Viral Video: ഒരു കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ വിമാനത്തിലുള്ളവരെല്ലാം പാടിയാൽ എങ്ങനെയിരിക്കും? വൈറൽ വീഡിയോ

കൊച്ചു കുട്ടികൾക്കിടയിൽ ഏറ്റവും പോപ്പുലർ ആയ 'ബേബി ഷാക്ക്' എന്ന ​ഗാനം ആലപിച്ചുകൊണ്ടാണ് എല്ലാവരും കുട്ടിയുടെ കരച്ചിൽ മാറ്റാൻ ശ്രമിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 01:24 PM IST
  • മാർച്ച് 10 ന് ദുബായിൽ നിന്ന് ടിറാനയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ യാത്ര ചെയ്തവരുടെ വീഡിയോ ആണിത്.
  • ട്രാവൽ ബ്ലോഗറും റേഡിയോ ഡിജെയുമായ പരീക്ഷിർ ബലോച്ചിയാണ് ഈ വീഡിയോ ആദ്യം ടിക് ടോക്കിൽ പോസ്റ്റ് ചെയ്തത്.
  • തുടർന്ന് ഇൻസ്റ്റാ​ഗ്രാമിലും വീഡിയോ പങ്കുവച്ചിരുന്നു.
Viral Video: ഒരു കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ വിമാനത്തിലുള്ളവരെല്ലാം പാടിയാൽ എങ്ങനെയിരിക്കും? വൈറൽ വീഡിയോ

കൊച്ചു കുട്ടികളുടെ വീഡിയോ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വളരെ രസകരമായ അത്തരം ദൃശ്യങ്ങൾ പലപ്പോഴും ഹൃദയസ്പർശിയുമായിരിക്കും. അങ്ങനെ വിമാനത്തിൽ വച്ച് കരയുന്ന ഒരു കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കാരണം മറ്റൊന്നുമല്ല, ഈ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നത് അവന്റെ മാതാപിതാക്കൾ മാത്രമല്ല. ആ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ഒന്നിച്ച് ചേർന്നാണ് കുട്ടിയുടെ കരച്ചിൽ മാറ്റിയത്. 

കൊച്ചു കുട്ടികൾക്കിടയിൽ ഏറ്റവും പോപ്പുലർ ആയ 'ബേബി ഷാർക്ക്' എന്ന ​ഗാനം ആലപിച്ചുകൊണ്ടാണ് എല്ലാവരും കുട്ടിയുടെ കരച്ചിൽ മാറ്റാൻ ശ്രമിച്ചത്. കുട്ടിയുടെ പിതാവ് അവന്റെ കരച്ചിൽ മാറ്റാനായി ശ്രമിക്കുമ്പോൾ യാത്രക്കാരെല്ലാം ഒപ്പം ചേരുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒടുവിൽ കുഞ്ഞ് കരച്ചിൽ നിർത്തി. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Parikshit Balochi (@parikshitbalochi)

 

മാർച്ച് 10 ന് ദുബായിൽ നിന്ന് ടിറാനയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ യാത്ര ചെയ്തവരുടെ വീഡിയോ ആണിത്.  ട്രാവൽ ബ്ലോഗറും റേഡിയോ ഡിജെയുമായ പരീക്ഷിർ ബലോച്ചിയാണ് ഈ വീഡിയോ ആദ്യം ടിക് ടോക്കിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് ഇൻസ്റ്റാ​ഗ്രാമിലും വീഡിയോ പങ്കുവച്ചിരുന്നു. 

"ടിറാനയിലേക്കുള്ള യാത്രയ്ക്കിടെ എന്റെ അടുത്തിരുന്ന കുട്ടി നിർത്താതെ കരയുകയായിരുന്ന. ആദ്യം, അവന്റെ ചുറ്റും ഇരുന്ന ആളുകൾ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അത് ഫലം കണ്ടില്ല. തുടർന്ന് ഞാൻ ഉൾപ്പെടെ കുറച്ചു പേർ ചേർന്ന് ബേബി ഷാർക്ക് പാടാൻ തുടങ്ങി. കൂടുതൽ കൂടുതൽ ആളുകൾ അതിൽ ചേർന്നു," പരീക്ഷിർ ബലോച്ചി പറഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News