അങ്ങനെ ഒരു വിഷുക്കാലം കൂടി എത്തുകയാണ്. വിഷുവിന്റെ വരവറിയിച്ച് നാടെങ്ങും കണി കൊന്ന പൂത്തു. കേരളത്തിൽ ഓണം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്നതാണ് വിഷു. പലയിടത്തും പല രീതിയിലാണ് ആഘോഷങ്ങൾ എങ്കിലും, കണി കാണൽ എല്ലായിടത്തും ഒരേപോലെ പ്രാധാന്യം നൽകുന്ന ഒന്നാണ്. പകലും രാത്രിയും സമം ആകുന്ന ദിവസം എന്നാണ് യഥാർത്ഥത്തിൽ വിഷു എന്ന പദത്തിന്റെ അർത്ഥം. അങ്ങനെ നോക്കുമ്പോൾ വർഷത്തിൽ രണ്ട് പ്രാവശ്യം വിഷു ഉണ്ട്. ഒന്ന് തുലാം മാസത്തിലും മറ്റൊന്നും മേട മാസത്തിലും. ഇതിൽ നാം പ്രാധാന്യം നൽകുന്നത് മേടമാസത്തിലെ വിഷുവിനാണ്. അതിനാൽ തന്നെ ആ ദിവസം അത്യന്തം ഭക്തിപൂർവ്വവും ആചാരാനുഷ്ഠാനങ്ങളോടു കൂടിയും വിഷു ആഘോഷിക്കുന്നു.
കാരണം സംക്രാന്തികളിൽ ഏറ്റവും പ്രധാനമായി കണക്കാക്കുന്നത് മേട മാസത്തിലെ സംക്രാന്തിക്കാണ്. ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്കുള്ള സൂര്യന്റെ ചലനത്തെയാണ് സംക്രാന്തി എന്ന് പറയുന്നത്. ഇത് പകൽ ആണെങ്കിൽ പിറ്റേദിവസം സംക്രമണ ദിനമായി ആചരിക്കുന്നു. വിഷു ഒരു കാർഷിക ഉത്സവം കൂടിയാണ്. പുതുവർഷത്തിലെ സമ്പൽസമൃദ്ധിക്ക് വേണ്ടിയാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ആ അനുഗ്രഹത്തിനു വേണ്ടിയാണ് ഭഗവാൻ കൃഷ്ണനെയും ആരാധിക്കുന്നത്. പുതിയ വർഷത്തിൽ ജീവിതത്തിൽ സമ്പൽസമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുന്നതിന് ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ലഭിക്കാൻ വേണ്ടിയാണ് കണി കാണുമ്പോൾ ഭഗവാൻ കൃഷ്ണനെയും ആരാധിക്കുന്നത്.
ALSO READ: ഈ രാശിക്കാരുടെ ജീവിതത്തിൽ വരുന്ന ആഴ്ച്ച അപ്രതീക്ഷിത സംഭവവികാസങ്ങൾ...! നിങ്ങളുടെ രാശിയേതാ?
അതിലുപരി ഇത് ജീവിതത്തിൽ നമ്മെ നീതിബോധവും കർമ്മബോധവും ഉള്ളവർ ആക്കാനും മനസ്സിൽ അനാവശ്യ ചിന്തകൾ കടന്നുകൂടാതെ മനസ്സമാധാനത്തോടെ കൂടി മുന്നോട്ടുള്ള കാലം ജീവിക്കുന്നതിനു വേണ്ടി, കൃഷ്ണന്റെ അനുഗ്രഹം നേടുന്നതിനു കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിനാൽ തന്നെ വിഷുവിന് കൃഷ്ണനെ കണി കാണേണ്ടത് വളരെ പ്രധാനമാണ്. വീട്ടിലെ മുതിർന്ന സ്ത്രീകളാണ് കണി ഒരുക്കേണ്ടത്. ഉരുളിയിലാണ് കണിയുടെ പ്രധാനമായുള്ള വസ്തുക്കളും വെക്കുന്നത്. കണിക്കൊന്ന, വെള്ളരിക്ക,നെല്ല്, ഉണക്കലരി, വാൽക്കണ്ണാടി, വസ്ത്രം വെറ്റില അടയ്ക്ക, മാങ്ങ, നാളികേരം, അരി, നെല്ല്, ദീപം നവധാന്യം തുടങ്ങിയവയ്ക്കൊപ്പം കൃഷ്ണ വിഗ്രവും പൂമാല ചാർത്തി വെച്ച് സൂര്യോദയത്തിനു മുൻപ് കാണേണ്ടതാണ് കണി.
വീട്ടിലെ എല്ലാ അംഗങ്ങളും കണി കണ്ടു കഴിഞ്ഞതിനു ശേഷം അതെടുത്ത് പുറത്തുകൊണ്ടുപോയി വീട്ടിലെ നാൽക്കാലികളെയും കണി കാണിക്കുന്നു. പിന്നീട് പടക്കം പൊട്ടിക്കൽ, സദ്യ, ക്ഷേത്രദർശനം, വിഷുവിളക്ക് എന്നിങ്ങനെ പല ആചാരങ്ങളും ഉണ്ട് പലയിടത്തായി. പണ്ടുകാലങ്ങളിൽ കാവുകളിൽ ഉള്ള ഒരാചാരമാണ് വിഷു വിളക്ക്. വിഷു ദിവസം വൈകിട്ടാണ് ഇത് ആചരിക്കുന്നത്. മനസ്സിലെ ആശയങ്ങൾ അകറ്റി ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കാനുള്ള അനുഗ്രഹവും ഭഗവാനിൽ നിന്ന് നേടുക എന്നുകൂടി ഈ ആഘോഷം അർത്ഥമാക്കുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.