മക്കൾക്ക് വേണ്ടി എന്തും ചെയ്യുന്നവരാണ് അമ്മമാർ. അവർക്ക് ഭക്ഷണം നൽകുന്നതിനും അവരെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനുമൊക്കെ ജീവൻ പണയം വെച്ചും അമ്മമാർ ഓരോ കാര്യങ്ങൾ ചെയ്യും. മനുഷ്യർ മാത്രമല്ല, മൃഗങ്ങളും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി മറ്റ് മൃഗങ്ങളോട് അടി കൂടാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പൂച്ചയും ഭീമാകാരനായ ഒരു പാമ്പും തമ്മിലാണ് ഇവിടെ യുദ്ധം.
തന്റെ കുഞ്ഞുങ്ങളെ പാമ്പ് പിടികൂടാതിരിക്കാൻ പൂച്ച അതിനെ ആക്രമിക്കാൻ ചെല്ലുകയാണ്. എന്നാൽ പാമ്പും ഒട്ടും വിട്ട് കൊടുക്കാതെ പൂച്ചയ്ക്ക് നേരെ ചീറ്റി കൊണ്ട് ചെല്ലുന്നത് വീഡിയോയിൽ കാണാം. തിരിച്ച് പൂച്ചയും പാമ്പിനെ നേരെ പാഞ്ഞടുക്കുന്നുണ്ട്. കുഞ്ഞുങ്ങളെ രക്ഷിക്കാൻ തന്റെ ജീവൻ വരെ പണയപ്പെടുത്തി ആണ് അമ്മ പാമ്പിനെ ചെറുത്ത് നിൽക്കുന്നത്.
പൂച്ച തന്റെ കുഞ്ഞുങ്ങളെ ഓരോരുത്തരെ ആയി ഒരു ചെറിയ ഗുഹ പോലെ ഒരു സ്ഥലത്ത് കൊണ്ട് സുരക്ഷിതമായി ഇരുത്തുന്നത് ആദ്യം നമ്മൾ വീഡിയോയിൽ കാണുന്നത്. സുരക്ഷിതരായി അവർ അവിടെ ഇരിക്കുമ്പോഴാണ് പെരുമ്പാമ്പ് ഇഴഞ്ഞെത്തിയത്. പെരുമ്പാമ്പ് ഗുഹയ്ക്ക് ഉള്ളിലേക്ക് കയറാതിരിക്കാൻ തന്നാലാവുന്നതെല്ലാം പൂച്ച ചെയ്തു. പക്ഷേ ഒടുവിൽ പാമ്പ് ആ ഗുഹയ്ക്കുള്ളിലേക്ക്, പൂച്ച കുഞ്ഞുങ്ങളുടെ അടുത്ത് എത്തി. എന്നാൽ പൂച്ച പാമ്പിനെ വിടാതെ പിന്തുടർന്ന് ആക്രമിച്ച് കൊണ്ടേയിരുന്നു. എന്നിട്ടും പാമ്പ് അതിനുള്ളിൽ നിന്ന് പുറത്ത് പോയില്ല.
Also Read: Viral video: ഇരയെന്ന് കരുതി അടിവസ്ത്രം വിഴുങ്ങിയ പാമ്പിന് കിട്ടി എട്ടിന്റെ പണി!!! വീഡിയോ വൈറൽ
ഒടുവിൽ ഒരു പയ്യൻ വന്ന് പാമ്പിനെ എങ്ങനെയൊക്കെയോ അതിനുള്ളിൽ നിന്ന് പുറത്തെത്തിച്ച് പൂച്ച കുഞ്ഞുങ്ങളെ രക്ഷിച്ചു. പൂച്ചയെയും കുഞ്ഞുങ്ങളെയും ഒന്നിച്ച് ആക്കുകയും ചെയ്തു. Amazing Snake World എന്ന ഫേസ്ബുക്ക് പേജിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേർ കണ്ട വീഡിയോയ്ക്ക് നിറയെ കമന്റുകളും ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...