Crow Indications: കാക്കയെ കാണുന്നത് ശുഭമോ? ശകുന ശാസ്ത്രം പറയുന്നത് എന്താണ്?

Crow Indications: കാക്കകളുടെ വരവുമായി ബന്ധപ്പെട്ട്   ശകുന ശാസ്ത്രം പറയുന്നത് എന്താണ്?  കാക്കകളുടെ രൂപവും അതിന്‍റെ ശുഭവും അശുഭകരവുമായ അടയാളങ്ങൾ സംബന്ധിച്ച രഹസ്യം അറിയാം. 

Written by - Zee Malayalam News Desk | Last Updated : Jan 16, 2024, 10:58 PM IST
  • ശകുന ശാസ്ത്രമനുസരിച്ച് (Shakun Shastra) ഒരു കാക്ക പാത്രത്തിൽനിന്നും വെള്ളം കുടിക്കുന്നത് നിങ്ങൾ കണ്ടാൽ, അത് വളരെ ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.
Crow Indications: കാക്കയെ കാണുന്നത് ശുഭമോ? ശകുന ശാസ്ത്രം പറയുന്നത് എന്താണ്?

Crow Indications: നമുക്ക് ചുറ്റുപാടും വളരെയധികം കാണപ്പെടുന്ന ഒരു പക്ഷിയാണ് കാക്കകൾ. ഏറ്റവും ബുദ്ധിയുള്ള പക്ഷി വര്‍ഗ്ഗം എന്ന് കാക്കകളെ വിശേഷിപ്പിക്കാറുണ്ട്. അത് അവയുടെഅസാധാരണമായ പ്രവൃത്തി മൂലമാണ്. 

കാക്കകൾ സാധാരണയായി നമുക്ക് അത്ര ഇഷ്ടമുള്ള പക്ഷിയല്ല. വീടിനു മുകളിലും മുറ്റത്തുമൊക്കെ കാക്കകളെ കണ്ടാല്‍ അതിനെ എത്രയും  പെട്ടെന്ന് ഓടിച്ചു വിടാനാണ് പലര്‍ക്കും താത്പര്യം. എന്നാല്‍, കാക്കകളെക്കുറിച്ച്  ശകുന ശാസ്ത്രം പറയുന്നത് മറിച്ചാണ്. അതായത്,  വീടിന്‍റെ പരിസരത്തും മുറ്റത്തും വഴിയിലുമൊക്കെ കാക്കകള്‍ കാണപ്പെടുന്നത്  ചിലപ്പോള്‍ ശുഭമാകാം, ചിലപ്പോള്‍ അശുഭമാകാം.  

Also Read:  Venus Transit 2024: ജനുവരി 18 ന് ശുക്രൻ ധനു രാശിയിൽ സംക്രമിക്കും, ഈ 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!  

കാക്കകളുടെ വരവുമായി ബന്ധപ്പെട്ട്   ശകുന ശാസ്ത്രം പറയുന്നത് എന്താണ്?  കാക്കകളുടെ രൂപവും അതിന്‍റെ ശുഭവും അശുഭകരവുമായ അടയാളങ്ങൾ സംബന്ധിച്ച രഹസ്യം അറിയാം. ഇതറിഞ്ഞാൽ  ഒരുപക്ഷേ കാക്കകളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായംതന്നെ ആകെ മാറും...!!

Also Read:  Ayodhya Ram Temple consecration: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്ക് പൂക്കൾ നൽകുന്നത് ഈ മുസ്ലീം കുടുംബം!!  
 
