Polygamous Family:150 സഹോദരങ്ങളും, അച്ഛനും 27 ഭാര്യമാരും...., വൈറലായി യുവാവിന്‍റെ കുടുംബ പുരാണം

സാമൂഹിക  മാധ്യമങ്ങളിലൂടെ തങ്ങളുടെ കുടുബത്തെ പരിചയപ്പെടുത്തുക ഇന്ന്  സാധാരണമാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 23, 2021, 03:44 PM IST
  • കുടുബത്തെ പരിചയപ്പെടുത്തുന്നതില്‍ അസ്വഭാവികമായി ഒന്നും തന്നെയില്ല,
  • കാനഡയിലെ (Canada) പത്തൊമ്പത് വയസുകാരൻ മെർലിൻ ബ്ലാക്ക്സ്മോര്‍ തന്‍റെ കുടുംബത്തെ പരിചയപ്പെടുത്തിയതോടെ കുടുംബം ലോകം മുഴുവന്‍ പ്രസിദ്ധമാവുകയായിരുന്നു.
  • അതായത് സ്വന്തം കുടുംബത്തെ പരിചയപ്പെടുത്തി മെർലിൻ പ്രസിദ്ധനായി മാറിയിരിയ്ക്കുകയാണ്.
Polygamous Family:150 സഹോദരങ്ങളും, അച്ഛനും 27 ഭാര്യമാരും...., വൈറലായി യുവാവിന്‍റെ  കുടുംബ പുരാണം

Canada: സാമൂഹിക  മാധ്യമങ്ങളിലൂടെ തങ്ങളുടെ കുടുബത്തെ പരിചയപ്പെടുത്തുക ഇന്ന്  സാധാരണമാണ്. 

കുടുബത്തെ പരിചയപ്പെടുത്തുന്നതില്‍  അസ്വഭാവികമായി ഒന്നും തന്നെയില്ല, എന്നാല്‍,  കാനഡയിലെ (Canada) പത്തൊമ്പത് വയസുകാരൻ മെർലിൻ ബ്ലാക്ക്സ്മോര്‍ തന്‍റെ കുടുംബത്തെ പരിചയപ്പെടുത്തിയതോടെ കുടുംബം ലോകം  മുഴുവന്‍ പ്രസിദ്ധമാവുകയായിരുന്നു. അതായത് സ്വന്തം കുടുംബത്തെ പരിചയപ്പെടുത്തി  മെർലിൻ  പ്രസിദ്ധനായി മാറിയിരിയ്ക്കുകയാണ്. 

മെർലിൻ ബ്ലാക്ക്സ്മോറിന്‍റെ സഹോദരങ്ങളുടെ  ഏണ്ണംകേട്ടാണ് ആദ്യം ആളുകള്‍ അമ്പരന്നത്. ഒന്നും രണ്ടുമല്ല, 150 സഹോദരങ്ങളാണ് മെർലിന്...!! അച്ഛനും അദ്ദേഹത്തിന്‍റെ  27 ഭാര്യമാരും അടങ്ങുന്നതാണ് മെർലിന്‍റെ  വലിയ കുടുംബം. 

ടിക് ടോക്കിലൂടെയാണ് മെർലിൻ തന്‍റെ കുടുംബത്തെ ലോകത്തിന്   പരിചയപ്പെടുത്തിയത്. അച്ഛനും 27 അമ്മമാർക്കും 150 സഹോദരങ്ങൾക്കുമൊപ്പമാണ് താൻ വളർന്നതെന്നാണ് മെർലിൻ  പറയുന്നത്. കൂടാതെ, തന്‍റെ ജനന ദിവസം തന്നെ  അച്ഛന്‍റെ  മറ്റ് രണ്ട് ഭാര്യമാരും ഓരോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായും  യുവാവ് പറയുന്നു.

