Akshaya Tritiya 2023: അക്ഷയ തൃതീയ ദിനം ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രത്യേകതയുള്ള ഒരു ദിവസമാണ്. അക്ഷയ തൃതീയ ദിനത്തില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ വര്‍ഷം മുഴുവനും ശുഭമായി ഭവിക്കും എന്നാണ് വിശ്വാസം.
വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്‍റെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. സത്യയുഗവും ത്രേതായുഗവും ആരംഭിച്ചത് അക്ഷയ തൃതീയ നാളിലാണ് എന്നാണ് വിശ്വാസം. ഈ ദിവസം ചെയ്യുന്ന മംഗളകരമായ പ്രവൃത്തികൾ ഏറെ ഫലങ്ങൾ നൽകുന്നു, അതിനാൽ ആളുകൾ ഈ ദിവസം സ്വർണ്ണം-വെള്ളി, വീടുകൾ-കാറുകൾ മുതലായവ വാങ്ങുന്നു. ശുഭ കാര്യങ്ങള്‍ക്ക് ഏറെ പ്രധാനമാണ് ഈ ദിവസം. വിവാഹം, ഗൃഹപ്രവേശം, പുതിയ ജോലി ആരംഭിക്കല്‍, ബിസിനസ് ആരംഭിക്കല്‍ തുടങ്ങിയ കാര്യങ്ങൾക്ക് അക്ഷയ തൃതീയ ദിനം ഏറെ ശുഭമാണ്.
ഈ വര്‍ഷത്തെ അക്ഷയ തൃതീയ ഏപ്രിൽ 22ന് ആഘോഷിക്കും. ഇത്തവണത്തെ അക്ഷയ തൃതീയയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. അതായത്. ഇത്തവണത്തെ അക്ഷയ തൃതീയയില്‍ 7 യോഗകളുടെ മഹത്തായ സംഗമാണ് നടക്കുന്നത്. ഇത് വ്യക്തികളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.
Also Read: Prosperity and Money: സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി, ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാം
അതായത് ഈ വര്‍ഷത്തെ അക്ഷയ തൃതീയ ദിനത്തിൽ സ്വീകരിയ്ക്കുന്ന ചില നടപടികള്‍ നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കും. അതായത്, മംഗളകരമായ ഈ ദിവസം ഒത്തുചേരുന്ന 7 ശുഭകരമായ യോഗങ്ങൾ നല്‍കുക വന്‍ നേട്ടങ്ങളാണ്.
Also Read: Mars Transit 2023: അടുത്ത 3 മാസം ഈ രാശിക്കാര്‍ക്ക് തകര്‍പ്പന്‍ സമയം!! സമ്പത്ത് വര്‍ഷിക്കും
2023 ഏപ്രിൽ 22 ന്, അക്ഷയ തൃതീയ ദിനത്തിൽ 7 ശുഭ യോഗങ്ങൾ രൂപപ്പെടുന്നു. അക്ഷയ തൃതീയ നാളിൽ ചന്ദ്രൻ ഇടവം രാശിയില്‍ ഉദിക്കും. സൂര്യന്‍ സ്വാമിയായ കൃതിക നക്ഷത്രവും നിലനിൽക്കും. ഇതുകൂടാതെ അമൃതസിദ്ധിയോഗം, രവിയോഗം, സർവാർത്ത സിദ്ധിയോഗം, സൗഭാഗ്യയോഗം, ത്രിപുഷ്കർയോഗം, ആയുഷ്മാൻ യോഗ എന്നിവയും അക്ഷയതൃതീയ ദിനത്തിൽ രൂപപ്പെടുന്നു. ഇപ്രകാരം അനേകം ഐശ്വര്യ യോഗങ്ങൾ കൂട്ടിച്ചേർനന്‍ ഉണ്ടായ മഹായോഗമാണ് അക്ഷയ തൃതീയ ദിനത്തിൽ സംഭവിക്കുന്നത്. അതിനാല്‍ ഈ ദിനത്തില്‍ ചെയ്യുന്ന പ്രത്യേക പൂജാ അര്‍ത്ഥനകള്‍ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറാന്‍ സഹായിയ്ക്കും.
Akshaya Tritiya 2023: അക്ഷയ തൃതീയ പൂജയുടെ ശുഭ മുഹൂര്‍ത്തം
ജ്യോതിഷം പറയുന്നതനുസരിച്ച് അക്ഷയ തൃതീയയിൽ ആരാധനയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ 22 ശനിയാഴ്ച രാവിലെ 7.49 മുതൽ ഉച്ചയ്ക്ക് 12.20 വരെ ആയിരിക്കും. ഈ ദിവസം ലക്ഷ്മീദേവിയേയും മഹാവിഷ്ണുവിനേയും ചിട്ടകള്‍ അനുസരിച്ച് ആരാധിക്കുക. അക്ഷയ തൃതീയ ദിനത്തില്‍ സമ്പത്തിന്‍റെ ദേവിയെ പ്രത്യേകം ആരാധിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ സമ്പത്ത് നിറയാന്‍ സഹായിയ്ക്കുന്നു. സമ്പത്ത് ലഭിക്കുന്നത് കൂടാതെ, ആ വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കപ്പെടുകയും ചെയ്യുന്നു.
Akshaya Tritiya 2023: അക്ഷയ തൃതീയ നാളില്‍ എങ്ങിനെ പൂജ അനുഷ്ഠിക്കാം
അതിനായി അക്ഷയ തൃതീയ നാളിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് മഞ്ഞ വസ്ത്രം ധരിക്കുക. ഇതിനുശേഷം, പൂജാമുറി ഗംഗാജലം തളിച്ച് പ്രവിത്രമാക്കുക. പൂജാമുറിയുടെ വടക്ക് കിഴക്ക് ഭാഗത്ത്, പീഠം വച്ച് അതില്‍ മഞ്ഞ നിറത്തിലുള്ള ഒരു തുണി വിരിച്ചതിന് ശേഷം വിഷ്ണു, ലക്ഷ്മി ദേവിയുടെ ചിത്രങ്ങള്‍ സ്ഥാപിക്കുക. തിലകം തയാറാക്കുക. അതിനായി, ഒരു വെള്ളി പാത്രത്തിൽ ഇത്തിരി ഗംഗാജലം എടുത്ത് അതിൽ കുങ്കുമവും ചന്ദനവും ഇട്ട് ഇത് തയാറാക്കാം. ശേഷം, മഹാവിഷ്ണുവിനും ലക്ഷ്മി മാതാവിനും തിലകം ചാര്‍ത്തുക. തുടർന്ന് നിങ്ങളുടെ നെറ്റിയിൽ തിലകം പുരട്ടുക. ഇതിനു ശേഷം ബാക്കിയുള്ള ചന്ദനം സൂക്ഷിക്കുക, പ്രധാനപ്പെട്ട ജോലിക്ക് പോകുമ്പോഴെല്ലാം ഈ ചന്ദനം പുരട്ടി പോകുവാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കാൻ സഹായിയ്ക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ ധാരാളം സമ്പത്തും സന്തോഷവും സമൃദ്ധിയും പുരോഗതിയും നല്‍കും....
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...