ആൺസുഹൃത്തുമായി ഹോട്ടലിൽ എത്തിയ യുവതിയെ മറ്റൊരു ആൺസുഹൃത്ത് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തു

Thiruvananthapuram Kazhakoottam Rape Case : ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷിണിപെടുത്തിയാണ് യുവാവ് യുവതിയെ ബൈക്കിൽ കൂട്ടികൊണ്ടു പോയത്

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 09:23 PM IST
  • അവനവഞ്ചേരി സ്വദേശി കിരൺ (25) നെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
  • ഗുരുരതമായി പരുക്കേറ്റ യുവതിയെ പൊലീസ് എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • ആൺ സുഹൃത്തുമായി ഹോട്ടലിൽ എത്തിയ യുവതിയെ മറ്റൊരു ആൺ സുഹൃത്ത് നിർബന്ധിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോയി മർദിക്കുകയായിരുന്നു.
ആൺസുഹൃത്തുമായി ഹോട്ടലിൽ എത്തിയ യുവതിയെ മറ്റൊരു ആൺസുഹൃത്ത് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തു

തിരുവനന്തപുരം : കഴക്കൂട്ടത്ത് യുവതിയെ ആൺസുഹൃത്ത് ബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്തു. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ (25) നെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുരതമായി പരുക്കേറ്റ യുവതിയെ പൊലീസ് എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺ സുഹൃത്തുമായി ഹോട്ടലിൽ എത്തിയ യുവതിയെ മറ്റൊരു ആൺ സുഹൃത്ത്  നിർബന്ധിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോയി മർദിക്കുകയായിരുന്നു.

കഴക്കൂട്ടം വെട്ടു റോഡിൽ കൃഷി ഭവന്റെ ഗോഡൗണിൽ യുവതിയെ കൊണ്ടുപോയി പുലർച്ചെ വരെ ബലാൽസംഗം ചെയ്യുകയും മർദിക്കുകയും ചെയ്യുകയായിരുന്നു പ്രതി. യുവതിയുടെ നിലവിളി കേട്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.

സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത്  കിരണുമായി നേരത്തെ പരിചയം ഉള്ള യുവതി ശനിയാഴ്ച രാത്രി പത്ത് മണിയോടെ മറ്റൊരു ആൺ സുഹൃത്തുമായി ടെക്നോപാർക്കിനു സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തി. ഇതറിഞ്ഞ കിരൺ അവിടെയെത്തി മർദിച്ചതിന് ശേഷം യുവതിയെ ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു.ആദ്യം യുവതി ബൈക്കിൽ കയറാൻ തയ്യാറായില്ല എന്നാൽ ബൈക്കിൽ കയറിയില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് കിരൺ യുവതിയോട് പറഞ്ഞു.

ALSO READ : Crime News: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ

തുടർന്ന് വീട്ടിലേക്ക് കൊണ്ടുവിടാം എന്നു പറഞ്ഞു യുവതിയെ തൻ്റെ ബൈക്കിൽ കയറ്റി മേനംകുളം ഭാഗത്തേക്ക് കൊണ്ട് പോയി അവിടെ വച്ച്  കിരൺ വീണ്ടും യുവതിയെ മർദ്ദിച്ചു.പിന്നീട് രാത്രി ഒന്നരയോടെ വെട്ടു റോഡുള്ള കൃഷിഭവൻ്റെ ഗോഡൗണിൽ കൊണ്ടുപോയി ഞായർ പുലർച്ചെ അഞ്ച് മണി വരെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു

രാവിലെ അവിടെ നിന്നും വിവസ്ത്രയായി ഓടിയ യുവതിയുടെ നില വിളികേട്ട് എത്തിയ അയൽവാസിയോട് കാര്യം പറയുകയും അവർ യുവതിയ്ക്ക് വസ്ത്രം നൽകുകയും തുടർന്ന് കഴക്കൂട്ടം പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി കിരണിനെ കസ്റ്റഡിയിൽ എടുത്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസ് എസ് എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ അജിത് കുമാർ , എസ് ഐ ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News