അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനി ആരാണ്?

അമേരിക്ക ഇറാനില്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഉയര്‍ന്ന ചോദ്യമാണ് ആരാണ് ഖാസിം സുലൈമാനി എന്നത്. ഒപ്പം അമേരിക്ക എന്തുകൊണ്ട് അദ്ദേഹത്തെ വധിക്കാന്‍ കരുക്ക നീക്കി എന്നത്.

Last Updated : Jan 3, 2020, 06:39 PM IST
അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനി ആരാണ്?

അമേരിക്ക ഇറാനില്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഉയര്‍ന്ന ചോദ്യമാണ് ആരാണ് ഖാസിം സുലൈമാനി എന്നത്. ഒപ്പം അമേരിക്ക എന്തുകൊണ്ട് അദ്ദേഹത്തെ വധിക്കാന്‍ കരുക്ക നീക്കി എന്നത്.

ഇറാ​ന്‍റെ ​റിപബ്ലിക്കന്‍ ഗാര്‍ഡ്​ കമാന്‍ഡര്‍ എന്നതിന്​ പുറമെ മേഖലയില്‍ ശിയ ശക്​തി കേന്ദ്രം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന മുതിര്‍ന്ന സൈനിക ഉദ്യോഗസ്​ഥനാണ്​ വെള്ളിയാഴ്​ച യു.എസ്​ ആക്രമണത്തില്‍ കൊല്ലപെട്ട ഖാസിം സുലൈമാനി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇറാഖില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതി​നുള്ള നീക്കത്തി​ന്‍റെ ഭാഗമായാണ്​ സു​ലൈമാനി വെള്ളിയാ​ഴ്​ച ബഗ്​ദാദിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

അമേരിക്കക്കും അവരെ അനുകൂലിക്കുന്ന രാജ്യങ്ങള്‍ക്കുമെതിരായ പ്രതിരോധത്തിന്‍റെ അച്ചുതണ്ട്​ എന്ന്​ ഇറാന്‍ പറയുന്ന ശിയ ശക്​തിയുടെ ശില്‍പിയായിരുന്നു സുലൈമാനി. ഒമാന്‍ ഉള്‍ക്കടല്‍​ മുതല്‍ സിറിയയും ഇറാഖും ലബനാനും ഉള്‍പ്പെടുന്ന മെഡിറ്ററേനിയ​​ന്‍റെ കിഴക്കന്‍ തീരംവരെ നീളുന്നതാണ്​ ഈ അച്ചുതണ്ട്​. സിറിയയിലെ അസദ്​ സര്‍ക്കാരി​നും ലബനാനിലെ ഹിസ്​ബുല്ലക്കും ഇറാഖിലെ ശിയ സര്‍ക്കാരിനും റിപബ്ലിക്കന്‍ ഗാര്‍ഡ്​ സൈനിക സഹായം നല്‍കുന്നുണ്ടെന്നാണ്​ റിപോര്‍ട്ട്​. ഇറാന്​ പുറത്ത്​ സുലൈമാനി അത്ര പ്രസിദ്ധനായിരുന്നില്ല. എന്നാല്‍, 2003ല്‍ അമേരിക്ക ഇറാഖ്​ ആക്രമിച്ചതോടെയാണ്​ സു​ൈലമാനി പാശ്​ചാത്യ രാജ്യങ്ങളുടെ ശ്രദ്ധയില്‍പെടുന്നത്​.

ഇറാന്‍-ഇറാഖ്​ യുദ്ധത്തിന്​ ശേഷം റവലൂഷനറി ഗാര്‍ഡി​നു കീഴിലെ ഉപ സൈനിക വിഭാഗമായ ഖുദ്​സിന്‍റെ കമാന്‍ഡറായി ചുമതലയേറ്റ സുലെമാനി സൈനിക ഉദ്യാഗസ്​ഥന്‍ എന്നതിലുപരി ഇറാ​​െന്‍റ പൊതുമണ്ഡലത്തില്‍ സ്വീകാര്യനും ശക്​തനുമായി വളരുകയായിരുന്നു. രാഷ്​ട്രീയത്തില്‍ ഇറങ്ങണമെന്ന അഭ്യര്‍ത്ഥന നിരസിച്ച അദ്ദേഹം വിദേശ, പ്രതിരോധ നയങ്ങളില്‍ ഒഴിച്ചുകൂടനാവത്ത ശബ്​ദമായി മാറി. സാമൂഹ്യ മാധ്യമങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായി. ഈയിടെ അദ്ദേഹത്തിന്‍റെ ഇന്‍സ്​റ്റഗ്രാം ഫോളോവേഴ്​സിന്‍റെ എണ്ണം കുത്തനെ വര്‍ധിച്ചു. 2018ല്‍ മേരിലാന്‍ഡ് യൂനിവേഴ്​സിറ്റിയും ഇറാന്‍പോളും സംയുക്​തമായി നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പ്രസിഡന്‍റ്​ ഹസന്‍ റൂഹാനിയെ പിന്നിലാക്കി 83 ശതമാനം ജന സമ്മതിയാണ്​ സുലൈമാനിക്ക്​ ലഭിച്ചത്​. അതേസമയം, ശിയ സായുധ വിഭാഗമായ ഹിസ്​ബുല്ലയുമായും ഫലസ്​തീനിലെ ഹമാസുമായും സുലൈമാനിക്ക്​ ബന്ധമുണ്ടെന്നാണ്​ അമേരിക്കയുടെ ആരോപണം.

ഇറാഖിലെ യു.എസ്​ എംബസി ആക്രമിക്കുകയും ഉപരോധിക്കുകയും ചെയ്​തതിനു പിന്നില്‍ ഇറാനാണെന്ന്​ ആരോപിച്ചാണ്​ അമേരിക്ക റിപബ്ലിക്കന്‍ ഗാര്‍ഡ്​ തലവനായ സു​ൈലമാനിയെ വധിക്കുന്നത്​. എന്നാല്‍, ഈ വര്‍ഷാവസാനം നടക്കുന്ന പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ ത​ന്‍റെ ജയ സാധ്യത വര്‍ധിപ്പിക്കാന്‍ ഡോണള്‍ഡ്​ ട്രംപ്​ ആസൂത്രണം ചെയ്​തതാണ്​ ആക്രമണമെന്നും ആരോപണമുണ്ട്​.

 

Trending News