Crime: കാറിന്റെ രഹസ്യ അറയിൽ പണം; കോഴിക്കോട് സ്വർണ വ്യാപാരിയിൽ നിന്ന് കേന്ദ്ര ഇൻ്റലിജൻസ് കണ്ടെത്തിയത് 3.22 കോടി രൂപ

റെയ്ഡിന് പിന്നാലെ സ്വർണ വ്യാപാരി ഉൾപ്പെടെ രണ്ട് പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Sep 25, 2024, 07:10 AM IST
  • പേരാമ്പ്ര ചിരുതകുന്ന് ഫ്ലാറ്റിന്റെ ഉടമസ്ഥൻ സ്വർണ വ്യാപാരിയായ ദീപക്, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണ് പിടിയിലായത്.
  • ഇവരുടെ ഒരു കാറും പിടികൂടിയിട്ടുണ്ട്.
Crime: കാറിന്റെ രഹസ്യ അറയിൽ പണം; കോഴിക്കോട് സ്വർണ വ്യാപാരിയിൽ നിന്ന് കേന്ദ്ര ഇൻ്റലിജൻസ് കണ്ടെത്തിയത് 3.22 കോടി രൂപ

കോഴിക്കോട്: പേരാമ്പ്രയിൽ കേന്ദ്ര റവന്യൂ ഇന്റലിജൻസിന്റെ റെയ്ഡിൽ 3.22 കോടി രൂപ കണ്ടെടുത്തു. സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്നുമാണ് 3.22 കോടി രൂപ പിടിച്ചെടുത്തത്. രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര ചിരുതകുന്ന് ഫ്ലാറ്റിന്റെ ഉടമസ്ഥൻ സ്വർണ വ്യാപാരിയായ ദീപക്, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണ് പിടിയിലായത്. ഇവരുടെ ഒരു കാറും പിടികൂടിയിട്ടുണ്ട്. ഈ കാറിന്റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇന്നലെ രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്‌ഡ് രാത്രി 10:45 വരെ നീണ്ടു.

10 ഗ്രാം എംഡിഎംഎയുമായി യുവതി തലശ്ശേരിയിൽ അറസ്റ്റിൽ!

തലശ്ശേരി: എംഡിഎംഎയുമായി യുവതി തലശ്ശേരിയിൽ പിടിയിൽ. വാടക ക്വാർട്ടേഴ്‌സിൽ വിൽപനക്കായി സൂക്ഷിച്ച 10.05 ഗ്രാം എംഡിഎംഎയുമായിട്ടാണ് യുവതി അറസ്റ്റിലായത്. 

ചാലിൽ സ്വദേശിനി പി.കെ. റുബൈദയാണ് അറസ്റ്റിലായത്. തലശ്ശേരി കുയ്യാലിയിലെ അൻഷ ക്വാർട്ടേഴ്‌സിൽ നിന്നാണ് തലശ്ശേരി എസ്ഐ ടി.കെ. അഖിലും സംഘവുമാണ് യുവതിയെ പിടികൂടിയത്. ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 10.05 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായത്. ക്വാർട്ടേഴ്‌സിലെ അടുക്കളയിൽ ഫ്രിഡ്ജിനടിയിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

ക്വാർട്ടേഴ്‌സിൽ നടത്തിയ വിശദമായ പരിശോധനയിൽ എംഡിഎംഎ കൂടാതെ ആറ് മൊബൈൽ ഫോണുകൾ, മയക്കുമരുന്ന് ചില്ലറ വിൽപനക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, 4800 രൂപ എന്നിവയും കണ്ടെത്തയിട്ടുണ്ട് . ഞായറാഴ്ച രാത്രി ഒമ്പതിനു ശേഷമാണ് യുവതിയെ അറസ്റ്റു ചെയ്തത്. എസ്.ഐ അഖിലിനൊപ്പം പൊലീസുകാരായ ശ്രീജേഷ്, നിസാർ, ജിബിന റോയ്, ജീഷ്മ എന്നിവരും ചേർന്നാണ് ക്വാർട്ടേഴ്‌സിൽ പരിശോധന നടത്തിയതും യുവതിയെ അറസ്റ്റ് ചെയ്തതും. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News