Dhanshakti Rajyoga: ജ്യോതിഷത്തിൽ ഗ്രഹങ്ങൾ, രാശികൾ, ജാതകം എന്നിവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ഒരു ഗ്രഹം അതിൻ്റെ ചലനം മാറ്റുമ്പോഴെല്ലാം അത് ഭൂമിയേയും ജീവജാലങ്ങളേയും ബാധിക്കും. രണ്ടു ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇതിലൂടെ രാജയോഗങ്ങളും രൂപപ്പെടും. ഇത്തരത്തിൽ ശുക്രനും ചൊവ്വയും കൂടിച്ചേർന്ന് ധനശക്തി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.
Also Read: 100 വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ആകസ്മിക ധനലാഭവും!
സുഖം, സന്തോഷം, സൗന്ദര്യം എന്നിവയുടെ കാരകനായ ശുക്രൻ മാർച്ച് 7 ന് കുംഭ രാശിയിൽ പ്രവേശിച്ചിരിക്കുകയാണ് ഇത് മാർച്ച് 31 വരെ തുടരും ശേഷം ,മാർച്ച് 31 ന് മീന രാശിയിൽ പ്രവേശിക്കും. ധീരതയുടെയും സാഹസത്തിന്റെയും കാരകനായ ചൊവ്വയും മാർച്ച് 15 ന് കുംഭം രാശിയിൽ പ്രവേശിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ 10 വർഷത്തിന് ശേഷം ശനിയുടെ രാശിയായ കുംഭത്തിൽ ശുക്ര-ചൊവ്വ സംഗമത്തിലൂടെ ധനശക്തി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ ഈ 4 രാശിക്കാർക്ക് വൻ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. ആ രാശികൾ ഏതൊക്കെ അറിയാം...
ഇടവം (Taurus): ചൊവ്വ-ശുക്ര രാജയോഗത്തിലൂടെ സൃഷ്ടിക്കുന്ന ധനശക്തി രാജയോഗം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ബിസിനസുകാർക്ക് സമയം അനുകൂലമായിരിക്കും, ബിസിനസ്സിൽ വിജയ സാധ്യതകളും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്ന വ്യക്തിക്ക് ലാഭം ഉണ്ടാകും. വിവാഹിതരുടെ ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും. ആത്മവിശ്വാസവും വരുമാനവും വർദ്ധിക്കും. ഏറെ നാളായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും.
Also Read: ഏപ്രിൽ മാസത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ ഒപ്പം രാജകീയ ജീവിതം!
കുംഭം (Aquarius): ശുക്രൻ ചൊവ്വ കൂടിച്ചേരളിലൂടെ സൃഷ്ടിച്ച ധനശക്തി രാജയോഗത്തിന്റെ രൂപീകരണം ഈ രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും. ഈ സമയം ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും, തൊഴിൽരംഗത്ത് മുന്നേറാൻ അവസരമുണ്ടാകും, വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. ബിസിനസ്സിൽ നിങ്ങൾക്ക് ഒരു നല്ല ഡീലോ പ്രോജക്റ്റോ ലഭിച്ചേക്കാം, സാമ്പത്തിക സ്ഥിതി ശക്തരാകും. ലക്ഷ്മി ദേവിയുടെ കൃപയാൽ നിങ്ങൾക്ക് ധാരാളം ധനനേട്ടവും ഈ സമയം ഉണ്ടാകും. പുതിയ വാഹനമോ വസ്തുവോ വീടോ വാങ്ങാനുള്ള സ്വപ്നം സഫലമാകും. ശനിയുടെ പ്രത്യേക അനുഗ്രഹം ഈ സമയം ഉണ്ടാകും.
മിഥുനം (Gemini): ധനശക്തി രാജയോഗത്തിൽ നിന്ന് മിഥുനം രാശിക്കാർക്കും ലഭിക്കും വൻ നേട്ടങ്ങൾ. ജോലിയിൽ പ്രമോഷൻ ലഭിക്കാൻ സാധ്യത, നിരവധി പുതിയ അവസരങ്ങൾ ലഭ്യമായേക്കാം, കരിയറിൽ പുരോഗതിയോടെ വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. ബിസിനസിൽ നിങ്ങൾക്ക് നല്ല അവസരം ലഭിച്ചേക്കാം, സാമ്പത്തികമായി ശക്തനാകും, ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, പണം ലാഭിക്കുന്നതിൽ വിജയിച്ചേക്കാം. ഇതുകൂടാതെ വിദേശത്ത് നിന്ന് പണം സമ്പാദിക്കുന്നതിലും നിങ്ങൾക്ക് വിജയമുണ്ടാകും.
Also Read: ഓടുന്ന ട്രെയിനിൽ കമിതാക്കളുടെ ലീലാവിലാസം...! വീഡിയോ വൈറൽ
മകരം (Capricorn): ചൊവ്വ-ശുക്ര സംയോഗത്തിലൂടെ സൃഷ്ടിച്ച ധനശക്തി രാജയോഗം ഈ രാശിക്കാർക്കും അനുകൂലമായിരിക്കും. വിവാഹിതർക്ക് മനോഹരമായ ദാമ്പത്യ ജീവിതം ലഭിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരും. പങ്കാളിയുമായി നല്ല ഏകോപനമുണ്ടായിരിക്കും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാം. നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ യോഗമുണ്ടാകും അത് നിങ്ങൾക്ക് വളർച്ച നൽകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.