Viral Video: പാമ്പ് വിഷം ചീറ്റുന്നത് കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ... വീഡിയോ വൈറൽ

Viral Video: പാമ്പുകളുടെ വീഡിയോ എപ്പോഴും നമ്മളെ ഭയപ്പെടുത്തുന്നവയാണ്. എന്നാൽ ഇവ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 07:04 PM IST
  • പാമ്പ് വിഷം ചീറ്റുന്നതാണ് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്.
  • പാമ്പ് വായ തുറന്ന് വിഷം തുപ്പുന്നത് കാണുമ്പോൾ തന്നെ നമുക്ക് ഭയം തോന്നിയേക്കാം.
  • മൂർഖൻ പാമ്പ് ആണെന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്.
Viral Video: പാമ്പ് വിഷം ചീറ്റുന്നത് കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ... വീഡിയോ വൈറൽ

ഒട്ടനവധി വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്. പേടിപ്പെടുത്തന്നതും രസിപ്പിക്കുന്നതുമൊക്കെയായി വ്യത്യസ്തമായ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ കാണാറുള്ളത്. മൃ​ഗങ്ങളുടെ വീഡിയോയ്ക്ക് പ്രത്യേകം കാഴ്ചക്കാർ തന്നെയുണ്ട്. ഭയപ്പെടുത്തുന്നവയാണെങ്കിൽ പോലും ഇത്തരം വീഡിയോകൾ ആളുകൾ കാണാൻ താൽപര്യപ്പെടുന്ന എന്നതാണ് ഈ വീഡിയോകൾ വൈറലാകുന്നതിൽ നിന്ന് വ്യക്തമാകുന്നത്. പ്രത്യേകിച്ച് പാമ്പുകളുടെ വീഡിയോ നമ്മളെ പലപ്പോഴും ഭയപ്പെടുത്താറുണ്ട്. എന്നാലും ‌ഇവ പെട്ടെന്ന് വൈറലായി മാറും. 

അത്തരത്തിൽ വൈറലായ ഒരു വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ വൈറൽ വീഡിയോയിൽ വിഷമുള്ള പാമ്പിന്റെ ഏറ്റവും ഭീകരമായ ഒരു രൂപത്തെ നിങ്ങൾക്ക് കാണാൻ കഴിയും. ചിലപ്പോൾ ഈ വീഡിയോ കണ്ടതിന് ശേഷം നിങ്ങളുടെ ഹൃദയമിടിപ്പ് പോലും വർധിച്ചേക്കാം.

Also Read: Viral Video: കാണ്ടാമൃഗത്തെ ചുംബിക്കുന്ന യുവതി, വീഡിയോ വൈറൽ

 

ഉ​ഗ്ര വിഷമുള്ള പാമ്പിന്റെ കടിയേറ്റാൽ നിമിഷങ്ങൾക്കകം മരിക്കുമെന്ന് എല്ലാവരും കേട്ടിട്ടുണ്ടാകും. പാമ്പുകൾ വിഷം തുപ്പുമെന്നതിനെ കുറിച്ചും നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇതുപോലൊരു വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ ശരിക്കും നിങ്ങളെ ഞെട്ടിക്കും.

പാമ്പ് വിഷം ചീറ്റുന്നതാണ് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്. പാമ്പ് വായ തുറന്ന് വിഷം തുപ്പുന്നത് കാണുമ്പോൾ തന്നെ നമുക്ക് ഭയം തോന്നിയേക്കാം. മൂർഖൻ പാമ്പ് ആണെന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. പാമ്പ് ചീറ്റിയ വിഷം വായുവിലേക്ക് വളരെ ദൂരം തെറിച്ച് പോകുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ചില പാമ്പുകൾ വളരെ അപകടകാരികളാണ്. അവയുടെ ഒരു തുള്ളി വിഷത്തിന് നിമിഷങ്ങൾക്കുള്ളിൽ ഒരാളെ കൊല്ലാൻ സാധിക്കും.

വൈറലായ വീഡിയോ കണ്ട് പലരും ഞെട്ടിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ യൂട്യൂബിലാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുന്നത്. ഇത് മാത്രമല്ല നിരവധി പേർ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. കമന്റ് വിഭാഗത്തിൽ ആളുകൾ തങ്ങളുടെ ഭയം പ്രകടിപ്പിച്ചിരിക്കുന്നതും കാണാം. പല തരത്തിലുള്ള കമന്റുകളാണ് ആളുകൾ വീഡിയോയ്ക്ക് നൽകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News