അറുപത്തിനാലുകാരനായ വിൻസ്റ്റൺ ബ്ലാക്ക്മോർ ആണ് മെർലിന്‍റെ  പിതാവ്. ബ്രിട്ടീഷ് കൊളംബിയയിലെ ബൗണ്ടിഫുളിലാണ് വിൻസ്റ്റൺ ബ്ലാക്ക്മോറും കുടുംബവും താമസിക്കുന്നത്.  പത്തൊമ്പതുകാരനായ മെർലിൻ ഇപ്പോൾ വിൻസ്റ്റണിനും കുടുംബത്തിനുമൊപ്പ൦ ക്യാനഡയില്‍ അല്ല  താമസിക്കുന്നത്. യുഎസിലേക്ക് മാറി താമസിച്ച മെർലിൻ ഏറെ കാലമായി തന്‍റെ കുടുംബവിശേഷം  ലോകത്തോട് തുറന്നു പറയണമെന്ന് ആഗ്രഹിക്കുന്നതായി ടിക് ടോക്ക് വീഡിയോയിൽ പറയുന്നു.

മറ്റൊരു പ്രത്യകത കൂടിയുണ്ട് ഈ കുടുംബത്തിന്.  വിൻസ്റ്റണിന്‍റെ 27 ഭാര്യമാരിൽ 22 പേർക്കാണ് അദ്ദേഹത്തിൽ കുഞ്ഞുങ്ങളുണ്ടായത്. സ്വന്തം മക്കളെ അമ്മമാർ 'അമ്മ' എന്ന് വിളിപ്പിച്ച് ശീലിപ്പിച്ചപ്പോൾ മറ്റുള്ള അമ്മമാരെ അവരുടെ പേരിനൊപ്പം 'അമ്മ' എന്ന് ചേർത്ത് വിളിച്ചാണ് ശീലിപ്പിച്ചിരുന്നതെന്നും  മെർലിൻ പറയുന്നു.

27 ഭാര്യമാരേയും  150 മക്കളേയും ഒരേ വീട്ടില്‍ താമസിപ്പിക്കുക  പ്രായോഗികമല്ലാത്തതിനാൽ അടുത്തടുത്തുള്ള വീടുകളിലായാണ് എല്ലാ ഭാര്യമാരും  താമസിക്കുന്നത്. രണ്ട് നില  വീടായ  വീട്ടിൽ ഓരോ നിലയിലും ഓരോ ഭാര്യമാരാണ് താമസം. അതേസമയം,  വിൻസ്റ്റണിന്‍റെ  27 ഭാര്യമാരിൽ പലരും സഹോദരിമാരാണ്. മൂന്ന് സഹോദരിമാർ വിവാഹം ചെയ്തത് വിൻസ്റ്റണിനെയാണ്. കൂടാതെ, രണ്ട് സഹോദരിമാർ വീതമുള്ള നാല് ജോഡികളുമുണ്ട്.

വലിയ കുടുംബമാകുമ്പോള്‍ ജോലി ഭാരവും കൂടും.  എന്നാല്‍ ഇവിടെ അത് ഒരു പ്രശ്നമല്ല. കുടുംബത്തിലെ ജോലികളെല്ലാം എല്ലാവരും തുല്യമായി വീതിച്ചാണ് ചെയ്യുന്നത്. എല്ലാവർക്കും വേണ്ട ഭക്ഷണ സാധനങ്ങൾ ഇവര്‍ സ്വന്തമായി കൃഷി ചെയ്യുന്നു. കുട്ടികൾക്കെല്ലാം ഓരോ ജോലികൾ വീതിച്ച്  നൽകിയിട്ടുള്ളതായി മെര്‍ലിന്‍ പറയുന്നു.

Also read: Calcutta High Court: ഭര്‍ത്താവിന്‍റെ ബീജത്തിന് ഭാര്യയ്ക്ക് മാത്രം അവകാശം...!!

അതേസമയം, ഇത്രയും ഭാര്യമാരും കുട്ടികളും,  നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി വിൻസ്റ്റണിന് ശിക്ഷയും ലഭിച്ചിട്ടുണ്ട്. 2017ല്‍ ആറ് മാസം വിൻസ്റ്റൺ വീട്ടുതടങ്കലിലായിരുന്നു.

കാനഡയിലെ ഏറ്റവും വലിയ ബഹുഭാര്യാ കുടുംബം (Polygamist family) എന്നാണ് ദി സൺ മെർലിന്‍റെ  കുടുംബത്തെ വിശേഷിപ്പിച്ചത്.

Trending News