Yuri Gagarin Birthday: ആദ്യം പൈലറ്റ് പിന്നെ ബഹിരാകാശ യാത്രികൻ, അറിയാം യൂറി ഗഗാറിനെ കുറിച്ച്...

Yuri Gagarin Birthday: ലോകത്തിലെ ആദ്യത്തെ ബഹിരാകാശ യാത്രികനായിരുന്നു യൂറി ഗഗാറിൽ. സ്വന്തം അഭിനിവേശവും അർപ്പണബോധവും കൊണ്ട് ആദ്യത്തെ പൈലറ്റാകാൻ അദ്ദേഹത്തിന് കഴിഞ്ഞു.  ശേഷം സോവിയറ്റ് എയർ സേവനത്തിൽ പ്രവേശിച്ചതോടെ ആദ്യ ബഹിരാകാശ യാത്രികനുമായി.  

Written by - Ajitha Kumari | Last Updated : Mar 9, 2023, 01:22 PM IST
  • രണ്ടാം ലോക മഹായുദ്ധത്തിൽ യൂറി ഗാഗറിൻ കുടുംബം നാസി അതിക്രമങ്ങൾക്ക് ഇരയായിരുന്നു
  • ജോലിയിലിരുന്നുകൊണ്ടുതന്നെ അദ്ദേഹം പൈലറ്റാകാൻ പരിശീലനം നേടിയിരുന്നു
  • ബഹിരാകാശ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 27 മത്തെ വയസിലാണ് ബഹിരാകാശത്തേക്ക് കുതിച്ചത്
Yuri Gagarin Birthday: ആദ്യം പൈലറ്റ് പിന്നെ ബഹിരാകാശ യാത്രികൻ, അറിയാം യൂറി ഗഗാറിനെ കുറിച്ച്...

Yuri Gagarin Birthday: ഇന്ന് ഒരു ബഹിരാകാശ യാത്രികനാകാൻ ശാരീരിക കഴിവുകൾക്കപ്പുറം മറ്റൊരു കഴിവും ആവശ്യമില്ല. ബഹിരാകാശ ടൂറിസം ഒരു യാഥാർത്ഥ്യമായി മാറിയിരിക്കുകയാണ്. ഇത് വളരെ ചെലവേറിയതും സമ്പന്നർക്ക് സാധ്യമായതുമായ കാര്യമാണ്. പക്ഷേ അത് മുൻപ് അങ്ങനെയായിരുന്നില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇതൊരു കഠിന പരീക്ഷയും ഭാഗ്യവും കൊണ്ട് ലഭിക്കുന്ന അവസരമായിരുന്നു. അതുകൊണ്ടുതന്നെ യാത്രികന് യാത്രാ ചെലവിനെക്കുറിച്ച് അറിയേണ്ട ആവശ്യവും ഇല്ലായിരുന്നു. മാർച്ച് 9 ആയ ഇന്ന് ലോകം ആദ്യ ബഹിരാകാശ യാത്രികനായ യൂറി ഗഗാറിനെ ഓർമ്മിക്കുകയാണ്. ഇന്ന് അദ്ദേഹത്തിൻറെ ജന്മദിനമാണ്. ഒരു പൈലറ്റ് ആയതും ശേഷം ബഹിരാകാശ യാത്രികനായതുമെല്ലാം യൂറി ഗഗാറിയുടെ  പോരാട്ടത്തിന്റെയും അഭിനിവേശത്തിന്റെയും കഥയാണ്. ഇത് ഇന്നും ലോകമെമ്പാടുമുള്ള ബഹിരാകാശ ശാസ്ത്രജ്ഞർക്ക് പ്രചോദനമാകുന്നതുമാണ്. 

Also Read: Meta Layoffs: ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ മെറ്റ, ആശങ്കയില്‍ ജീവനക്കാര്‍

