Guruvayoor Utsavam:ഇന്ന് പള്ളിവേട്ട, ദർശനത്തിന് കൂടുതൽ ഇളവുകൾ,ദിവസം 5000 പേർക്ക് കൂടി ദർശനം

വെർച്വൽ ക്യൂ മുഖേനയുള്ള 3000 പേർ ഉൾപ്പെടെ ഒരു ദിവസം പരമാവധി 5000 പേരെ ദർശനത്തിന് അനുവദിക്കാം 

Written by - Zee Malayalam News Desk | Last Updated : Mar 4, 2021, 01:11 PM IST
  • ഒരു മണിക്കൂർ മാത്രമായി നിയന്ത്രിച്ചിരുന്ന പഴുക്കാമണ്ഡപ ദർശന സമയം ഒന്നര മണിക്കൂറായാണ് ഉയർത്തിയത്.
  • കിഴക്കേ നട കൗണ്ടറിൽ നിന്നാണ് പഴുക്കാമണ്ഡപ ദർശനത്തിനായുള്ള പാസ് നൽകുക.
  • ആറാട്ട്, പള്ളിവേട്ട ദിവസങ്ങളിലെ ദീപാരാധനയ്ക്കും കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ ദേവസ്വം അവസരം നൽകും.
Guruvayoor Utsavam:ഇന്ന് പള്ളിവേട്ട,  ദർശനത്തിന് കൂടുതൽ  ഇളവുകൾ,ദിവസം 5000 പേർക്ക് കൂടി ദർശനം

ഗുരുവായൂർ: ​ഗുരുവായൂർ (Guruvayoor) ഉത്സവത്തിനോടനുബന്ധിച്ച് ദർശനത്തിന് കൂടുതൽ  ഇളവുകൾ പ്രഖ്യാപിച്ചു. വിർച്വൽ ക്യൂ വഴിയുള്ള ദർശനത്തിനെത്തുന്നവരുടെ എണ്ണം വർധിപ്പിച്ചു. വെർച്വൽ ക്യൂ മുഖേനയുള്ള 3000 പേർ ഉൾപ്പെടെ ഒരു ദിവസം പരമാവധി 5000 പേരെ ദർശനത്തിന് അനുവദിക്കാം എന്നായിരുന്നു നിലവിളിലുള്ള നിയന്ത്രണം. കൂടാതെ തിരക്കില്ലാത്ത സമയം ബുക്കിംഗ് ഇല്ലാത്തവർക്കും തിരിച്ചറിയൽ കാർഡ് രേഖപ്പെടുത്തി ദർശനം അനുവദിക്കും. വിശേഷാൽ വഴിപാടുള്ളവർക്കും ദർശനം അനുവദിക്കാം.

ഒരു മണിക്കൂർ മാത്രമായി നിയന്ത്രിച്ചിരുന്ന പഴുക്കാമണ്ഡപ ദർശന സമയം ഒന്നര മണിക്കൂറായാണ് ഉയർത്തിയത്. കിഴക്കേ നട കൗണ്ടറിൽ നിന്നാണ് പഴുക്കാമണ്ഡപ ദർശനത്തിനായുള്ള പാസ് നൽകുക. ആറാട്ട്, പള്ളിവേട്ട ദിവസങ്ങളിലെ ദീപാരാധനയ്ക്കും കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ ദേവസ്വം അവസരം നൽകും. ദർശനത്തിന് ഇളവ് വേണമെന്ന ഭക്തരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം എന്ന് ഗുരുവായൂർ ദേവസ്വം (Guruvayoor Dewasom)അറിയിച്ചു. 

Also read:നരസിംഹമൂർത്തി മന്ത്രം ത്രിസന്ധ്യാ നേരത്ത് ചൊല്ലുന്നത് നന്ന്

ഗുരുവായൂർ ഉത്സവത്തിന്റെ (Guruvayoor Utsavm) എട്ടാംവിളക്ക് ഇന്നലെ നടന്നു. ഉത്സവബലിയാണ് ഇതിൽ പ്രധാനം.  ഭഗവാൻ, തന്റെ സാന്നിദ്ധ്യത്തിൽ തന്റെ ദക്പാലകൻമാർക്കും ഭൂതഗണങ്ങൾക്കും ഭക്ഷണം കൊടുക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാലമ്പലത്തിനകത്ത് ബ്രാഹ്മി,മാഹേശ്വരി,കൗമാരി,വൈഷ്ണവി,വാരാഹി,ഇന്ദ്രാണി,ചാമുണ്ഡ എന്നി പ്രകാരം സപ്തമാതൃക്കൾക്ക്  ഹവിസ്സ് തൂവുമ്പോൾ ഗുരുവായൂരപ്പനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുവെച്ച് വാദ്യഘോഷങ്ങൾ ഉണ്ട്.തൽസമയം ദർശനംനടത്തുന്നത് വളരെ വിശേഷമാണ്.
 

രാവിലെ കാഴ്ചശീവേലിക്കുശേഷം ഭഗവാന്റെ (Lord Krishna) മുമ്പിൽ വെച്ച്, കൊമ്പ്   കലാകാരന്മാരുടെ വളരെ വിശേഷമായ കൊമ്പ്പറ്റ് നടന്നു.അതിനുശേഷം പാലഭിഷേകം,നവകം പന്തീരടിപ്പൂജ എന്നിവയും കഴിഞ്ഞ് അതിവിശിഷ്ടമായ പാണി വാദനത്തോടെ ഉത്സവബലി ആരംഭിച്ചു. തന്ത്രിയാണ് ചടങ്ങുകൾ നിർവഹിക്കുക. ക്ഷേത്രം ഊരാളന്റ പ്രത്യേക സാന്നിധ്യം ഉണ്ടാകും. മേൽപ്പറഞ്ഞ സപ്തമാതൃക്കൾക്ക് ഹവിസ്സ് തൂവുമ്പോൾ എല്ലാ ദേവീദേവന്മാരും ഈ ഗുരുവായൂരപ്പന്റെ സന്നിധിയിൽ എത്തിച്ചേരുമെന്ന് ആണ് സങ്കല്പം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News