Viral Video: രണ്ട് ഭീമൻ പെരുമ്പാമ്പുകൾ; വാലിൽ പിടിച്ച് വലിക്കുന്നയാൾ, ഞെട്ടുന്ന കാഴ്ച

Viral Video Snake: പാമ്പുകൾ വീഡിയോയിൽ ഇഴയാൻ ശ്രമിക്കുന്നത് കാണാം. ഇതിനൊപ്പം തന്നെ ബ്രൂവർ  പാമ്പുകളുടെ വാലിലും വലിക്കുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 02:51 PM IST
  • തൻറെ ഇൻസ്റ്റഗ്രാം പേജിലാണ് ബ്രൂവർ വീഡിയോ പോസ്റ്റ് ചെയ്തത്
  • ബ്രൂവർ നേരത്തെ പങ്ക് വെച്ച വീഡിയോകളും വൈറലായിരുന്നു
  • നിരവധി ഇന്റർനെറ്റ് ഉപയോക്താക്കൾ വീഡിയോക്ക് താഴെ കമൻറ് ചെയ്തിട്ടുണ്ട്
Viral Video: രണ്ട് ഭീമൻ പെരുമ്പാമ്പുകൾ; വാലിൽ പിടിച്ച് വലിക്കുന്നയാൾ, ഞെട്ടുന്ന കാഴ്ച

പാമ്പുകളെ കാണുന്നത് തന്നെ പലർക്കും ഭയമുള്ള കാര്യമാണ്. പാമ്പെന്ന് എവുതി വെച്ചാൽ പോലും മുങ്ങുന്നവരാണ് ഏറെയും. എന്നാൽ രണ്ട് ഭീമാകാരൻമാരായ പെരുമ്പാമ്പുകളെ ഒരാൾ വാലിൽ പിടിച്ച് വലിച്ചാലോ? കാഴ്ചക്കാരെ ഞെട്ടിപ്പിച്ച ദൃശ്യമാണിത്. വെള്ളയും കറുപ്പും നിറമുള്ള രണ്ട് പാമ്പുകളാണ് വീഡിയോയിൽ. നീളത്തിലും വലുപ്പത്തിലും രണ്ടും ഏതാണ്ട് ഒരു പോലെയാണെന്നതാണ് പ്രത്യേകത.

അമേരിക്കൻ യൂട്യൂബറും റെപ്‌റ്റൈൽ സൂ പ്രീഹിസ്റ്റോറിക് ഇങ്കിന്റെ സ്ഥാപകനും സിഇഒയുമായ ജെയ് ബ്രൂവറാണ് വീഡിയോ പങ്ക് വെച്ചത്. തൻറെ ഇൻസ്റ്റഗ്രാം പേജിലാണ് ബ്രൂവർ വീഡിയോ പോസ്റ്റ് ചെയ്തത്. ബ്രൂവർ നേരത്തെ പങ്ക് വെച്ച വീഡിയോകളും വൈറലായിരുന്നു. 3 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടത്. 162,000 പേർ ഇത് ലൈക്ക് ചെയ്തു.രവധി ഇന്റർനെറ്റ് ഉപയോക്താക്കൾ വീഡിയോക്ക് താഴെ കമൻറ് ചെയ്തിട്ടുണ്ട്.

 

 
 
 

 

Also Read: Viral Video: ആനയെ കണ്ടതും പതുങ്ങി നിന്ന സിംഹത്തിന് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

കാലിഫോർണിയ ഫൗണ്ടൻ വാലിയിലിൽ ബ്രൂവറിന് സ്വന്തമായി ഒരു മൃഗശാലയുണ്ട്. വിദേശ പാമ്പുകൾ ചീങ്കണ്ണികൾ, ആമകൾ തുടങ്ങി നൂറുകണക്കിന് ഉരഗങ്ങളാണ് ഇവിടെയുള്ളത്. അതേസമയം പാമ്പുകൾ വീഡിയോയിൽ ഇഴയാൻ ശ്രമിക്കുന്നത് കാണാം. ഇതിനൊപ്പം തന്നെ ബ്രൂവർ  പാമ്പുകളുടെ വാലിലും വലിക്കുന്നുണ്ട്. സംഭവം എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News