Today's Horoscope 2 October 2024: ഇന്ന് നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

02 October 2024 Horoscope: ഗ്രഹ നക്ഷത്രരാശികളുടെ ചലനം അനുസരിച്ചാണ് ജാതകം കണക്കാക്കുന്നത്. ഇന്ന് സെപ്റ്റംബർ 29 ഞായറാഴ്ച, ഓരോ രാശികൾക്കും എങ്ങനെയെന്ന് നോക്കാം.   

Written by - Zee Malayalam News Desk | Last Updated : Oct 2, 2024, 06:25 AM IST
  • കന്നി രാശിക്കാർ ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാതിരിക്കുക.
  • വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.
Today's Horoscope 2 October 2024: ഇന്ന് നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

ജ്യോതിഷത്തിൽ രാശികൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. രാശികളിലൂടെ ഏതൊരു വ്യക്തിയുടെയും ഭൂതകാലം, ഭാവി, വർത്തമാനം എന്നിവ വിലയിരുത്തുന്നു. മേടം മുതൽ മീനം വരെ ആകെ 12 രാശികളെ കുറിച്ചാണ് ജ്യോതിഷത്തിൽ പറയുന്നത്. 2024 ഒക്ടോബർ 2 ബുധനാഴ്ചയാണ്. ബുധനാഴ്ച ദിവസം ഗണപതിക്ക് സമർപ്പിച്ചിരിക്കുന്നു. ഈ ദിവസം ഗണപതിയെ യഥാവിധി ആരാധിക്കുന്നതിലൂടെ ശുഭകരമായ ഫലങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ഒക്ടോബർ 2 ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും, അതേസമയം ചില രാശികൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം...

മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ആത്മവിശ്വാസം കൂടുതലായിരിക്കും. എന്നാൽ ഇന്ന് നിങ്ങൾക്ക് ക്ഷമ അൽപം കുറവായിരിക്കും. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക. മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. വ്യാപാരികൾക്ക് ഇന്ന് ശുഭകരമായിരിക്കും.

ഇടവം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ എന്തെങ്കിലും തർക്കമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് മനസ്സിനെ അസ്വസ്ഥമാക്കും. ചെലവുകൾ വർധിക്കും. കുറച്ച് ദിവസത്തേക്ക് സാമ്പത്തികമായോ, ആരോ​ഗ്യപരമായോ ഒക്കെ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം. വ്യാപാരികൾ ഇന്ന് പുതിയ ജോലികൾ ആരംഭിക്കരുത്.

മിഥുനം രാശിക്കാർക്ക് ദിവസത്തിന്റെ ആദ്യ പകുതി നല്ലതായിരിക്കും. എന്നാൽ വൈകുന്നേരം ചില കാര്യങ്ങളിൽ മനസ്സ് വളരെ അസ്വസ്ഥമായിരിക്കും. ആരോ​ഗ്യ കാര്യത്തിൽ ജാ​ഗ്രത വേണം. മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. തൊഴിൽ പരീക്ഷകളിലും അഭിമുഖങ്ങളിലും നിങ്ങൾക്ക് വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 

Also Read: Astrology: ​ഗ്രഹങ്ങളുടെ രാശിമാറ്റവും സൂര്യ​ഗ്രഹണവും; ഈ രാശിക്കാർ ജാ​ഗ്രത പാലിക്കണം

 

കർക്കടകം രാശിക്കാർക്ക് ഇന്ന് ചില സന്തോഷകരമായ വാർത്തകൾ തേടിയെത്തും. വൈകാരികമായി തീരുമാനങ്ങൾ എടുക്കും മുമ്പ് പ്രിയപ്പെട്ടവരുടെ ഉപദേശം സ്വീകരിക്കുക. മുടങ്ങിക്കിടക്കുന്ന പണം നിങ്ങളിലേക്ക് എത്തും. ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക. ബിസിനസ് അനുകൂലമായിരിക്കും. 

ചിങ്ങം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ സന്തോഷം നിറയും. വീട് പുതുക്കിപ്പണിയുന്നതിനുള്ള ചിലവുകൾ ഉണ്ടാകാം. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ആരോഗ്യം മെച്ചപ്പെടും.

കന്നി രാശിക്കാർ ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാതിരിക്കുക. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്തും മാറ്റമുണ്ടാകാം. പാഴായ ചെലവുകൾ നിർത്തിയില്ലെങ്കിൽ പിന്നീട് സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടിവരും. ആരോഗ്യം മികച്ചതായിരിക്കും.

തുലാം രാശിക്കാരുടെ ചില സ്വപ്നങ്ങൾ ഇന്ന് യാഥാർത്ഥ്യമാകും. വ്യാപാരികൾക്ക് ദിവസം നല്ലതായിരിക്കും, ബിസിനസ്സ് വർദ്ധിക്കും. എന്നാൽ ചെലവുകൾ വർധിക്കും. പക്ഷേ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വൃശ്ചിക രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലിയിൽ മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കുക. പുരോഗതിക്ക് സാധ്യതയുണ്ട്. നിങ്ങൾക്ക് വിദേശത്ത് പോകാൻ അവസരങ്ങൾ ലഭിച്ചേക്കാം. വരുമാനം വർധിക്കും.

ധനു രാശിക്കാർക്ക് ഇന്ന് ജോലിയിൽ അൾപം പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ആത്മവിശ്വാസക്കുറവ് ഉണ്ടാകും. സ്ഥലംമാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തികമായി നല്ല ദിവസമായിരിക്കും. 

മകരം രാശിക്കാരിൽ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം ലഭിക്കും. അക്കാദമിക് ജോലികളിൽ നിങ്ങൾക്ക് ഇന്ന് വിജയം ലഭിക്കും. ഒരു സുഹൃത്തിന്റെ സഹായത്തോടെ തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിയും. വരുമാനം വർധിക്കും. ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കുക. ചില ആളുകൾക്ക് പൂർവ്വിക സ്വത്തിന്റെ ആനുകൂല്യം ലഭിച്ചേക്കാം. 

കുംഭം രാശിക്കാർക്ക് ഓഫീസിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ജോലിയുടെ വ്യാപ്തി വർധിക്കും. കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. വരുമാനം വർധിക്കും. ചെലവുകളും വർധിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. മൊത്തത്തിൽ, ഈ ദിവസം നിങ്ങൾക്ക് പ്രയോജനകരമാകും.

മീനം രാശിക്കാർക്ക് ഇന്ന് ഭാഗ്യം കൈവരും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ഏത് പ്രധാന ജോലിയിലും വിജയം കൈവരിക്കാൻ കഴിയും. ബിസിനസുകാർക്ക് നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് മാറ്റത്തിന് സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News