Budh Asta 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളും നക്ഷത്രങ്ങളും വ്യത്യസ്ത സമയങ്ങളിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. ഒരു ഗ്രഹമോ രാശിയോ ഉദിക്കുമ്പോഴെല്ലാം അത് മറ്റുള്ളവർക്ക് പോസിറ്റീവായി കാണുന്നു. എന്നാൽ ഏതെങ്കിലും ഗ്രഹത്തിന്റെ അസ്തമയം നല്ലതായി കണക്കാക്കില്ല. ഇത് മനുഷ്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കപ്പെടുന്ന ബുധനെ ബുദ്ധിയുടെയും ബിസിനസ്സിന്റെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. വേദ ജ്യോതിഷ പ്രകാരം ബുധൻ മാർച്ച് 1 ന് കുംഭത്തിൽ അസ്തമിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ അതിന്റെ സ്വാധീനം 12 രാശികളേയും ബാധിക്കും. അതിൽ പ്രത്യേകിച്ച് ഈ 3 രാശിക്കാരിൽ ബുധന്റെ അസ്തമനം വലിയ ദോഷകരമായിരിക്കും. ഇവർക്ക് ബുദ്ധിമുട്ടുകൾ വർദ്ധിക്കുകയും ധനനഷ്ടത്തിന് സാധ്യതയുനടക്കുകയും ചെയ്യും.
മേടം (Aries): ബുധന്റെ അസ്തമനം മേടം രാശിക്കാർക്ക് പ്രതികൂല ഫലങ്ങൾ നൽകും. ഈ രാശിക്കാരുടെ ജാതകത്തിൽ ബുധൻ വരുമാന ഭവനത്തിലാണ് അസ്തമിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ വരുമാനത്തിൽ കുറവുണ്ടാകും. നിക്ഷേപം ഒഴിവാക്കുക, അല്ലാത്തപക്ഷം നഷ്ടം നേരിടേണ്ടി വന്നേക്കാം. ആത്മവിശ്വാസക്കുറവ് ഉണ്ടാകും.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ബുധന്റെ അസ്തമനം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഓരോ ഘട്ടത്തിലും പരാജയം ഉണ്ടാകും. പ്രതികൂല ഫലങ്ങലായിരിക്കും ലഭിക്കുക. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളുമായി വേർപിരിയുന്ന സാഹചര്യം ഉണ്ടാകാം. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക, അപകടത്തിന് സാധ്യതയുണ്ട്.
Also Read: ആരോഗ്യമുള്ള മുടിയ്ക്ക് നെല്ലിക്ക ജ്യൂസ് ഉത്തമം
കുംഭം (Aquarius): ബുധൻ കുംഭം രാശിയിൽ അസ്തമിക്കുന്നതിനാൽ ഇവർക്ക് തന്നെയായിരിക്കും ഏറ്റവും പ്രതികൂല ഫലം ഉണ്ടാകുക. ഈ രാശിക്കാർക്ക് ധനനഷ്ടം ഉണ്ടാകും, സാമ്പത്തിക ഞെരുക്കം നേരിടേണ്ടിവരും. കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ആത്മവിശ്വാസം കുറയും. ഉദ്യോഗസ്ഥരുമായുള്ള ബന്ധം വഷളാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...