Viral Video: പാഞ്ഞടുത്ത് പുള്ളിപ്പുലി, തുരത്തിയോടിച്ച് കുരങ്ങിൻ കൂട്ടം; വീഡിയോ വൈറൽ

മൃ​ഗങ്ങൾ തമ്മിലുള്ള ഒരു പോരാട്ടത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 8, 2024, 04:23 PM IST
  • ഒരു കൂട്ടം കുരങ്ങന്മാർ ഓടിവരുന്നതിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്.
  • പെട്ടെന്ന് ഇവയ്ക്ക് നേരെ പുലി പാഞ്ഞടുക്കുകയാണ്.
Viral Video: പാഞ്ഞടുത്ത് പുള്ളിപ്പുലി, തുരത്തിയോടിച്ച് കുരങ്ങിൻ കൂട്ടം; വീഡിയോ വൈറൽ

മൃ​ഗങ്ങളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വരാറുണ്ട്. നിരവധി കാഴ്ചക്കാരുള്ളതിനാൽ ഈ വീഡിയോകൾ വളരെ വേ​ഗത്തിലാണ് വൈറലാകാറുളളത്. അത്തരത്തിൽ മൃ​ഗങ്ങൾ തമ്മിലുള്ള ഒരു പോരാട്ടത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. പുള്ളിപ്പുലിയും കുരങ്ങന്മാരും തമ്മിലുള്ള പോരാട്ടമാണ് വീഡിയോയിലുള്ളത്. ദക്ഷിണാഫ്രിക്കയിലെ സിംഗിത ലെബോംബോ ലോഡ്ജിൽ നിന്നുള്ള ദൃശ്യമാണിത്.  

ഒരു കൂട്ടം കുരങ്ങന്മാർ ഓടിവരുന്നതിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പെട്ടെന്ന് ഇവയ്ക്ക് നേരെ പുലി പാഞ്ഞടുക്കുകയാണ്. ഒരു കുരങ്ങൻ പുലിയുടെ വായിലകപ്പെട്ടു. മറ്റുള്ളവയെല്ലാം ഓടി രക്ഷപ്പെടുകയാണ്. തനിക്ക് കിട്ടിയ ഇരയെയും കൊണ്ട് പുലി മറ്റൊരിടത്തേക്ക് നടന്ന് നീങ്ങുമ്പോൾ ഓടിപ്പോയ കുരങ്ങന്മാരെല്ലാം കൂടി ഇവയുടെ പിന്നാലെ വന്ന് പുലി തുരത്തിയോടിക്കാൻ നോക്കുകയാണ്. ചത്ത കുരങ്ങനെ ഭക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പുലിയെ ഓടിക്കാൻ ശ്രമിക്കുകയാണ് കുരങ്ങന്മാർ. ഒടുവിൽ തങ്ങളുടെ കൂടെയുണ്ടായിരുന്ന കുരങ്ങൻ ചത്തുവെങ്കിലും കുരങ്ങിൻ കൂട്ടം പുലിയെ അവിടെ നിന്നും തുരത്തിയോടിച്ചു. 

Also Read: Kangana Ranaut: ചണ്ഡീഗഡ് വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന് കങ്കണ റണൗട്ട്; അന്വേഷണം

 

സെർകോപിറ്റെസിഡേ കുടുംബത്തിലെ പഴയ ലോക കുരങ്ങുകളുടെ 23 ജനുസ്സുകളിൽ ഒന്നായ പാപ്പിയോ ജനുസ്സിൽ ഉൾപ്പെടുന്ന പ്രൈമേറ്റുകളാണ് ബാബൂണുകൾ. ആറ് ഇനം ബാബൂണുകൾ ഉണ്ട്: ഹമദ്ര്യാസ് ബബൂൺ, ഗിനിയ ബാബൂൺ, ഒലിവ് ബബൂൺ, മഞ്ഞ ബബൂൺ, കിൻഡ ബബൂൺ, ചാക്മ ബബൂൺ. ആഫ്രിക്കയിലാണ് ഇവയെ കണ്ടുവരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News