Horoscope: ഇന്ന് ഈ രാശിക്കാർക്ക് ഉത്തരവാദിത്തങ്ങളും ജോലിഭാരവും വർധിക്കും; ഇന്നത്തെ രാശിഫലം അറിയാം

Astrological Predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 27, 2023, 07:40 AM IST
  • മേടം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ ഐക്യം കുറയും
  • ബന്ധുക്കൾ വഴി പ്രശ്നങ്ങൾ ഉണ്ടാകാം
  • പ്രതീക്ഷിച്ച ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ നിരാശയുണ്ടാകാം
Horoscope: ഇന്ന് ഈ രാശിക്കാർക്ക് ഉത്തരവാദിത്തങ്ങളും ജോലിഭാരവും വർധിക്കും; ഇന്നത്തെ രാശിഫലം അറിയാം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കില്ലേ. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാൻ ഇന്നത്തെ രാശിഫലം പരിശോധിക്കാം.

മേടം

ഇന്ന് കുടുംബത്തിൽ ഐക്യം കുറയും. ബന്ധുക്കൾ വഴി പ്രശ്നങ്ങൾ ഉണ്ടാകാം. പ്രതീക്ഷിച്ച ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ നിരാശയുണ്ടാകാം. സ്വത്തുക്കളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും ഗുണം ചെയ്യും. ചിന്തിച്ച് പ്രവർത്തിച്ചാൽ ബിസിനസിൽ നല്ല പുരോഗതിയുണ്ടാകും.

ഇടവം

കഠിനാധ്വാനത്തിലൂടെ മാത്രമേ ഇന്ന് ജോലിയിൽ വിജയം കൈവരിക്കാൻ കഴിയൂ. കുടുംബത്തിൽ പ്രതികൂല സാഹചര്യം ഉടലെടുക്കും. ശ്രദ്ധയോടെ കാര്യങ്ങളെ സമീപിച്ചാൽ പ്രശ്നങ്ങൾ ഒഴിവാക്കാം. ബന്ധുക്കൾ സഹായിക്കും. സുഹൃത്തുക്കളുടെ കൂടിക്കാഴ്ച മനസ്സമാധാനം നൽകും. കരിയറിൽ പുരോഗതിയുണ്ടാകും.

മിഥുനം

ഇന്ന് നിങ്ങൾ ഏത് പ്രവർത്തനവും ധൈര്യത്തോടെ പൂർത്തിയാക്കും. ജോലിയിൽ സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. വിവാഹ ശ്രമങ്ങളിലെ തടസ്സങ്ങൾ നീങ്ങും. സമ്പാദ്യം വർധിക്കും. വരുമാനം വർധിപ്പിക്കാൻ അവസരമുണ്ടാകും. പുതിയ ഉത്പന്നങ്ങൾ വാങ്ങാനുള്ള താൽപര്യം വർധിക്കും.

കർക്കടകം

ഇന്ന് കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാകാം. ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തണം. ബിസിനസ്സ് അടിസ്ഥാനത്തിൽ പുതിയ കരാറുകളിൽ ഏർപ്പെടും.

ALSO READ: ഏകാദശികളിൽ പ്രധാനപ്പെട്ടത് ​ഗുരുവായൂർ ഏകാദശി; വ്രതാനുഷ്ഠാനം ഇങ്ങനെ

ചിങ്ങം

ഇന്ന് നിങ്ങൾ അസ്വസ്ഥനായി കാണപ്പെടും. നിങ്ങളുടെ രാശിയിലെ ചന്ദ്രാഷ്ടമമായതിനാൽ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. ഒന്നിനും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുന്നതാണ് നല്ലത്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. വിദേശയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്.

കന്നി

ഇന്ന് പണത്തിന്റെ ക്രയവിക്രയം മികച്ചതായിരിക്കും. സുഹൃത്തുക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാകും. ബിസിനസ്സിൽ പുതിയ അവസരങ്ങൾ ലഭിക്കും. പുതിയ ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. കുട്ടികൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും. വിദേശ യാത്രകൾ ഗുണം ചെയ്യും.

തുലാം

ഇന്ന് വീട്ടിൽ മംഗളകരമായ സംഭവങ്ങൾ നടക്കും. ജോലിയിൽ മേലുദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനം ലഭിക്കും. കുടുംബ ആവശ്യങ്ങൾക്കനുസരിച്ച് വരുമാനം വർദ്ധിക്കും. പുതിയ പങ്കാളികൾ ബിസിനസ്സിൽ ചേരും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും.

വൃശ്ചികം

ഇന്ന് നിങ്ങൾക്ക് കുടുംബത്തിൽ കൂടുതൽ ചിലവുകൾ ഉണ്ടാകും. കുട്ടികളുടെ പഠനത്തോടുള്ള താൽപര്യം കുറയും. പരിചയസമ്പന്നരായ ആളുകളുടെ ഉപദേശം കരിയർ വികസനത്തിന് വളരെയധികം സഹായിക്കും. ജോലിസ്ഥലത്തുള്ളവരുമായി മാന്യമായി ഇടപഴകുന്നത് അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കും.

ധനു

ഇന്ന് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകും. ജോലിയിൽ മേലുദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും. ബിസിനസ്സിൽ പങ്കാളികളുമായി കൂടിയാലോചിക്കുന്നതിലൂടെ പുരോഗതി കൈവരിക്കാനാകും.

മകരം

നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും ഇന്ന് നിങ്ങൾക്ക് വിജയം ഉണ്ടാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. മാതാപിതാക്കളുടെ സ്നേഹം ലഭിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി നല്ല ബന്ധം ഉണ്ടാകും. ബിസിനസ്സിലെ പങ്കാളികളുടെ സഹകരണത്തോടെ നിങ്ങൾക്ക് ലാഭം ഉണ്ടാകും. സ്വർണം വാങ്ങാൻ സാധ്യത.

കുംഭം

ഇന്ന് നിങ്ങൾ നിങ്ങളുടെ പ്രവർത്തനങ്ങളിൽ താൽപ്പര്യമില്ലാത്തവരായിരിക്കും. സന്താനങ്ങൾ കുടുംബത്തിലെ സമാധാനം തകർക്കും. തൊഴിൽപരമായ വിദേശ യാത്രകൾ ഗുണം ചെയ്യും. സർക്കാർ മുഖേന പ്രതീക്ഷിക്കുന്ന സഹായം ലഭിക്കും. വരുമാനം വർധിക്കും.

മീനം

നിങ്ങൾ ഇന്ന് ജോലിയിൽ ഉത്സാഹഭരിതരായിരിക്കും. നല്ല കാര്യങ്ങൾ സംഭവിക്കും. പുതിയ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള താൽപര്യം വർധിക്കും. വിദേശ യാത്രകൾ ബിസിനസ്സിൽ നല്ല മാറ്റങ്ങൾ വരുത്തും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News