Dream Astrology: നിങ്ങള്‍ സ്വപ്നത്തില്‍ മരിച്ചവരെ കൂടെക്കൂടെ കാണാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക... അറിയാം ശുഭ അശുഭ സൂചനകള്‍

നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞു പോയവര്‍, അവര്‍ നമുക്ക് എത്ര പ്രിയപ്പെട്ടവര്‍ ആയിരുന്നാലും അവര്‍ സ്വപ്നത്തില്‍ എത്തിയാല്‍ നമുക്ക് ഭയം തോന്നും.    

Written by - Zee Malayalam News Desk | Last Updated : Nov 17, 2021, 02:03 PM IST
  • മരിച്ചു പോയവരെ സ്വപ്നത്തില്‍ കാണുന്നത് ചില ശുഭ, അശുഭ സൂചനകള്‍ നല്‍കുന്നു. ഇക്കാര്യങ്ങള്‍ സ്വപന ശാസ്ത്രത്തിൽ (Dream Astrology) വിശദമായി പ്രതിപാദിക്കുന്നുണ്ട്.
  • ഇത്തരം ഭയാനകമായ സ്വപ്നങ്ങളില്‍ നിന്നും മോചനം നേടാനുള്ള വഴികളും സ്വപന ശാസ്ത്രത്തിൽ (Swapana Shastra) പറയുന്നുണ്ട്.
Dream Astrology: നിങ്ങള്‍ സ്വപ്നത്തില്‍ മരിച്ചവരെ കൂടെക്കൂടെ കാണാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക... അറിയാം ശുഭ അശുഭ  സൂചനകള്‍

Dream Astrology: നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞു പോയവര്‍, അവര്‍ നമുക്ക് എത്ര പ്രിയപ്പെട്ടവര്‍ ആയിരുന്നാലും അവര്‍ സ്വപ്നത്തില്‍ എത്തിയാല്‍ നമുക്ക് ഭയം തോന്നും.    

ജീവിച്ചിരുന്നപ്പോള്‍  അവര്‍  നമ്മോട് വളരെ അടുപ്പമുള്ളവരും പ്രിയപ്പെട്ടവരുമായിരിക്കാം,  എന്നാലും  മരണശേഷം, സ്വപ്നങ്ങളിൽ അവര്‍ കാണപ്പെട്ടാല്‍ അത് ഏറെ ആശങ്കാജനകമാണ്. മരിച്ചവര്‍ ആവര്‍ത്തിച്ച്‌ നമ്മുടെ സ്വപ്നങ്ങളില്‍ കാണപ്പെടുന്നത്  ആ  ആത്മാവ് നമുക്ക്  ചുറ്റും അലഞ്ഞുതിരിയുന്നു എന്നതിന്‍റെ സൂചനയാണ്.  ഒരു പക്ഷേ, ആ ആത്മാവ്  നമ്മോട് എന്തെങ്കിലും  പറയാന്‍, അല്ലെങ്കില്‍ സൂചന നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടാവാം.... 

ഇത്തരത്തില്‍, മരിച്ചു പോയവരെ സ്വപ്നത്തില്‍ കാണുന്നത്  ചില  ശുഭ, അശുഭ സൂചനകള്‍ നല്‍കുന്നു.   ഇക്കാര്യങ്ങള്‍  സ്വപന ശാസ്ത്രത്തിൽ  (Dream Astrology) വിശദമായി പ്രതിപാദിക്കുന്നുണ്ട്.  അതോടൊപ്പം  ഇത്തരം ഭയാനകമായ സ്വപ്നങ്ങളില്‍ നിന്നും  മോചനം നേടാനുള്ള വഴികളും  സ്വപന ശാസ്ത്രത്തിൽ  (Swapana Shastra) പറയുന്നുണ്ട്.  

Also Read: Lunar Eclipse 2021: ചന്ദ്രഗ്രഹണം അശുഭകരം മാത്രമല്ല, മംഗളകരമായ ഫലങ്ങളും നൽകുന്നു, ഇത്തവണ ഏത് രാശിക്കാർക്ക് ആയിരിക്കും ഗുണം?

സ്വപ്നത്തില്‍ മരിച്ചവരെ കാണുന്നതിന്‍റെ അര്‍ഥം എന്താണ്?  (What it means if you see a dead in your dreams?) 