ശകുന ശാസ്ത്രമനുസരിച്ച്  (Shakun Shastra) കാക്കകളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും  വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. അതിനു പിന്നില്‍ ഒരു കാരണമുണ്ട്. അതായത്, കാക്കകൾക്ക് ഭാവി കാണാനുള്ള അത്ഭുതകരമായ ശക്തി പ്രകൃതി നൽകിയിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് അവ വരാനിരിക്കുന്ന സമയം മുൻകൂട്ടി കാണുകയും അതിനെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ വീട്ടിലെത്തുകയും ചെയ്യുന്നത്...!!  ശകുന ശാസ്ത്ര പ്രകാരം വീടിന്‍റെ മേൽക്കൂരയിലോ പരിസരത്തോ കാക്കകൾ വരുന്നത് മംഗളകരമായി കണക്കാക്കുന്നു.  കാക്കയുമായി ബന്ധപ്പെട്ട ചില അടയാളങ്ങളും അതിന്‍റെ അര്‍ത്ഥവും അറിയാം.  

ശകുന ശാസ്ത്രമനുസരിച്ച്  (Shakun Shastra) ഒരു കാക്ക പാത്രത്തിൽനിന്നും  വെള്ളം കുടിക്കുന്നത് നിങ്ങൾ കണ്ടാൽ, അത് വളരെ ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. അതിനർത്ഥം നിങ്ങൾക്ക്  സമീപഭാവിയിൽ പണം ലഭിക്കാന്‍ പോകുന്നു അല്ലെങ്കിൽ എന്തെങ്കിലും കാര്യത്തില്‍ മികച്ച വിജയം നേടാൻ പോകുന്നു എന്നാണ്.

കാക്കക്കൂട്ടം വീടുകളുടെ മുകളിൽ കയറി ബഹളം വയ്ക്കുന്നതോ പരസ്പരം വഴക്കിടുന്നതോ ആയ ദൃശ്യങ്ങൾ നിങ്ങൾ പലതവണ കണ്ടിട്ടുണ്ടാകും. ശകുന ശാസ്ത്ര പ്രകാരം ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതിനർത്ഥം ആ വീടിന്‍റെ  ഉടമ ഉടൻ തന്നെ കുഴപ്പങ്ങൾ നേരിടാൻ പോകുന്നു എന്നാണ്.  ആ വ്യക്തി ഒന്നുകിൽ സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിപ്പോകും അല്ലെങ്കിൽ വീട്ടിൽ കലഹം ഉണ്ടാകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.  

പുലർച്ചെ ഒരു കാക്ക പറന്നുവന്ന്  ആരുടെയെങ്കിലും കാലിൽ സ്പര്‍ശിച്ചാല്‍ അത് വലിയ  ഐശ്വര്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. സമൂഹത്തിൽ ആ വ്യക്തിയുടെ അന്തസ്സ് വര്‍ദ്ധിക്കുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്‌.  ഇതോടൊപ്പം, ആ വ്യക്തിയുടെ മോശം സമയം അവസാനിക്കാന്‍ പോകുന്നു എന്നും ഇത് സൂചിപ്പിക്കുന്നു. 

കാക്ക ഭക്ഷണം കൊത്തിയെടുത്ത് ഇരിക്കുകയോ പറക്കുകയോ ചെയ്യുന്നത് നിങ്ങൾ കണ്ടാൽ, അതും  വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. ശകുന ശാസ്ത്ര പ്രകാരം, ഇങ്ങനെ കാക്കകളെ കാണുന്നത്  നിങ്ങളുടെ വലിയ ആഗ്രഹങ്ങളിൽ ചിലത് ഉടൻ പൂർത്തീകരിക്കാൻ പോകുന്നു എന്നതിന്‍റെ സൂചനയാണ്. 

കാക്ക നിങ്ങളുടെ വീടിന്‍റെ പരിസരത്ത് വന്ന് കരഞ്ഞാല്‍ അതിഥി വരാൻ പോകുന്നു എന്നാണ് അതിന്‍റെ അര്‍ത്ഥമെന്ന് എല്ലാവര്‍ക്കും അറിയാം.  കാക്ക ലക്ഷ്മിദേവിയുടെ വരവിനെ സൂചിപ്പിക്കുന്നു. കാക്കയുടെ പെരുമാറ്റത്തില്‍ നിന്നും വീട്ടിൽ സമ്പത്ത്, ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാന്‍ സാധിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News