ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമർപ്പിക്കുന്നതിന് പിന്നിലെ ഐതിഹ്യം

പുരാണത്തിൽ രാവണനുമായുള്ള യുദ്ധത്തിൽ ശ്രീരാമ പക്ഷം വിജയിച്ച വിവരം സീതയെ അറിയിക്കുന്നത് ഹനുമാൻ ആണ്. ഇതറിഞ്ഞ സീതാദേവി തൊട്ടടുത്തുള്ള വെറ്റിലക്കൊടിയില്‍ നിന്ന് ഇലകള്‍ പറിക്കികയും അത് കൊണ്ട് മാല തീർത്ത് ഹനുമാന സ്വാമിയെ അമിയിച്ചുവെന്നുമാണ് ഐതിഹ്യം. 

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 10:23 AM IST
  • ഹനുമാൻ സ്വാമിക്ക് വെറ്റിലമാല കൂടാതെ തുളസി മാലയും ചാര്‍ത്താറുണ്ട്.
  • എന്നാൽ തുളസി ഉപയോ​ഗിച്ച് പാദ പൂജ ചെയ്യരുത്.
  • തുളസിയിൽ ലക്ഷ്മി ദേവിയുടെ അംശം ഉള്ളതിനാൽ അത് കൊണ്ട് പാദ പൂജ ചെയ്യാൻ പാടില്ല എന്നാണ് വിശ്വാസം.
ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമർപ്പിക്കുന്നതിന് പിന്നിലെ ഐതിഹ്യം

ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് വെറ്റിലമാല ചാർത്തുന്നത്. ഉദ്ദിഷ്ടകാര്യ സിദ്ദിക്കായി ആഞ്ജനേയ സ്വാമിക്ക് വെറ്റിലമാല സമർപ്പിക്കുന്നവർ നിരവധിയാണ്. പ്രാർഥനയോടെയും വിശ്വാസത്തോടെയും ഹനുമാന് വെറ്റിലമാല ചാർത്തിയാൽ ദോഷങ്ങളും തടയങ്ങളും മാറി നമ്മൾ ആ​ഗ്രഹിച്ച കാര്യം നടക്കും എന്നാണ് വിശ്വാസം. എന്നാൽ ഇതിന് പിന്നിലെ ഐതിഹ്യം എത്ര പേർക്ക് അറിയാം?

ശ്രീരാമ ഭ​ഗവാന്റെ ഏറ്റവും വലിയ ഭക്തനാണ് ഹനുമാൻ സ്വാമി. പുരാണത്തിൽ രാവണനുമായുള്ള യുദ്ധത്തിൽ ശ്രീരാമ പക്ഷം വിജയിച്ച വിവരം സീതയെ അറിയിക്കുന്നത് ഹനുമാൻ ആണ്. ഇതറിഞ്ഞ സീതാദേവി തൊട്ടടുത്തുള്ള വെറ്റിലക്കൊടിയില്‍ നിന്ന് ഇലകള്‍ പറിക്കികയും അത് കൊണ്ട് മാല തീർത്ത് ഹനുമാന സ്വാമിയെ അമിയിച്ചുവെന്നുമാണ് ഐതിഹ്യം. പിന്നീട് ആഞ്ജനേയ സ്വാമിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായി മാറി വെറ്റിലമാല. അങ്ങനെ ഉദ്ദിഷ്ട കാര്യ സിദ്ദിക്കായി വിശ്വാസികൾ ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമര്‍പ്പിക്കാൻ തുടങ്ങി.

ഹനുമാൻ സ്വാമിക്ക് വെറ്റിലമാല കൂടാതെ തുളസി മാലയും ചാര്‍ത്താറുണ്ട്. എന്നാൽ തുളസി ഉപയോ​ഗിച്ച് പാദ പൂജ ചെയ്യരുത്. തുളസിയിൽ ലക്ഷ്മി ദേവിയുടെ അംശം ഉള്ളതിനാൽ അത് കൊണ്ട് പാദ പൂജ ചെയ്യാൻ പാടില്ല എന്നാണ് വിശ്വാസം. ഇത് ഹനുമാൻ സ്വാമിയുടെ കോപത്തിനും കാരണമായേക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News