കോ​വി​ഡി​ല്‍ രാ​ഷ്ട്രീ​യ​ക്ക​ളി വേണ്ട, ട്രംപിന് മറുപടിയുമായി WHO

ലോകത്താകമാനം കൊറോണ വൈറസ് (COVID-19) ഭീതി പരത്തുന്ന അവസരത്തില്‍ രാഷ്ട്രീയ കളി വേണ്ടെന്ന്  അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

Last Updated : Apr 9, 2020, 10:03 AM IST
കോ​വി​ഡി​ല്‍ രാ​ഷ്ട്രീ​യ​ക്ക​ളി  വേണ്ട,  ട്രംപിന് മറുപടിയുമായി WHO

ജനീവ: ലോകത്താകമാനം കൊറോണ വൈറസ് (COVID-19) ഭീതി പരത്തുന്ന അവസരത്തില്‍ രാഷ്ട്രീയ കളി വേണ്ടെന്ന്  അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

അടുത്തിടെ, ലോ​കാ​രോ​ഗ്യ സം​ഘ​ട​നയ്ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ്‌   ഡൊണാൾഡ്  ട്രംപ് നടത്തിയ പരാമര്‍ശങ്ങളാണ്  മുന്നറിയിപ്പിന് അടിസ്ഥാനം.
 
കോ​വി​ഡ് മ​ഹാ​മാ​രി ലോ​ക​ജ​ന​ത​യ്ക്ക് ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റി​യ ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്ന് പോകുമ്പോള്‍  അ​ല്‍ രാ​ഷ്ട്രീ​യം ക​ല​ര്‍​ത്ത​രു​തെ​ന്ന്  ലോ​കാ​രോ​ഗ്യ സം​ഘ​ട​ന  (WHO)ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ന്‍ ഡോ.​ ടെഡ്രോസ് അധനോം  ഗെബ്രിയേസസ് ആണ് ട്രം​പി​നോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ആ​രോ​ടും പ്രത്യേക താ​ത്പ​ര്യ​ങ്ങ​ള്‍ ഇ​ല്ല. എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഒരു​പോ​ലെ​യാ​ണ്, ദേ​ശീ​യ- അ​ന്ത​ര്‍​ദേ​ശി​യ ത​ല​ങ്ങ​ളി​ല്‍ ഒ​രു​മ​യും ഐ​ക്യ​പ്പെ​ട​ലു​മെ​ല്ലാം വേ​ണ്ട സ​മ​യ​മാ​ണി​ത്,  മ​റ്റ് രാ​ഷ്ട്രീ​യ​ക്ക​ളി​ക​ളെ ന​മു​ക്ക് ത​ല്‍​ക്കാ​ലം ക്വാറന്‍റൈന്‍ ചെ​യ്യാ൦, അദ്ദേ​ഹം പറഞ്ഞു. 

അതേസമയം, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ള്‍ തു​ട​രുകയാണ് അ​മേ​രി​ക്ക.  ലോ​കാ​രോ​ഗ്യ സം​ഘ​ട​നയ്ക്ക് ചൈ​ന​യോ​ട് പ്ര​ത്യേ​ക താ​ത്പ​ര്യ​മു​ണ്ടെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ള്‍ ത​ന്നെ എ​ല്ലാ​വ​രും വി​മ​ര്‍​ശി​ച്ചു​വെ​ന്നും എ​ന്നാ​ല്‍ അ​ത് വാ​സ്ത​വ​മാ​ണെ​ന്നും ട്രം​പ് ആ​വ​ര്‍​ത്തി​ച്ചു.

ബു​ധ​നാ​ഴ്ച ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ട്രം​പ് വീ​ണ്ടും WHO​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച​ത്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ചൈ​ന​യോ​ട് പ്ര​ത്യേ​ക താ​ത്പ​ര്യ​മു​ണ്ട് എ​ന്ന ത​ന്നെ ആ​വ​ര്‍​ത്തി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തേ​ക്കു​റി​ച്ച്‌ അ​മേ​രി​ക്ക കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. അ​തി​നു ശേ​ഷം പ്ര​തി​വ​ര്‍​ഷം ന​ല്‍​കാ​റു​ള്ള തു​ക സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നി​ക്കും- ട്രം​പ് പ​റ​ഞ്ഞു.58 മി​ല്യ​ണ്‍ യു​എ​സ് ഡോ​ള​റാ​ണ് പ്ര​തി​വ​ര്‍​ഷം അ​മേ​രി​ക്ക WHOയ്ക്ക് ന​ല്‍​കു​ന്ന​ത്.

വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യും ഇതേ അ​ഭി​പ്രാ​യ​മാ​ണ് പ​ങ്കു​വ​ച്ച​ത്. കാ​ര്യ​ങ്ങ​ളേ​ക്കു​റി​ച്ച്‌ വ്യ​ക്ത​മാ​യി പ​ഠി​ക്കു​മെ​ന്നും പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍, ട്രം​പ് പ​റ​ഞ്ഞ​തു പോ​ലെ ഇ​നി ഫ​ണ്ട് ന​ല്‍​കേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നും പോം​പി​യോ വ്യ​ക്ത​മാ​ക്കി.

Trending News