Guru Rashi Parivartan 2023: പുതുവര്‍ഷത്തിൽ നിരവധി ഗ്രഹങ്ങള്‍ രാശി മാറുകയും സഞ്ചാരം മാറ്റുകയും ചെയ്യും. അതിൽ വ്യാഴവും ഉൾപ്പെടും. 2023 ല്‍ വ്യാഴം മീനം രാശി വിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കും. ഇത് ഗജലക്ഷ്മി രാജയോഗം രൂപപ്പെടാന്‍ കാരണമാകും. ജ്യോതിഷപ്രകാരം ഏറ്റവും ശുഭകരമായ ഒരു യോഗമാണ് ഈ യോഗം. ഗജലക്ഷ്മി യോഗമുള്ള വ്യക്തികള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സാമ്പത്തിക പ്രശ്നങ്ങളുണ്ടാകില്ല. ബിസിനസ്സില്‍ മികച്ച ലാഭം ഉണ്ടാകും അത് ഇവർക്ക് വിദേശ രാജ്യങ്ങളിലും പ്രശസ്തി നേടികൊടുക്കും. ഈ യോഗത്തിന്റെ ഫലം എല്ലാ രാശിക്കാർക്കും ലഭിക്കുമെങ്കിലും ഈ സമയത്ത് സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും ലഭിക്കുന്നത് ഈ മൂന്ന് രാശിക്കാർക്കായിരിക്കും. അത് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം...
Also Read: Rahu Transit 2023: രാഹു കൃപ: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
മേടം (Aries): ജഗലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നതിലൂടെ മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. വ്യാഴം രാശിമാറി മേട രാശിയിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. ഈ സമയത്ത് ജോലിക്കാര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ ഭാഗത്തു നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കും.അവര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യത. കോടതി വ്യവഹാരങ്ങളിലെ വിധി നിങ്ങള്‍ക്ക് അനുകൂലമായേക്കും.
ധനു (Sagittarius): ഗജലക്ഷ്മി രാജയോഗം ധനു രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത ചില സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. വ്യാഴം ധനു രാശിയുടെ അഞ്ചാം ഭാവത്തിലാണ് സഞ്ചരിക്കുന്നത് അതുകൊണ്ട് ഈ സമയത്ത് ബിസിനസുകാര്‍ക്ക് വിജയമ ഉണ്ടാകും. ഇതോടൊപ്പം സ്നേഹബന്ധങ്ങൾ ശക്തിപ്പെടും. പഠനത്തിനായി വിദേശത്തേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഈ സമയത്ത് ആഗ്രഹം സഫലമാകും.
മിഥുനം (Gemini): ഗജലക്ഷ്മി രാജയോഗത്തിലൂടെ മിഥുനം രാശിക്കാരുടെ വരുമാനത്തില്‍ നല്ല വര്‍ദ്ധനവുണ്ടാകും. ഇവർക്ക് ഈ സമയം പഴയ നിക്ഷേപങ്ങളില്‍ നിന്നും പ്രയോജനം നേടാനാകും. ഓഹരി വിപണി, ലോട്ടറി എന്നിവയില്‍ നല്ല ലാഭമുയേക്കും. ബിസിനസ്സില്‍ വലിയ ഇടപാടുകള്‍ നടത്താന്‍ അവസരം അതിലൂടെ ഭാവിയില്‍ നല്ല ലാഭമുണ്ടാക്കാനാകും. അതുപോലെ ബാങ്കിംഗ്, വിദ്യാഭ്യാസ മേഖല, മീഡിയ എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ സമയം നല്ലതായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...