ന്യൂഡൽഹി: വിഘ്ന നിവാരകനാണ് ഗണപതി. അത് കൊണ്ട് തന്നെയാണ് എന്ത് ശുഭ കാര്യങ്ങൾക്കും ഗണപതി ഭഗവാന് നിവേദിച്ച് തുടങ്ങുന്നത്. ക്ഷേത്രങ്ങളിൽ പൂജകൾ ആരംഭിക്കുന്നത് ഗണപതി ഹോമത്തോടെയാണ്. ചിങ്ങമാസത്തിൽ വെളുത്ത പക്ഷമാണ് വിനായക ചതുർഥി. ഉത്തരേന്ത്യയിൽ വലിയ ആഘോഷമാണെങ്കിലും കേരളത്തിൽ ഗണപതി ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചടങ്ങാണിത്.
വിനായക ചതുർഥിക്ക് പിന്നിൽ
ചതുര്‍ത്ഥി കാലത്ത് ഒരിക്കൽ ഗണപതി നൃത്തം കണ്ട് ചന്ദ്രൻ പരിഹസിച്ചുവത്രെ. കുടവയറും താങ്ങിയുള്ള ഗണപതിയുടെ നൃത്തത്തെയാണ് ചന്ദ്രൻ കളിയാക്കിയത്. ഒട്ടം മടിച്ചില്ല തന്നെ കളിയാക്കിയ ചന്ദ്രനെ ചതുർഥിയിൽ നോക്കുന്നവർക്കെല്ലാം വിഷമം ഉണ്ടാവട്ടെയെന്ന് ഗണപതിയും നൽകി ഒരു ശാപം.
Also Read: Lal Kitab Job Remedy: മനസിനിഷ്ടപ്പെട്ട ജോലി ലഭിക്കുന്നില്ലേ? ലാൽ കിതാബിലെ ഈ എളുപ്പവഴികൾ ഫലപ്രദം
ശാപ കഥയറിയാതെ ഭഗവാൻ മഹാ വിഷ്ണുവും ചന്ദ്രനെ നോക്കി ഗണേശ ശാപത്തിനിരയായി. ഏറെ വിഷമിച്ച വിഷ്ണു ഭഗവാന്‍ പരമിശിവൻറെ മുന്നില്‍ ചെന്ന് സഹായമഭ്യര്‍ത്ഥിച്ചു ചെന്നുവെന്നും ബുദ്ധിമുട്ട് മനസിലാക്കിയ ശിവൻ മഹാവിഷ്ണുവിനോട് ഗണപതീവ്രതം അനുഷ്ഠിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പരമശിവന്‍ പറഞ്ഞത് പോലെ തന്നെ വിഷ്ണു ഗണപതീവ്രതമനുഷ്ഠിച്ചു സങ്കടങ്ങള്‍ മാറ്റി. ഇതാണ് വിനായക ചതുര്‍ത്ഥി ദിനത്തിൻ്റെ ഐതീഹ്യം. ശുക്ല ചതുർത്ഥിയിൽ തുടങ്ങി ആനന്ദചതുർദശിയിലാണ് വിനായക ചതുർഥി ആഘോഷിക്കുന്നത്.
ഇതോടൊപ്പം തന്നെ പണ്ട് പാർവ്വതിയെ കാണാനെത്തിയ പരമശിവനെ തൻറെ പിതാവാണെന്ന് അറിയാതെ തടഞ്ഞ ഗണപതി. യുദ്ധം ചെയ്യുകയും ഒടുവിൽ മഹാ വിഷ്ണു തൻറെ സുദർശന ചക്രത്തിൽ തല ചേദിച്ചുവെന്നും. പാർവ്വതി വിലപിച്ചുവെന്നും അപ്പോഴവിടെ വന്നെ ആനക്കൂട്ടിയുടെ തല ഭഗവാന് വെയ്ക്കുകയായിരുന്നെന്നും മറ്റൊരു കഥയുമുണ്ട്. അതും ഗണേശ ജയന്തിക്ക് പിന്നിലെ സംഭവമാണ്.
Also Read: മരിച്ചവരുടെ ഓർമ്മയ്ക്കായി ഒരിക്കലും അവരുടെ വസ്ത്രം ധരിക്കരുത്, കാരണം അറിയാം
ഇങ്ങിനെ പല ഐതീഹ്യങ്ങളും വിനായക ചതുർഥിക്ക് പിന്നിലുണ്ട്. കേരളത്തിൽ കൊട്ടാരക്കര,മള്ളിയൂർ, വാഴപ്പിള്ളി, പഴവങ്ങാടി തുടങ്ങി പ്രസിദ്ധമായ നിരവധി ഗണപതി ക്ഷേത്രങ്ങളിൽ ചതുർഥി ദിനങ്ങളിൽ വിശേഷാൽ പൂജകളും ചടങ്ങും നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...