വീട്ടിൽ ശ്രീ ചക്രമുണ്ടോ? ഇതാണ് ഗുണങ്ങൾ

ഒരോ വ്യക്തികളുടെയും  ഉയര്‍ച്ചക്കും ഈ യന്ത്രം സഹായകമാവുമെന്നാണ് വിശ്വസിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : May 7, 2021, 06:14 AM IST
  • ഒരോ വ്യക്തികളുടെയും ഉയര്‍ച്ചക്കും ഈ യന്ത്രം സഹായകമാവുമെന്നാണ് വിശ്വസിക്കുന്നു
  • ജീവിതത്തില്‍ ഉണ്ടാകുന്ന മിക്ക ദോഷങ്ങള്‍ക്കും ഒരു പ്രതിവിധിയാണ്.
  • ദിവസവും യന്ത്രപൂജ നടത്തുകയും പുഷങ്ങളിട്ട് ആരാധിക്കുകയും ചെയ്യുന്നത് ഉത്തമമാണ്
  • കുളിച്ച് ശുദ്ധമായി വന്നതിന് ശേഷം ശ്രീ ചക്രത്തിന് മുന്നിൽ ധ്യാനിക്കാം.
വീട്ടിൽ  ശ്രീ ചക്രമുണ്ടോ? ഇതാണ് ഗുണങ്ങൾ

നിങ്ങളുടെ ആഗ്രഹങ്ങൾ എന്തും ആയിക്കൊള്ളട്ടെ അതിനെ സഫലീകരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ശ്രീചക്രം(Shri Yantra).യന്ത്രത്തിലെ രൂപങ്ങള്‍ നോക്കി ധ്യാനിച്ചാല്‍ നമ്മുടെ മനസ്സ് ശുദ്ധമാവുകയും സദ് ചിന്തകൾക്ക് വഴി തുറക്കുകയും ചെയ്യും. നല്ല ചിന്തകൾ ജീവിത വിജയത്തിന് നിങ്ങൾക്ക് കൂട്ടായി നിൽക്കും.

ഒരോ വ്യക്തികളുടെയും  ഉയര്‍ച്ചക്കും ഈ യന്ത്രം സഹായകമാവുമെന്നാണ് വിശ്വസിക്കുന്നു. ആത്മീയതയും, ഭൗതീകവുമായ എല്ലാ വളര്‍ച്ചക്കും ഇത് ഉപകാരപ്പെടും. ആചാര്യന്‍മാര്‍ പറയുന്നത്. ജീവിതത്തില്‍ ഉണ്ടാകുന്ന മിക്ക ദോഷങ്ങള്‍ക്കും ഇത് ഒരു പ്രതിവിധിയാണ്. സാധകനെ ദുഷ്ടശക്തികളില്‍നിന്ന് അകറ്റി ഐശ്വര്യം പ്രദാനം ചെയ്യുകയും അതുവഴി ശാന്തിയും സമാധാനവും വന്നുചേരുമെന്നും വിശ്വസിക്കപ്പെടുന്നു.

Also Read: ക്ഷേത്രത്തിന് പുറത്തുനിന്ന് ദർശനം നടത്തുന്നതും ഫലപ്രദം

ദിവസവും യന്ത്രപൂജ നടത്തുകയും പുഷങ്ങളിട്ട് ആരാധിക്കുകയും ചെയ്യുന്നത് ഉത്തമമാണ്. കുറഞ്ഞത് 15 മിനിട്ടെങ്കിലും ഇതില്‍ നോക്കി ധ്യാനം ചെയ്യുന്നതുമാണ് ഉത്തമ ഫലസിദ്ധിക്കായി ചെയ്യേണ്ടതെന്നും ആചാര്യന്‍മാര്‍ പറയുന്നു.

Also ReadPM Kisan: കർഷകർക്ക് പണം ലഭിക്കുന്നതിൽ കാലതാമസം, ഇനി മെയ് 10 നുള്ളിൽ അക്കൗണ്ടിൽ എത്തും 

പൂജാമുറിയിലോ ശുദ്ധ വൃത്തിയോടെ കൈകാര്യം ചെയ്യുന്ന മറ്റേതെങ്കിലും മുറിയിലോ ആയിരിക്കണം ശ്രി ചക്രം സൂക്ഷിക്കേണ്ടത്. കുളിച്ച് ശുദ്ധമായി വന്നതിന് ശേഷം ശ്രീ ചക്രത്തിന് മുന്നിൽ ധ്യാനിക്കാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News