Shani Gochar 2023: ശനി-രാഹു സംയോഗം; ഈ രാശിക്കാർക്ക് അതീവ ജാഗ്രത!

Shani Nakshatra Gochar 2023:  ശനിയുടെ നക്ഷത്ര പരിവർത്തനത്തിലൂടെ ശനി രാഹുവിന്റെ സംയോഗം രൂപപ്പെടുന്നു.  ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും. ഈ രാശിക്കാർ ഒക്ടോബർ വരെ സൂക്ഷിക്കണം.  

Written by - Ajitha Kumari | Last Updated : Apr 10, 2023, 01:12 PM IST
  • ശനിയുടെ നക്ഷത്ര പരിവർത്തനത്തിലൂടെ ശനി രാഹുവിന്റെ സംയോഗം രൂപപ്പെടുന്നു
  • ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും
Shani Gochar 2023: ശനി-രാഹു സംയോഗം; ഈ രാശിക്കാർക്ക് അതീവ ജാഗ്രത!

Shani Gochar 2023: നീതിയുടെ ദേവനായ ശനി ഇപ്പോൾ കുംഭം രാശിയിലും ശതഭിഷ നക്ഷത്രത്തിലുമാണ്. ജ്യോതിഷത്തിൽ രാഹുവിനെ ശതഭിഷ നക്ഷത്രത്തിന്റെ അധിപൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ആദ്യത്തെയും അവസാനത്തെയും ദശയുടെ അധിപൻ വ്യാഴവും രണ്ടാമത്തെയും മൂന്നാമത്തെയും ദശയുടെ അധിപൻ ശനി ദേവനുമായ ഒരു നക്ഷത്രമാണ് ശതഭിഷ നക്ഷത്രം. നിലവിൽ ശതഭിഷ നക്ഷത്രത്തിന്റെ ആദ്യഘട്ടത്തിലാണ് ശനി ഇത് ഒക്ടോബർ 17 വരെ ആദ്യഘട്ടത്തിൽ തുടരും. ഒന്നാം ദശയുടെ അധിപൻ വ്യാഴമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ശനിയുടെ സംക്രമം മൂലം വലിയ മാറ്റമുണ്ടായിരിക്കുകയാണ്.  മാത്രമല്ല ഒക്ടോബർ 17 വരെയുള്ള സമയം ചില രാശിക്കാർക്ക് വളരെ ബുദ്ധിമുട്ടാണ്. 2023 ഒക്‌ടോബർ വരെ ഏതൊക്കെ രാശിക്കാരാണ് ജാഗ്രത പാലിക്കേണ്ടതെന്ന് നമുക്ക് നോക്കാം... 

Also Read: Surya Gochar 2023: ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ബുധാദിത്യ യോഗത്തിലൂടെ 4 ദിവസത്തിന് ശേഷം ലഭിക്കും വൻ നേട്ടങ്ങൾ!

 

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ശനിയുടെ രാശി സംക്രമണം മൂലമുണ്ടാകുന്ന സംയോഗം നല്ലതായിരിക്കില്ല.  ഈ രാശിക്കാരിൽ കണ്ടകശനി നടക്കുകയാണ്.  അതുകൊണ്ടുതന്നെ ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ചെലവുകൾ ബജറ്റിനെ നശിപ്പിക്കും. ശത്രുക്കൾ ബുദ്ധിമുട്ടുണ്ടാകും.  

കന്നി (Virgo): 2023 ഒക്ടോബർ 17 വരെയുള്ള സമയം കന്നി രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാക്കും.  ഇടപാടുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വളരെ ശ്രദ്ധയോടെ എടുക്കുക. ബിസിനസിലെ കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കില്ല. കടം വർദ്ധിപ്പിക്കരുത് വിവേകത്തോടെ നിക്ഷേപിക്കുക, ആരോഗ്യം ശ്രദ്ധിക്കുക.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ

വൃശ്ചികം: പൂർവ്വിക സ്വത്തുമായോ ഭൂമിയുമായോ ബന്ധപ്പെട്ട ഏതൊരു കാര്യവും സങ്കീർണ്ണമാകും. രക്തവുമായോ ഹൃദയവുമായി ബന്ധപ്പെട്ടോ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായേക്കാം.  ഈ കാര്യത്തിൽ ശ്രദ്ധിക്കുക. ചെറിയ പ്രശ്നമുണ്ടെങ്കിൽ മാത്രം വിദഗ്ധനെ ബന്ധപ്പെടുക. അനാവശ്യ ചെലവുകൾ വർദ്ധിക്കും.

കുംഭം (Aquarius): ശനി കുംഭ രാശിയുടെ അധിപനും മാത്രമല്ല കുംഭ രാശിയിൽ സംക്രമിച്ചിരിക്കുന്നതു കൊണ്ടും ഈ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും ലഭിക്കുക.  ഈ സമയം ഇവർക്ക് ചെലവുകൾ വർദ്ധിക്കും, തർക്കങ്ങൾ ഉണ്ടാകാം.

Also Read: മാളവ്യയോഗത്താൽ ഈ 4 രാശിക്കാർക്ക് ലഭിക്കും ശുക്രദശ; ലഭിക്കും തൊഴിൽ നേട്ടവും വൻ ധനലാഭവും

 

മീനം (Pisces): ഈ രാശിക്കാർക്ക് ഏഴര ശനി നടക്കുകയാണ്. ഇത് കൂടാതെ  അതിൽ രാഹുവിന്റെ നക്ഷത്രത്തിൽ ശനി നിൽക്കുന്നത് ഇവരുടെ ആരോഗ്യത്തെ ബാധിക്കും.  അനാവശ്യ ചെലവുകൾ ഉണ്ടാകും. കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. അപകടസാധ്യത ഒഴിവാക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)യിരിക്കും ലഭിക്കുക.  ഈ സമയം ഇവർക്ക് ചെലവുകൾ വർദ്ധിക്കും, തർക്കങ്ങൾ ഉണ്ടാകാം)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News