Chaturgrahi Yoga: നിലവിൽ ചൊവ്വയും കേതുവും തുലാം രാശിയില്‍ എത്തിയിട്ടുണ്ട്. ഇനി ഒക്ടോബര്‍ 18 ന് സൂര്യന് തുലാം രാശിയിലും അതിനടുത്ത ദിവസം അതായത് ഒക്ടോബര്‍ 19 ന് ബുധൻ കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്ക് പ്രവേശിക്കും. ഈ രീതിയില്‍ തുലാം രാശിയില്‍ നാല് ഗ്രഹങ്ങളുടെ ചതുരം സൃഷ്ടിക്കും. ഇങ്ങനെ ഒരു രാശിയില്‍ 4 ഗ്രഹങ്ങള്‍ വരുന്നത് ജ്യോതിഷപരമായി വളരെ പ്രധാനപ്പെട്ടതായിട്ടാണ് കണക്കാക്കുന്നത്. ഈ ചതുര്‍ഗ്രഹ യോഗം ചില രാശിക്കാര്‍ക്ക് അപാര നേട്ടങ്ങള്‍ നൽകും. ഇവർക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും അടിപൊളി നേട്ടങ്ങളും നൽകും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.
മേടം (aries): തുലാം രാശിയില്‍ വരാന്‍ പോകുന്ന ഗ്രഹങ്ങളുടെ സംയോഗം മേട രാശിക്കാര്‍ക്ക് ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ കൊണ്ടുവരും. ചതുര്‍ഗ്രഹ യോഗത്തിന്റെ പ്രഭാവത്താല്‍ മേടം രാശിക്കാര്‍ അവരുടെ ആരോഗ്യത്തില്‍ വളരെയധികം പുരോഗതിയുണ്ടാകും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ബിസിനസ് ഡീലുകള്‍ പുനരാരംഭിക്കും. ഈ സമയത്ത് നിങ്ങളുടെ വീടിന്റെയും ജോലിസ്ഥലത്തിന്റെയും അന്തരീക്ഷം വളരെ നല്ലതായിരിക്കും. കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും.
മിഥുനം (Gemini): മിഥുന രാശിക്കാര്‍ക്ക് ഒക്ടോബറിലെ ഗ്രഹങ്ങളുടെ ശുഭകരമായ സംയോഗം മൂലം ധാരാളം നേട്ടങ്ങള്‍ ലഭിക്കും. അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകും. നിങ്ങള്‍ വളരെക്കാലമായി വിഷമിച്ചിരുന്ന തീര്‍പ്പാക്കാത്ത പല ജോലികളും ഈ സമയം പൂര്‍ത്തിയാകും. ബിസിനസില്‍ നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. എന്നിരുന്നാലും മാസാവസാനം അല്പം ശ്രദ്ധിക്കുക ഒപ്പം കോപം നിയന്ത്രിക്കുക.
Also Read: Budh Rashiparivartan: ബുധൻ തുലാം രാശിയിലേക്ക്; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ പുരോഗതിയും!
കന്നി (Virgo): നാല് ഗ്രഹങ്ങളുടെ സംയോഗം കന്നി രാശിക്കാര്‍ക്ക് വളരെയധികം ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ മാസം സാമ്പത്തിക നേട്ടങ്ങള്‍ക്ക് ധാരാളം അവസരം നൽകും. നിങ്ങളുടെ ജോലിസ്ഥലത്തും പുരോഗതിക്ക് സാധ്യതയുണ്ട്. ബിസിനസ്സില്‍ മികച്ച ലാഭം നേടാനാകും. സുഹൃത്തുക്കളില്‍ നിന്ന് ബിസിനസ്സില്‍ വലിയ സഹായം ലഭിക്കും. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കും. നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. കരിയറിനെ കുറിച്ച് പറയുകയാണെങ്കില്‍ ഈ മാസം നിങ്ങള്‍ക്ക് ഒരു നല്ല ജോലി ഓഫര്‍ ലഭിച്ചേക്കാം. ജോലിയില്‍ നല്ല ഉയരങ്ങള്‍ കീഴടക്കാനാകും.
മകരം (Capricorn): മകരം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തിൽ ആത്മീയ താല്പര്യം വർധിക്കും. ആരാധനയില്‍ താല്‍പ്പര്യമുണ്ടാകും. തുലാം രാശിയില്‍ രൂപപ്പെടുന്ന ശുഭകരമായ ചതുര്‍ഗ്രഹ യോഗം കാരണം നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. ഓഫീസ് ജോലികളില്‍ നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. ബിസിനസ്സില്‍ വലിയ നേട്ടം ലഭിക്കുന്നതില്‍ നിങ്ങള്‍ സംതൃപ്തരാകും. കുടുംബത്തില്‍ കാര്യങ്ങള്‍ നല്ലതായിരിക്കും. എങ്കിലും ഈ മാസം ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.