തിലധികം ആളകൾ വീഡിയോ കണ്ട് കഴിഞ്ഞു. 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ നിരവധി പേർ ലൈക്കും റീട്വീറ്റും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News