തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ യുഡിഎഫിൽ പ്രതിസന്ധി. മൂന്നാം സീറ്റെന്ന ആവശ്യത്തിൽ മുസ്ലിം ലീഗ് ഉറച്ചുനിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട്, അല്ലെങ്കിൽ വടകരയോ കണ്ണൂരോ വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാൽ സിറ്റിംഗ് സീറ്റ് വിട്ടു നൽകാൻ കോൺഗ്രസ് തയ്യാറല്ല.
ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ തവണയും മൂന്നാം സീറ്റ് വേണമെന്ന ആവശ്യം മുസ്ലിം ലീഗ് ഉയര്‍ത്താറുണ്ട്. എന്നാൽ അവസാന ഘട്ടത്തിൽ ചർച്ചയിലൂടെ രമ്യതയിൽ എത്താറാണ് പതിവ്. എന്നാൽ ഇത്തവണ കടും പിടുത്തത്തിലാണ് ലീഗ്. മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ഉറച്ച് നില്‍ക്കുകയാണ്. ഇതാണ് യുഡിഎഫിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നില്ലെങ്കിൽ ആ സീറ്റോ, അല്ലെങ്കിൽ വടകരയോ കണ്ണൂരോ വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് വിട്ടു നൽകാൻ സംസ്ഥാന നേതാക്കൾ തയ്യാറല്ല.
ALSO READ: മാവേലിക്കരയിൽ സസ്പെൻസ്..? തലസ്ഥാനം പിടിക്കാൻ പന്ന്യൻ, വയനാട്ടിൽ ആനി രാജ; അങ്കത്തിനൊരുങ്ങി സിപിഐ
പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ മുരളീധരനും അടക്കമുള്ള നേതാക്കള്‍ ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്ന് പറയുമ്പോഴും ചർച്ചയിലെക്ക് കടക്കുമ്പോൾ മറ്റ് നേതാക്കൾ അതിന് തയ്യാറാകുന്നില്ല. ഈ മാസം 13ന് നടക്കുന്ന മൂന്നാംഘട്ട ചർച്ചയിൽ അന്തിമ തീരുമാനം വേണമെന്നാണ് ലീഗിന്റെ ആവശ്യം.
ഇത് കോൺഗ്രസ് എങ്ങനെ പരിഹിക്കുമെന്നാണ് യുഡിഎഫിൽ ഉയരുന്ന ചോദ്യം. ശക്തമായ നിലപാടുമായി ലീഗ് മുന്നോട്ട് പോകുകയാണെങ്കിൽ മൂന്നാം സീറ്റ് നൽകാതെ രാജ്യസഭയിലെക്ക് ഒഴിവു വരുന്ന സീറ്റ് ലീഗിന് നൽകുക എന്നതാണ് ഒരു പോം വഴി.
പക്ഷെ അങ്ങനെ നൽകുകയാണെങ്കിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ പ്രിതിനിധി ഒരാളായി കുറയും. അത് അനുവദിക്കാൻ ഗ്രൂപ്പുകൾ തയ്യാറാവാൻ സാധ്യത കുറവാണ്. അല്ലെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് ലീഗിനെ അനുനയപ്പെടുത്തേണ്ടി വരും. അതിന് ലീഗ് തയ്യാറാകുമോ എന്നതാണ് അറിയേണ്ടത്.
ALSO READ: മന്ത്രിയുടെ പ്രതികരണം അപക്വം; പിഎ മുഹമ്മദ് റിയാസിന് സിപിഎം സെക്രട്ടറിയേറ്റിന്റെ വിമർശനം
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗമാണ് സീറ്റ് ആവശ്യപ്പെട്ട് മുന്നോട്ട് വന്ന മറ്റൊരു ഘടക കക്ഷി. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തില്‍ ഇതിൽ ഏകദേശ ധാരണ ആയിട്ടുണ്ട്. സ്ഥാനാർഥി നിര്‍ണയത്തിലേക്ക് കടക്കാൻ പിജെ ജോസഫിനെ ചുമതലപ്പെടുത്തിയതായാണ് സൂചന.
എൽഡിഎഫിലെ ഘടക കക്ഷിയായ സിപിഐയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഏകദേശ ധാരണ ആയിട്ടുണ്ട്. വയനാട്ടിൽ ആനിരാജയുടെ പേരാണ് സാധ്യത പട്ടികയിൽ ഉള്ളത്. തൃശൂരിൽ വിഎസ് സുനിൽകുമാറും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മത്സരിച്ചേക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.