യൂറി അലക്സെയ്‌വിച് ഗഗാറിൻ 1934 മാർച്ച് 9 ന് സോവിയറ്റ് യൂണിയന്റെ സ്മോലെൻസ് ഒബ്ലാസ്റ്റിലെ ക്ലോസിനോ ഗ്രാമത്തിലാണ് ജനിച്ചത്. പിതാവ് ഒരു ക്ഷീര കർഷകനായിരുന്നു.നാലുമക്കളിൽ മൂന്നാമനായിരുന്നു ഗഗാറിൻ . രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികളുടെ ആക്രമണത്തിന് ഗഗാറിന്റെ കുടുംബം ഇരയായിരുന്നു. ആ സമയം ഒരു പാട് യാതനകൾ അനുഭവിക്കേണ്ടി വന്നു.  1946 ൽ ക്ലോസിനോ വിട്ട് യൂറിയുടെ കുടുംബം മറ്റൊരിടത്തേക്ക് ചേക്കേറി. അവിടെ അദ്ദേഹം പഠിച്ച സ്‌കൂളിലെ മാത്തമാറ്റിക്സ് സയൻസ് ടീച്ചർ മുൻ സോവിയറ്റ് വിമാന ഡ്രൈവർ ആയിരുന്നു. തന്റെ ഗ്രാമത്തിൽ ഒരു യുദ്ധവിമാനം വീണത് കണ്ടതുമുതൽ കുട്ടിക്കാലം മുതലെ യൂറിക്ക് ഇതിൽ വലിയ കമ്പമുണ്ടായി. സ്‌കൂളിൽ വിമാനത്തിന്റെ മാതൃകയുണ്ടാക്കുന്ന  ഗ്രൂപ്പിന്റെ ഭാഗമാകാനും യൂറിക്ക് കഴിഞ്ഞിരുന്നു.

Also Read: Budhaditya Rajayoga 2023: ബുധാദിത്യ യോഗത്തിലൂടെ ഈ രാശിക്കാർക്ക് വൻ ഭാഗ്യോദയം, ലഭിക്കും ബമ്പർ ധനലാഭം! 

 

16-ാം വയസ്സിൽ യൂറിയ്ക്ക് മോസ്കോയ്ക്ക് സമീപമുള്ള ലുബ്ബെർട്ടിയുടെ സ്റ്റീൽ പ്ലാന്റിൽ ഫൗണ്ടൻമാന്റെ ജോലി ലഭിച്ചിരുന്നു. ഈ മേഖലയിൽ അദ്ദേഹം തുടർ പഠനവും നടത്തി. ഇതോടൊപ്പം അദ്ദേഹം ഫ്ലയിങ് ക്ലബിൽ നിന്നും സോവിയറ്റ് എയർ കേഡറ്റ് എന്ന നിലയിലും പരിശീലനം നേടി.  1955 ൽ യൂറി ഒറൻബർഗിലെ ഹയർ എയർഫോഴ്സ് പൈലറ്റുമാരുടെ സ്കൂളിൽ ചേരുകയും 1957 ൽ മിഗ് പറത്തുകയും ചെയ്തു. ശേഷം ബഹിരാകാശ യാത്രയിലുള്ള താൽപ്പര്യാർത്ഥം അതേ വർഷം തന്നെ സോവിയറ്റ് വ്യോമസേനയുടെ ഭാഗമായി. 

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 

ശേഷം 1961 ഏപ്രിൽ 12 ന് സോവിയറ്റ് യൂണിയന്റെ ഭാഗമായ ഖസാക്കിസ്ഥാനിലെ ബൈക്കോനോർ കോസ്മോ ഡ്രോമിൽ നിന്നും ഗഗാറിനെയും വഹിച്ചുള്ള വൊസ്ടോക്ക് ബഹിരാകാശത്തേക്ക് കുതിച്ചു. ആന്ന് ഗഗാറിന്റെ പ്രായം 27 വയസായിരുന്നു.  പുറപ്പെടുന്നതിന് മുൻപ് അദ്ദേഹം പറഞ്ഞ “ലെറ്റ്സ് ഗോ” എന്ന വാക്കിന് വലിയ പ്രചാരമുണ്ടായി. 2021 ൽ ഗഗാറിന്റെ ആദ്യ ബഹിരാകാശ യാത്രയുടെ അറുപതാമത് വാർഷികം റഷ്യ ആഘോഷമാക്കിയിരുന്നു.  ബഹിരാകാശ യാത്രയുടെ വാർഷികം രാജ്യത്തിന്റെ അഭിമാന ദിവസമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ വക്താവ് ദിമിത്തി പെസ്ക്കോവ് പറഞ്ഞിരുന്നു.  108 മിനിട്ടാണ് ഗഗാറിൻ സഞ്ചരിച്ച വാഹനം ഒരു തവണ ഭൂമിയെ ചുറ്റാനായി എടുത്തത്. ഇതോടെ ബഹിരാകാശത്ത് ആദ്യമായി എത്തിയ മനുഷ്യൻ എന്ന നേട്ടം യൂറി ഗഗാറിൽ സ്വന്തമാക്കി. ഗഗാറിന്റെ ബഹിരാകാശ യാത്രയെ അനുസ്മരിച്ച് റഷ്യ എല്ലാ വർഷവും ഏപ്രിൽ 12 ന് ബഹിരാകാശ ദിനം ആയി ആചരിക്കാറുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News