നിങ്ങളുടെ കുടുംബത്തില്‍ നിന്നോ, നിങ്ങളുടെ അടുത്ത ബന്ധത്തില്‍നിന്നോ  മരിച്ചുപോയ ഒരു വ്യക്തിയെ നിങ്ങള്‍  സ്വപ്നത്തിൽ ആവർത്തിച്ച് കാണുന്നുവെങ്കിൽ, അതിനർത്ഥം  ആ വ്യക്തിയുടെ ആത്മാവ് അലഞ്ഞുതിരിയുന്നു എന്നാണ്.  ആചാരപരമായി തര്‍പ്പണം നടത്തുക, അദ്ദേഹത്തിന്‍റെ പേരിൽ രാമായണ, ശ്രീമദ് ഭാഗവത് ഗീതാ  പാരായണം നടത്തേണ്ടത് അനിവാര്യമാണ്. 

സ്വപ്നത്തില്‍ കാണുന്ന മരിച്ചവരുടെ ഭാവങ്ങള്‍ എന്താണ് പറയുന്നത്?   (What the expression of the dead in your dreams says?) 

മരിച്ചയാള്‍ സ്വപ്നത്തില്‍ വളരെ ദേഷ്യപ്പെടുന്നതായി തോന്നുന്നുവെങ്കിൽ, അതിനർത്ഥം  ആ ആത്മാവ് നിങ്ങളിലൂടെ എന്തെങ്കിലും ജോലി  ചെയ്യാൻ ആഗ്രഹിക്കുന്നു എന്നാണ്.  മരിച്ചുപോയ ആ വ്യക്തി നിങ്ങളോട്  എന്തെങ്കിലും ആഗ്രഹം പറഞ്ഞിരുന്നുവോ എന്ന് കണ്ടെത്തുക, ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന്  നിറവേറ്റാൻ ശ്രമിക്കുക. കുട്ടികൾക്കും പാവപ്പെട്ടവർക്കും മധുരപലഹാരങ്ങൾ ദാനം ചെയ്യുക എന്നത് പരിഹാരമാണ്.  ഒപ്പം  തർപ്പണം ചെയ്തില്ലെങ്കിൽ അത് ചെയ്യുക.

Also Read: Horoscope November 17, 2021: ഇന്ന് പുതിയ വരുമാന മാർഗ്ഗമുണ്ടാകാൻ സാധ്യത, വൃശ്ചിക രാശിക്കാർ ഇടപാടുകളിൽ ജാഗ്രത പാലിക്കുക

അതേസമയം, മരിച്ചുപോയ വ്യക്തി സ്വപ്നത്തില്‍ നിങ്ങളോട് എന്തെങ്കിലും ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയാണ് എങ്കില്‍ അത് എത്രയും പെട്ടെന്ന് നിറവേറ്റുക. ഒപ്പം ആ ആത്മാവിനായി ദാന ധര്‍മ്മങ്ങള്‍ ചെയ്യുക.

എന്നാല്‍, നിങ്ങള്‍ക്കറിയുമോ? മരിച്ചുപോയ ഒരു കുടുംബാംഗം സ്വപ്നത്തിൽ കരയുന്നത് കണ്ടാൽ,  അത് ശുഭകരമാണ്.

നിങ്ങള്‍ സ്വപ്നത്തില്‍ കാണുന്ന മരിച്ചുപോയ വ്യക്തി സന്തുഷ്ടനാണെന്ന് തോന്നുന്നുവെങ്കിൽ, അതിനർത്ഥം  ആ ആത്മാവ്  സന്തോഷവാനും സംതൃപ്തനുമാണ് എന്നാണ്. കൂടാതെ, അത്തരമൊരു സ്വപ്നം നിങ്ങൾക്ക് ചില വലിയ വിജയങ്ങൾ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു. 

എന്നാല്‍,  മരിച്ചുപോയ ബന്ധുക്കളോ അടുത്തയാളുകളോ സ്വപ്നത്തിൽ ആവർത്തിച്ച്  വരികയും   ഓരോ തവണയും അവൻ ശാന്തമായ ഭാവത്തിൽ ആയിരിക്കുകയും ചെയ്യുന്നുവെങ്കിൽ, അതിനർത്ഥം നിങ്ങൾ എന്തെങ്കിലും തെറ്റായ കാര്യം ചെയ്യുന്നു എന്നാണ്.  അത് എന്താണ് എന്ന് കണ്ടെത്തി ആ ജോലി ഉടന്‍ ഉപേക്ഷിക്കുക. 

അതേസമയം, മരിച്ച ബന്ധുക്കൾ പട്ടിണി കിടക്കുന്നതായി കണ്ടാൽ  അതിനര്‍ത്ഥം ദാനധര്‍മ്മങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ് എന്നാണ്. എത്രയും പെട്ടെന്ന് ഭക്ഷണം, വസ്ത്രം, ചെരിപ്പുകൾ തുടങ്ങിയവ പാവപ്പെട്ടവർക്ക് ദാനം ചെയ്യുക. 

(ഈ വിവരങ്ങള്‍  പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE HINDUSTAN ഇത് സ്ഥിരീകരിക്കുന്നില്ല)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News