Sun Transit 2023: ശുക്രരാശിയിൽ സൂര്യ സംക്രമണം; ഇവർക്ക് ചെലവ് കൂടും, ജോലിയിലും പ്രശ്നങ്ങൾ

Sun Transit 2023: ​ഗ്രഹങ്ങളുടെ രാജാവായ സൂര്യഭ​ഗവാൻ മെയ് 15ന് ഇടവം രാശിയിലേക്ക് പ്രവേശിക്കും. ഈ സമയം ചില രാശിക്കാർ‌ക്ക് വളരെ മോശം സമയമാകും.

Written by - Zee Malayalam News Desk | Last Updated : May 11, 2023, 05:30 AM IST
  • മേടം രാശിയുടെ രണ്ടാം ഭാവത്തിൽ സൂര്യന്റെ സംക്രമണം നടക്കാൻ പോകുന്നു.
  • കുടുംബത്തിൽ ഭൂമി തർക്കങ്ങൾ ഉടലെടുക്കും.
  • പ്രണയ, ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും.
Sun Transit 2023: ശുക്രരാശിയിൽ സൂര്യ സംക്രമണം; ഇവർക്ക് ചെലവ് കൂടും, ജോലിയിലും പ്രശ്നങ്ങൾ

സൂര്യൻ നിലവിൽ മേടം രാശിയിലാണ് സഞ്ചരിക്കുന്നത്. മെയ് 15ന് ഇടവം രാശിയിലേക്ക് നീങ്ങും. ഇടവത്തിന്റെ അധിപനായി ശുക്രനെ കണക്കാക്കുന്നു. ശുക്രന്റെ രാശിയിൽ സൂര്യൻ സഞ്ചരിക്കുന്നതിനാൽ മൂന്ന് രാശിക്കാർ വളരെ ജാഗ്രത പാലിക്കണം. ആ മൂന്ന് രാശികൾ ഏതൊക്കെയാണെന്ന് നോക്കാം. 

മേടം: മേടം രാശിയുടെ രണ്ടാം ഭാവത്തിൽ സൂര്യന്റെ സംക്രമണം നടക്കാൻ പോകുന്നു. കുടുംബത്തിൽ ഭൂമി തർക്കങ്ങൾ ഉടലെടുക്കും. പ്രണയ, ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. ഈ സമയത്ത് ആർക്കും പണം കടം കൊടുക്കരുത്. നിങ്ങളുടെ ചെലവുകൾ കൂടാൻ സാധ്യതയുണ്ട്. ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകും. തൊഴിൽ, ബിസിനസ്സ്, ജോലി എന്നിവയിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. 

മിഥുനം - ഈ സമയത്ത് മിഥുനം രാശിക്കാർക്ക് അസുഖം വരാൻ സാധ്യതയുണ്ട്. ജോലി മാറാൻ പറ്റിയ സമയമല്ല ഇത്. പണം പാഴാകും. ചെലവുകൾ കൂടും. നിങ്ങളുടെ ജോലികൾ കൃത്യസമയത്ത് പൂർത്തിയാകില്ല. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. 

തുലാം - നിങ്ങളുടെ വീട്ടിൽ കലഹങ്ങൾ ഉണ്ടാകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. ഇത് നിക്ഷേപത്തിന് പറ്റിയ സമയമല്ല. ഈ സമയത്ത് നിങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുന്നതാണ് നല്ലത്. ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്, അതിനാൽ ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ കരിയറിൽ നിരവധി തടസ്സങ്ങൾ ഉണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News