Chandra Mangal Yoga: ചന്ദ്രനും ചൊവ്വയും കന്നിരാശിയിൽ.. സൃഷ്ടിച്ചു ചന്ദ്രമംഗള യോഗം; ഈ രാശിക്കാരുടെ സമയം തെളിയും

Chandra Mangal Yuti: ജ്യോതിഷത്തിൽ ചന്ദ്രനെ ഏറ്റവും വേഗത്തില്‍ ചലിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. കാരണം ഇത് ഒരു രാശിയില്‍ രണ്ടര ദിവസമാണ് നിൽക്കുന്നത്.

Written by - Ajitha Kumari | Last Updated : Sep 16, 2023, 02:38 PM IST
  • ജ്യോതിഷത്തിൽ ചന്ദ്രനെ ഏറ്റവും വേഗത്തില്‍ ചലിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്
  • ഇത് ഒരു രാശിയില്‍ രണ്ടര ദിവസമാണ് നിൽക്കുന്നത്
  • സെപ്റ്റംബർ 15 ന് ചന്ദ്രൻ കന്നിരാശിയിൽ പ്രവേശിച്ചു
Chandra Mangal Yoga: ചന്ദ്രനും ചൊവ്വയും കന്നിരാശിയിൽ.. സൃഷ്ടിച്ചു ചന്ദ്രമംഗള യോഗം; ഈ രാശിക്കാരുടെ സമയം തെളിയും

Chandra Mangal Yoga: ഒന്നോ അല്ലെങ്കില്‍ അധിക ഗ്രഹങ്ങളോ ചന്ദ്രനുമായി ചേരുന്നത് ശുഭ-അശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കും.  ഇന്നലെ അതായത് സെപ്റ്റംബർ 15 ന് ചന്ദ്രൻ കന്നിരാശിയിൽ പ്രവേശിച്ചു. ഈ സമയം ചൊവ്വയും ഇവിടെയുണ്ട്.  ഈ സാഹചര്യത്തില്‍ രണ്ട് ഗ്രഹങ്ങളും കൂടിച്ചേര്‍ന്ന് ചന്ദ്രമംഗള യോഗം രൂപപ്പെടും. ജ്യോതിഷം അനുസരിച്ച്, ചന്ദ്ര മംഗള യോഗത്തിന്റെ രൂപീകരണം പല രാശിക്കാർക്കും ഗുണം ചെയ്യും. ചന്ദ്ര മംഗള യോഗം ഒരു വ്യക്തിയുടെ മനോവീര്യം വര്‍ദ്ധിപ്പിക്കും, ഏകാഗ്രതയും ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും,  ചന്ദ്ര മംഗള യോഗത്തിന്റെ ശുഭഫലങ്ങള്‍ ലഭിക്കുന്ന ആ 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read:

മേടം (Aries): മേടം രാശിക്കാര്‍ക്ക് ചന്ദ്ര മംഗള യോഗത്തിന്റെ  രൂപീകരണത്തില്‍ നിന്നും ശുഭകരമായ നേട്ടങ്ങള്‍ ലഭിക്കും. ഈ സമയം വിയർക്ക് ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കാന്‍ കഴിയും. നിയമപരമായ കാര്യങ്ങളിലും വിജയമുണ്ടാകും,  ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും, കുടുംബത്തിന്റെ പിന്തുണയോടെ നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ആത്മവിശ്വാസത്തിന്റെ ശക്തിയാല്‍ നിങ്ങള്‍ക്ക് ഈ സമയം എല്ലാ മേഖലയിലും വിജയം നേടാന്‍ സാധിക്കും.

മിഥുനം (Gemini): മിഥുനം രാശിക്കാരായ ആളുകള്‍ക്ക് ചന്ദ്ര മംഗള യോഗം ഏറെ ഗുണങ്ങൾ നൽകും. കാരണം ചൊവ്വ ഈ രാശിയില്‍ നാലാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തില്‍ വസ്തുവും പണവും വാഹനവും വാങ്ങാനുള്ള യോഗം ഇവർക്ക് ഉണ്ടാകും. ബിസിനസ്സില്‍ വളർച്ചയുണ്ടാകും,  പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ്സിലും വിജയം കൈവരിക്കാം,  കുടുംബത്തോടൊപ്പം ഒരു യാത്ര പോകാന്‍ അവസരമുണ്ടാകും.

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..

കര്‍ക്കടകം (Cancer): കര്‍ക്കടകം രാശിക്കാര്‍ക്ക് ചന്ദ്ര മംഗള യോഗത്തിലൂടെ അടിപൊളി നേട്ടങ്ങൾ ലഭിക്കും. നിങ്ങള്‍ക്ക് ഈ സമയം ആത്മവിശ്വാസം വർധിക്കും, പല ജോലികളിലും ഈ സമയം നിങ്ങൾക്ക് വിജയം നേടാന്‍ കഴിയും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിജയം ഉറപ്പായിരിക്കും, ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കാനാകും, കരിയരിൽ പുരോഗതി, പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിച്ച ജോലി നേടാനാകും, കരിയറില്‍ വിജയത്തിന്റെ ചവിട്ടുപടികൾ കയറാൻ യോഗമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News