Surya Mangal Gochar 2024: പുതുവർഷം ഇന്ന് ആരംഭിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ പുതുവർഷം നിങ്ങൾക്ക് ശുഭമോ അതോ അശുഭമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ജനുവരിയിൽ പല ഗ്രഹങ്ങളുടെ സംക്രമണം ശുഭവും അശുഭകരവുമായ ഫലങ്ങൾ നൽകും. ജനുവരിയിൽ സൂര്യനും ചൊവ്വയും ധനു രാശിയിൽ സംക്രമിക്കും. പിതാവിന്റെയും സ്ഥാനമാനങ്ങളുടെയും ബഹുമാനത്തിന്റെയും ഘടകമായ സൂര്യനും ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയും ധനു രാശിയിൽ പ്രവേശിച്ച് 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. രണ്ട് ഗ്രഹങ്ങളും ഒരേ രാശിയിൽ നിൽക്കുന്നതിനാൽ ആദിത്യ മംഗള രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗം ഭാഗ്യം വർദ്ധിപ്പിക്കാൻ പോകുന്ന രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
Also Read: പരിവർത്തന രാജയോഗത്തിലൂടെ പുതുവർഷത്തിൽ ഈ 3 രാശിക്കാർക്ക് കോടീശ്വരയോഗം!
കന്നി (Virgo): ജ്യോതിഷ പ്രകാരം സൂര്യന്റെയും ചൊവ്വയുടെയും ധനു രാശിയിലെ പ്രവേശനം ആദിത്യ മംഗള രാജയോഗം സൃഷ്ടിക്കും. ഇത്തരമൊരു സാഹചര്യത്തിൽ കന്നി രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിക്കും. ഈ സമയത്ത് ജോലി മാറുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ അത് നടക്കും. അതേ സമയം നിങ്ങൾ ബിസിനസ്സ് നടത്തുന്നവരാണെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. വാഹനമോ വസ്തുവകകളോ പോലുള്ള ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും. റിയൽ എസ്റ്റേറ്റ്, വസ്തു തുടങ്ങിയവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയത്ത് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.
മീനം (Pisces): 2024 ജനുവരി മാസം മീനരാശിക്കാർക്ക് വളരെ സവിശേഷമായിരിക്കും. ഈ സമയത്ത് മീനരാശിക്കാരുടെ വരുമാനം വർദ്ധിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും. പ്രണയ ജീവിതത്തിൽ പുത്തൻ ഊർജ്ജം പകരും. ഈ കാലയളവിൽ ഓഹരി വിപണിയിൽ നിന്നോ ലോട്ടറിയിൽ നിന്നോ ലാഭമുണ്ടാകാം.
Also Read: പുതുവർഷത്തിൽ മഹാദേവ കൃപയാൽ ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?
മേടം (Aries): ജ്യോതിഷ പ്രകാരം സൂര്യനും ചൊവ്വയും മേടം രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. മേട രാശിക്കാരുടെ ജാതകത്തിന്റെ 9-ാം ഭാവത്തിൽ ഈ ശുഭകരമായ രാജയോഗം രൂപപ്പെടും. ഈ സമയത്ത് നിങ്ങൾ ശുഭകരമായ പരിപാടിയുടെ ഭാഗമാകും. നിങ്ങൾ ആസൂത്രണം ചെയ്യുന്ന എല്ലാ പദ്ധതികളും പൂർത്തിയാകും. വസ്തുവകകൾ വാങ്ങാനും യോഗം. ബിസിനസ്സിനു വേണ്ടി യാത്രയ്ക്ക് സാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.