Corona Virus;പ്രതീക്ഷയോടെ WHO;വൈറസ്‌ വ്യാപനം രണ്ട് വര്‍ഷത്തിനുള്ളില്‍ നിയന്ത്രണ വിധേയമാകും!

രണ്ട് വര്‍ഷത്തിനുള്ളില്‍ കൊറോണ വൈറസ്‌ വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് ലോകാരോഗ്യ സംഘടന പ്രതീക്ഷ പ്രകടിപ്പിച്ചു.

Last Updated : Aug 22, 2020, 08:44 AM IST
  • രണ്ട് വര്‍ഷത്തിനുള്ളില്‍ കൊറോണ വൈറസ്‌ വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് ലോകാരോഗ്യ സംഘടന
  • 1918 ല്‍ റിപ്പോര്‍ട്ട്‌ ചെയ്ത സ്പാനിഷ്‌ ഫ്ലു മറികടക്കാന്‍ രണ്ട് വര്‍ഷമെടുത്തു
  • സാങ്കേതിക വിദ്യയുടെ ഇപ്പോഴത്തെ മുന്നേറ്റം ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറസ്‌ വ്യാപനം തടയാന്‍ സഹായിക്കും
  • ഇക്കാലത്ത് ആളുകള്‍ പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യങ്ങള്‍ കൂടുതല്‍
Corona Virus;പ്രതീക്ഷയോടെ WHO;വൈറസ്‌ വ്യാപനം രണ്ട് വര്‍ഷത്തിനുള്ളില്‍ നിയന്ത്രണ വിധേയമാകും!

ജനീവ:രണ്ട് വര്‍ഷത്തിനുള്ളില്‍ കൊറോണ വൈറസ്‌ വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് ലോകാരോഗ്യ സംഘടന പ്രതീക്ഷ പ്രകടിപ്പിച്ചു.

ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.

1918 ല്‍ റിപ്പോര്‍ട്ട്‌ ചെയ്ത സ്പാനിഷ്‌ ഫ്ലു മറികടക്കാന്‍ രണ്ട് വര്‍ഷമെടുത്ത കാര്യവും അദ്ധേഹം ചൂണ്ടിക്കാട്ടി.

അതേസമയം അന്നത്തേതില്‍ നിന്ന് വ്യത്യസ്തമായി സാങ്കേതിക വിദ്യയുടെ ഇപ്പോഴത്തെ മുന്നേറ്റം ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറസ്‌ 
വ്യാപനം തടയാന്‍ സഹായിക്കുമെന്നും അദ്ധേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Also Read:ഇന്ത്യയുടെ സ്വന്തം കോവാക്സിന്‍ ഈ വര്‍ഷാവസാനം!

എന്നാല്‍ ഇക്കാലത്ത് ആളുകള്‍ പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യങ്ങള്‍ കൂടുതല്‍ ആയതിനാല്‍ വൈറസ്‌ വ്യാപനത്തിനുള്ള സാധ്യതയും കൂടുതലാണ്,
അതേസമയം അതിന് തടയിടാനുള്ള സാങ്കേതികതകളുണ്ട് എന്നും ലോകാരോഗ്യ സംഘടനാ മേധാവി അവകാശപെട്ടു,തടയാനുള്ള അറിവുണ്ടെന്നും 
അദ്ധേഹം ചൂണ്ടിക്കാട്ടി,ദേശീയ ഐക്യത്തിന്റെയും ആഗോള ഐക്യദാര്‍ഡ്യത്തിന്‍റെ പ്രാധാന്യവും അദ്ധേഹം എടുത്ത് പറഞ്ഞു.

1918ല്‍ സ്പാനിഷ്‌ ഫ്ലു ബാധിച്ച് 50 ദശലക്ഷം ആളുകളാണ് മരിച്ചത്,അതേസമയം കൊറോണ വൈറസ്‌ ഇതുവരെ 22.7 ദശലക്ഷം ആളുകളെയാണ് 
ബാധിച്ചത്,ഏകദേശം എട്ട് ലക്ഷത്തോളം പേരാണ് കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് മരിച്ചത്.

Trending News