Budhaditya Yoga: ബുധാദിത്യ യോഗത്തിലൂടെ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടവും പുരോഗതിയും!

Budhaditya Yog in Vrishabha June 2023: ഇടവത്തിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ ബുധാദിത്യയോഗം വളരെ ശുഭകരവും ചില രാശിക്കാർക്ക്  ശക്തമായ നേട്ടങ്ങൾ നൽകുന്നതുമാണ്.  

Written by - Ajitha Kumari | Last Updated : Jun 12, 2023, 10:36 AM IST
  • ഇടവത്തിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യയോഗം രൂപപ്പെട്ടിരിക്കുകയാണ്
  • ഈ ബുധാദിത്യയോഗം വളരെ ശുഭകരവും ചില രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകുന്നതുമാണ്
  • ഇത് ജൂൺ 15 വരെ ഇവിടെ തുടരും
Budhaditya Yoga: ബുധാദിത്യ യോഗത്തിലൂടെ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടവും പുരോഗതിയും!

Budh Surya Gochar 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഇപ്പോൾ ഇടവ രാശിയിലാണ്. ഇത് ജൂൺ 15 വരെ ഇവിടെ തുടരും.  ജൂൺ 7 ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും രാശി മാറി ഇടവത്തിൽ പ്രവേശിച്ചിട്ടുണ്ട് . ഇതുമൂലം ഇടവ രാശിയിൽ ബുധനും സൂര്യനും ചേർന്ന് ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ജ്യോതിഷത്തിൽ ബുധാദിത്യ രാജയോഗം വളരെയധികം വിജയവും ബഹുമാനവും സമ്പത്തും പ്രശസ്തിയും കൊണ്ടുവരുന്ന ഒന്നാണ്. 2023 ജൂൺ 15 വരെ സൂര്യൻ ഇടവത്തിൽ  തുടരും. ബുധാദിത്യയോഗം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും  ഈ 4 രാശിക്കാർക്ക് ഇത് സ്പെഷ്യൽ  നേട്ടങ്ങൾ നൽകും.

Also Read: Neecha Bhang Rajayoga 2023: വരുന്ന 20 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം!

ഇടവ രാശിയിൽ രൂപപ്പെട്ടിരിക്കുന്ന ബുധാദിത്യയോഗം മൂലം ഈ 4 രാശികളിൽ പെട്ടവർക്ക് അടുത്ത 3 ദിവസങ്ങൾ വളരെ അനുകൂലമായിരിക്കും. ഇത്തരക്കാർക്ക് തൊഴിലിലും ബിസിനസ്സിലും ധാരാളം നേട്ടങ്ങൾ ലഭിക്കും ഒപ്പം വിജയവും സമ്പത്തും പ്രശസ്തിയും ലഭിക്കും.

ഇടവം (Taurus): ഇടവ രാശിയിൽ സൂര്യനും ബുധനും സംക്രമിക്കുന്നതിനാൽ ബുധാദിത്യയോഗം രൂപപ്പെടുന്നു. ഇത് ഇടവ രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും.  ഇവർക്ക് ഈ സമയം ഒരു വലിയ ഓഫർ ലഭിക്കും. സ്ഥാനമാനങ്ങളും ചുമതലകളും വർധിച്ചേക്കും. വിജയം ഒന്നിനു പുറകെ ഒന്നായി വരും. ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുന്നതിലൂടെ നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. പങ്കാളിയുമായി നല്ല രീതിയിൽ പെരുമാറും.

Also Read: Rahu Fav Zodiac: ഈ രാശിക്കാർ രാഹുവിന് പ്രിയപ്പെട്ടവർ, നിങ്ങളും ഉണ്ടോ?

മിഥുനം (Gemini): മിഥുനം രാശിയുടെ അധിപനാണ്ബുധൻ. അതുകൊണ്ടുതന്നെ ബുധാദിത്യ രാജയോഗം ഇക്കൂട്ടർക്കും നേട്ടങ്ങൾ നൽകും. ഇവർക്ക് വിദേശത്ത് നിന്നും ലാഭം ലഭിക്കും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസോ ജോലിയോ ഉള്ള ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ലാഭം വർദ്ധിക്കും.

കർക്കടകം (Cancer): ബുധാദിത്യയോഗം കർക്കടക രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. സൂര്യ-ബുധൻ സംയോഗം ഈ രാശിക്കാർക്ക് സമ്പത്ത് നൽകും. വരുമാനം വർദ്ധിക്കും. എവിടെ നിന്നെങ്കിലും പണം വരും. ജോലിയിൽ പുരോഗതിയുണ്ടാകും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ചെലവുകൾ വർദ്ധിക്കുമെങ്കിലും പ്രശ്നമുണ്ടാകില്ല.

Also Read: സ്വന്തം രൂപം കണ്ണാടിയിൽ കണ്ട കുരങ്ങൻ കാട്ടിക്കൂട്ടുന്നത്..! വീഡിയോ വൈറൽ

കുംഭം (Aquarius)- ബുധാദിത്യയോഗം കുംഭ രാശിക്കാർക്കും അനുകൂല ഫലങ്ങൾ നൽകും. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. ചിലർക്ക് അവരുടെ കരിയറിൽ പുതിയ ഉയരങ്ങൾ തൊടുന്നതിനും വലിയ നേട്ടങ്ങൾ നേടുന്നതിനും ഈ സമയം ഉത്തമമാണ്. പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News