Guru Gochar 2024: 20 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല!

Guru Gochar 2024: ദേവഗുരുവായ വ്യാഴത്തെ ശുഭകരമായ ഗ്രഹമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. ഭാഗ്യം, സമ്പത്ത്, വിവാഹം, മതം എന്നിവയുടെ കാരകനാണ് വ്യാഴം. വ്യാഴം ഉടൻതന്നെ സംക്രമിച്ച് ഇടവത്തിൽ പ്രവേശിക്കും. 

Written by - Ajitha Kumari | Last Updated : Apr 11, 2024, 10:52 PM IST
  • ദേവഗുരുവായ വ്യാഴത്തെ ശുഭകരമായ ഗ്രഹമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്
  • ഭാഗ്യം, സമ്പത്ത്, വിവാഹം, മതം എന്നിവയുടെ കാരകനാണ് വ്യാഴം
  • വ്യാഴം ഉടൻതന്നെ സംക്രമിച്ച് ഇടവത്തിൽ പ്രവേശിക്കും
Guru Gochar 2024: 20 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല!

Jupiter Transit 2024:  ധനു, മീനം രാശികളുടെ അധിപനാണ്  വ്യാഴം. വ്യാഴം കർക്കടകത്തിൽ ഉച്ച രാശിയിലും മകരത്തിൽ നീച രാശിയിലുമാണ്.  വ്യാഴ ഗ്രഹത്തിന് രാശി മാറാൻ ഒരു വർഷത്തെ സമയമാണ് എടുക്കുന്നത്.  2024 ൽ വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കും. നിലവിൽ വ്യാഴം മേട രാശിയിലാണ്. വ്യാഴം 2024 മെയ് 1 ന് സംക്രമിക്കും.

വ്യാഴത്തിൻ്റെ സംക്രമണം ദാമ്പത്യജീവിതം, സാമ്പത്തിക സ്ഥിതി, അറിവ്, ബഹുമാനം എന്നിവയിൽ സ്വാധീനം ചെലുത്തും. 12 വർഷത്തിനു ശേഷം വ്യാഴം ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നത് 3 രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് നോക്കാം.

Also Read: വിഷുഫലം 2024: ഈ 9 നക്ഷത്രക്കാർ ഗജകേസരി യോഗത്താൽ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?

മേടം (Aries): വ്യാഴം മേട രാശിയിൽ നിന്ന് മാറി ഇടവത്തിൽ  പ്രവേശിക്കും. ഈ സംക്രമണം മേട രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഇത്തരക്കാർക്ക് ഈ സമയം ശരിക്കും ഒരു അനുഗ്രഹമായിരിക്കും. ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കും. ജോലിയിൽ വിജയം, സന്താനങ്ങളിൽ നിന്ന് സന്തോഷം എന്നിവ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ഒരു നല്ല സന്തോഷ വാർത്ത ഈ സമയം ലഭിച്ചേക്കാം. ജോലി ചെയ്യുന്നവർക്ക് പുതിയ ജോലി ലഭിക്കും.

ഇടവം (Taurus): വ്യാഴം രാശി മാറി ഇടവത്തിലാണ് സംക്രമിക്കാൻ പോകുന്നത്.  അതുകൊണ്ടുതന്നെ ഇവർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് ഈ വർഷം മുഴുവനും ആനുകൂല്യങ്ങൾ ലഭിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കും. പുരോഗതിക്കായി ഒന്നിന് പുറകെ ഒന്നായി സുവർണാവസരങ്ങൾ വന്നു ചേരും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് വലിയ നേട്ടങ്ങളും ബഹുമാനവും ലഭിക്കും,  ജനപ്രീതി വർദ്ധിക്കും ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ ഈ സമയം വരും.  

Also Read: ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ പുരോഗതിയും!

കർക്കടകം (Cancer): വ്യാഴത്തിൻ്റെ സംക്രമണം ഇവർക്ക് ധാരാളം ലാഭ സാധ്യതകൾ നൽകും. ഭാഗ്യം കൂടെയുണ്ടാകും, ജോലിയിൽ വിജയം, ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും, ആത്മവിശ്വാസം വർദ്ധിക്കും, വരുമാനത്തിൽ വർദ്ധനവുണ്ടാകും, ആളുകൾക്കിടയിൽ നിങ്ങളുടെ ജനപ്രീതി വർദ്ധിക്കും, കുടുംബജീവിതം മികച്ചതായിരിക്കും, സന്തോഷത്തിൻ്റെ അന്തരീക്ഷം ഉണ്ടാകും, മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News